2015, ജനുവരി 13, ചൊവ്വാഴ്ച

കുഞ്ഞുകവിതകൾ - 85

Blog Post No: 332 

കുഞ്ഞുകവിതകൾ - 85

 


മോഷണം, വഞ്ചന....

 

തേനീച്ചകൾ  പൂക്കളെ ചുംബിക്കുന്നു,

തേനും  കവർന്നുകൊണ്ടുപോകുന്നു;

 

സംഭരിച്ചുവെച്ച മധു മനുഷ്യൻ കവരുന്നു,

സംപ്രീതനായ് പോകുന്നു;

 

മനുഷ്യൻ മനുഷ്യനെ ചുംബിക്കുന്നു,

മധുവൂറും വാക്കുകൾ പറഞ്ഞു വഞ്ചിക്കുന്നു.

 
 

ലളിതം

 

ലളിതമെന്ന പദം ശ്രവണമാത്രയിൽത്തന്നെ സുഖകര-

മെന്നാൽ ആർഭാടമോ, കേൾക്കുമ്പോളുള്ളിൽ ഭയംതന്നെ;

ലളിതജിവിതം നയിക്കുന്നോരെന്നുമെന്നും സംതൃപ്തരല്ലോ,

മാളികമുകളേറിയോർ കാണുന്നു എന്നും മാറാപ്പു സ്വപ്നത്തിൽ!

 
 

ജീവിതം

 

ജനിക്കുമ്പോൾ സ്വയമുറക്കെക്കരയുന്ന നാം

മരിക്കുമ്പോൾ കൂടെയുള്ളോരെ കരയിക്കുന്നു!

ഈ ജനിമൃതികൾക്കിടയിലാകുന്നതും നാം

ഈ കരച്ചിലുകൾക്കിടയിലാകുന്നതും നാം

സ്വയം ചിരിക്കണ,മന്യരെ ചിരിപ്പിക്കേണം.  

6 അഭിപ്രായങ്ങൾ:

.