2015, ജനുവരി 5, തിങ്കളാഴ്‌ച

കുഞ്ഞുകവിതകൾ - 83




Blog Post No: 330 

കുഞ്ഞുകവിതകൾ - 83



സമയമായില്ല....

പെണ്പക്ഷി പറന്നുപോ-
യുദ്ധിഷ്ടകാര്യസിദ്ധിക്കായ്;
ആണ്പക്ഷിക്കൂഴമായില്ലയത്രെ!
എന്നെന്നുമൊരുമിച്ചിരിക്കാ-
നെന്നെന്നുമൊരുമിച്ചു പറക്കാ-
നവർക്കിനിയും സമയമായില്ലപോലും.



മോഹവും ദാഹവും

മോഹം മനസ്സിൽ തട്ടിയാൽ,
മോഹിച്ചേ അടങ്ങൂയെന്നാകുന്നു;
മോഹം സാധ്യമായാൽ ചിലർക്ക്,
ദാഹത്തിനായ് തുടിക്കും മനം!
ദാഹവും സാധ്യമായാലാ
ദാഹമോഹങ്ങൾക്ക് വിരാമം!



മനുഷ്യനും കാറ്റും

മനുഷ്യൻ പറഞ്ഞു പങ്കയോട്,
''നിന്റെ സഹായമില്ലെങ്കിൽ ഞാൻ
എങ്ങനെ സന്തോഷിക്കും?'''
അതുകേട്ടു വൈദ്യുതി പറഞ്ഞു,
''അപ്പോൾ, എന്റെ സഹായമില്ലെങ്കിലോ??''
കാറ്റതിനുത്തരം കൊടുത്തു,
''ഞാൻ പ്രകൃതിയിലില്ലെങ്കിലോ???''

6 അഭിപ്രായങ്ങൾ:

  1. മോഹം സാധിക്കാന്‍ സമയമായില്ല പോലും
    അതിന് പ്രകൃതിയുംക്കൂടി അനുകൂലമാകണമല്ലോ!
    നന്നായി ഡോക്ടര്‍
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. ഓര്‍ക്കാപ്പുറത്ത് വൈദ്യുതി നിലയ്ക്കുമ്പോള്‍
    ഒരുപാട് പങ്കകളും
    അതിലേറെ ഹൃദയങ്ങളും
    നിശ്ചലമാകുന്നു...
    അല്ലേ?..

    ആശംസകള്‍ ഡോക്ടര്‍ സാര്‍... :))))

    മറുപടിഇല്ലാതാക്കൂ
  3. മനുഷ്യ സഹജം ഈ മോഹവും ദാഹവും വിരാമവും ...!

    മറുപടിഇല്ലാതാക്കൂ

.