2014, ഡിസംബർ 2, ചൊവ്വാഴ്ച

കുഞ്ഞുകവിതകൾ - 75
Blog Post No: 317

കുഞ്ഞുകവിതകൾ - 75മഴയും മണ്ണും

മഴത്തുള്ളികൾ
മണ്ണിൽ പതിക്കുന്നു.
മഴയതാഗ്രഹിക്കുന്നുവോ?
അതോ മണ്ണോ?
അല്ലല്ലോ, രണ്ടും!
അത് സംഭവിക്കുന്നു;
സംഭവിച്ചുകൊണ്ടേയിരിക്കുന്നു -
യുഗയുഗങ്ങളായി.
പ്രകൃതിനിയമം! 


കന്യക

കന്യകയല്ലവൾ മറ്റുള്ളവർകണ്ണിൽ
കാമവെറിയന്നിരയായതുമൂലമാമത്!

ശാരീരികമായതു സംഭവിച്ചെന്നാലോ
ശാരീരികമായവൾ കന്യകയല്ലെന്നത്രേ!

പാവമാവളെയെന്തിന്നു പഴിക്കുന്നു
പാപിയാമൊരാൾ ചെയ്ത കുറ്റകൃത്യത്തിന്ന്?  

ഉണരണം നന്മ മനസ്സിലുള്ളോരെല്ലാംതന്നെ
ഉറക്കെപ്പറയണമവൾ ''കന്യക''തന്നെയെന്ന്. 

12 അഭിപ്രായങ്ങൾ:

 1. ശക്തമായ ഒരു സന്ദേശം ആണ് രണ്ടാമത്തെ കവിത
  ആദ്യത്തെ നല്ലൊരു ഓർമ്മപ്പെടുത്തൽ
  തീര്ത്തും അവസരോചിതം

  മറുപടിഇല്ലാതാക്കൂ
 2. ദാഹിക്കുന്ന മണ്ണിന് മഴ കുളിരാണ്.
  ഇടിവെട്ട് ഭീതിയും,നടുക്കവും.......
  ആശംസകള്‍ ഡോക്ടര്‍

  മറുപടിഇല്ലാതാക്കൂ
 3. പ്രകൃതി അവള്‍ക്കായി ഒരു നിയമം ഉണ്ടാക്കുന്നില്ല
  എല്ലാം ജീവജാലങ്ങള്‍ക്ക് വേണ്ടിയത്രെ

  എന്നാല്‍ മനുഷ്യരോ പ്രകൃതിനിയമത്തെ നിരന്തരം ലംഘിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 4. പ്രകൃതിനിയമം!


  റെയ്ഹാനെ ജബ്ബാരി

  രണ്ടും മനോഹര കവിതകൾ

  ശുഭാശംസകൾ......
  മറുപടിഇല്ലാതാക്കൂ
 5. ഉണരണം നന്മ മനസ്സിലുള്ളോരെല്ലാംതന്നെ
  ഉറക്കെപ്പറയണമവൾ ''കന്യക''തന്നെയെന്ന്.

  മറുപടിഇല്ലാതാക്കൂ

.