2014, ഡിസംബർ 13, ശനിയാഴ്‌ച

അഗ്നി, വായു, വെള്ളം.

Blog No: 322 -


അഗ്നി, വായു, വെള്ളം.


തീയുംകാറ്റും, വെള്ളവും
മൂന്നും പൊതുവേ ശാന്ത-
രെന്നാലതിശക്തരാണവർ!
അടുപ്പിലെ തീ കത്തിക്കാ-
നൂതുന്നത് സഹായക,മെന്നാൽ
തീ പടര്ന്നുപിടിച്ചാലോ,
ഇളംകാറ്റിനതു കെടുത്താ-
നാവില്ലതന്നെ.
ചെറിയ തീ, നല്ലൊരു കാറ്റി-
ലണഞ്ഞുപോകുന്നു;
വെള്ളത്തിൻ പ്രകൃതവു-
മിതുപോലെയൊക്കെത്തന്നെ.
പ്രളയമുണ്ടായാലൊരു
രക്ഷയില്ലെന്നോർത്തുകൊൾക.
ചില വ്യക്തികൾതൻ പ്രകൃതവു-
മീ പ്രകൃതിശക്തികളെ-
യോർമ്മപ്പെടുത്തുന്നില്ലേ?
പ്രകൃതിശക്തികളും
മനുഷ്യപ്രകൃതങ്ങളുമിങ്ങനെ
ബന്ധപ്പെട്ടു കിടക്കുന്നതു
നോക്കുക, അതറിഞ്ഞു നിങ്ങൾ
മുന്നോട്ടു പോവുക...

12 അഭിപ്രായങ്ങൾ:

  1. പ്രകൃതിയെ ബഹുമാനിക്കണം അല്ലേ.

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2014, ഡിസംബർ 14 1:17 AM

    കൊച്ചു കൊച്ചു നിഗമനങ്ങൾ... വലിയ വലിയ സത്യങ്ങള്‍.!!

    മറുപടിഇല്ലാതാക്കൂ
  3. ചിലരില്‍ ദേഷ്യമാവേശിച്ചാല്‍ ഭ്രാന്ത് പിടിപ്പെട്ടപോലെയാണ്.....
    നല്ല ചിന്തകള്‍
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

.