2014, ഡിസംബർ 15, തിങ്കളാഴ്‌ച

മഞ്ഞുതുള്ളിയുടെ പതനം!Blog Post No: 323


മഞ്ഞുതുള്ളിയുടെ പതനം!


ചേമ്പിലകൾ മഞ്ഞുതുള്ളിയെ
സ്വന്തമാക്കാൻ ആഗ്രഹിച്ചു.
അതാ വരുന്നു മഞ്ഞുതുള്ളി!
അത് ഒരു ഇലയിൽ തങ്ങി;
ആ ഇല സന്തോഷിച്ചപ്പോഴേക്കും
മഞ്ഞുതുള്ളി  കൈവിട്ടുപോയി.
അത് വേറൊരു ഇലയിൽപ്പോയ് തങ്ങി.
അനന്തരം മഞ്ഞുതുള്ളി
മണ്ണിൽ പതിച്ചു മരിച്ചു!
ആഗ്രഹിച്ചവരെല്ലാം തൃപ്തരാകാതെ,
ആഗ്രഹിച്ചവരെയെല്ലാം
തൃപ്തരാക്കാനാകാതെ
മഞ്ഞുതുള്ളി
മണ്ണിൽ വീണു മരിച്ചു!

12 അഭിപ്രായങ്ങൾ:

 1. സുന്ദരമായ വസ്തു കണ്ണിൽ അടക്കാൻ കഴിഞ്ഞിരുന്നെങ്കിൽ
  ഓരോ മഞ്ഞു തുള്ളിയും ല്ലേ
  നല്ല കവിത ഡോക്ടർ

  മറുപടിഇല്ലാതാക്കൂ
 2. അജ്ഞാതന്‍2014, ഡിസംബർ 16 6:00 AM

  മഞ്ഞുതുള്ളിയെ കാത്തുവയ്ക്കാന്‍ ചേമ്പിലയ്ക്കു പാങ്ങില്ലാഞ്ഞിട്ടല്ലേ....?? :-D

  മറുപടിഇല്ലാതാക്കൂ
 3. പാഴ്ജന്മമാകാതിരുന്നുവെങ്കില്‍.........
  ആശംസകള്‍ ഡോക്ടര്‍

  മറുപടിഇല്ലാതാക്കൂ

.