2014, ഡിസംബർ 10, ബുധനാഴ്‌ച

കുഞ്ഞുകവിതകൾ - 78Blog No: 321 –

കുഞ്ഞുകവിതകൾ - 78


മന്ദഹാസം

മന്ദഹസിക്കും വദനവും, പിന്നെ
മന്ദഹസിപ്പിക്കും വദനവുമെല്ലാം
മന്ദതയകറ്റും  തീർച്ച,യപ്പോൾ
മന്ദഹസിക്കൂ, മന്ദഹസിപ്പിക്കൂ നിങ്ങൾ.
വേദന

അറിയുന്നു ഞാൻ വേദനിക്കുന്നു നിൻ ദേഹമെന്ന്,
അറിയുന്നു ഞാൻ വേദനിക്കുന്നു നിൻ  മനമെന്നും;
ദേഹവേദനക്ക്‌ ചികിത്സയുപകരിക്കുമെങ്കിലും,
മനോവേദനക്ക് നീതന്നെ വിചാരിക്കണം.


സ്നേഹം

സ്നേഹത്തിൽ ''ഞാൻ''  അരുത്,''നീ'' ആയിരിക്കണം മുഖ്യം,
സ്നേഹത്തിൽ കളവരുത് , സത്യമായിരിക്കണം സ്നേഹം,
സ്നേഹത്തിൽ പ്രതിഫലേശ്ച അരുത്, സ്നേഹം മാത്രം,
സ്നേഹത്തിൽ സ്വാർത്ഥത അരുത്, ത്യാഗം വേണ്ടിവരും.  


ചർച്ചയും തർക്കവും

മാന്യതയുള്ളവർ ചർച്ച ചെയ്യുന്നു,
മാന്യതയോടെതന്നെ തുടരുന്നു;
മാന്യതയില്ലാത്തവർ തർക്കിക്കുന്നു,
മാന്യതയില്ലാതെ അതു  തുടരുന്നു.

14 അഭിപ്രായങ്ങൾ:

 1. നാലും നല്ല കവിതകൾ.


  ശുഭാശംസകൾ.....

  മറുപടിഇല്ലാതാക്കൂ
 2. അജ്ഞാതന്‍2014, ഡിസംബർ 14 1:08 AM

  വളരെ നന്നായിരിക്കുന്നു.!!

  മറുപടിഇല്ലാതാക്കൂ
 3. അന്യോന്യം സ്നേഹബഹുമാനങ്ങളോടെ പെരുമാറിയാല്‍ മറ്റൊരു പ്രശ്നങ്ങളും ഉണ്ടാവുകയില്ലല്ലോ!
  നല്ല വചനങ്ങള്‍
  ആശംസകള്‍ ഡോക്ടര്‍

  മറുപടിഇല്ലാതാക്കൂ
 4. മാന്യതയുള്ളവർ ചർച്ച ചെയ്യുന്നു,
  മാന്യതയോടെതന്നെ തുടരുന്നു;
  മാന്യതയില്ലാത്തവർ തർക്കിക്കുന്നു,
  മാന്യതയില്ലാതെ അതു തുടരുന്നു.

  മറുപടിഇല്ലാതാക്കൂ

.