2015, ജനുവരി 7, ബുധനാഴ്‌ച

കുഞ്ഞുകവിതകൾ - 84Blog Post No: 331 

കുഞ്ഞുകവിതകൾ - 84


സ്നേഹം

സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും
കഴിയുന്നവർ ജീവിതമാസ്വദിക്കുന്നു;
സ്നേഹം അതുപോലെ, എന്നുമങ്ങനെ
അനുഭവിക്കാൻ സാധിക്കുന്നവർ
അനുഗ്രഹീതർ തന്നെ;
സ്നേഹമെന്നെന്നും നിലനിർത്താൻ
വിട്ടുവീഴ്ചക്ക് തയ്യാറാകുന്നവരും
ക്ഷമ കാണിക്കുന്നവരും
മനുഷ്യൻ വിവേകബുദ്ധിയുള്ള
ജീവിയാണെന്നു  പറയുന്നതിനെ
അന്വർത്ഥമാക്കുന്നു!
സ്നേഹത്തിനു പകരംവെക്കാൻ
സ്നേഹം മാത്രം! 
കവിവചനം അന്വർത്ഥം -
സ്നേഹമാണഖിലസാരമൂഴിയിൽ.


ആരംഭശൂരത്വം

ആരംഭശൂരത്വമരുതാർക്കുമേ ഒരിക്കലും,
ആരംഭത്തിലേയതു നുള്ളിക്കളയേണം;
ആരംഭവുമന്ത്യവുമൊരുപോലെയാകാൻ
ആകുന്നതും യത്നിക്കൂയീ പുതുവത്സരത്തിൽ.   


മന്ദാരപ്പൂക്കൾ 

മന്ദാരപ്പൂമണമാണല്ലോ കാറ്റിന്
മന്ദഗതിയിലാക്കി ഞാൻ  നടത്തം,
മതിലോരങ്ങളിൽ കണ്ണോടിച്ചു,
മതിവരുവോളമതു കാണാൻ, മണക്കാൻ! 

11 അഭിപ്രായങ്ങൾ:

 1. സുഗന്ധം പരത്തുന്ന വചനങ്ങള്‍
  ആശംസകള്‍ ഡോക്ടര്‍

  മറുപടിഇല്ലാതാക്കൂ
 2. ഇന്ന് സ്നേഹം കുറവ്. അതിന്റെ സ്ഥാനം വെറുപ്പും വൈരാഗ്യവും വന്നു.

  മറുപടിഇല്ലാതാക്കൂ
 3. ഡോക്ടര്‍ മൂന്നും ഇഷ്ടായി .കൂടുതല്‍ ഇഷ്ടായത് ആരംഭശൂരത്വം .

  മറുപടിഇല്ലാതാക്കൂ
 4. ആരംഭവുമന്ത്യവുമൊരുപോലെയാകാൻ
  ആകുന്നതും യത്നിക്കൂയീ പുതുവത്സരത്തിൽ.

  മറുപടിഇല്ലാതാക്കൂ

.