2014, ഡിസംബർ 1, തിങ്കളാഴ്‌ച

കുഞ്ഞുകവിതകൾ - 73


Blog Post No: 315

കുഞ്ഞുകവിതകൾ - 73
പ്രകൃതിയും മനസ്സും

കാറ്റിൽ പറക്കുന്നു കരിയിലക്കൂട്ടം
മണ്ണിൽ പൊഴിയുന്നു ആലിപ്പഴങ്ങൾ
വിണ്ണിൽ മുഴങ്ങുന്നു ദുന്ദുഭിനാദം
മനസ്സിൽ തോന്നുന്നു വിവിധവിചാരം


സുഹൃത്ത്

സുഹൃത്തെന്നാലൊരു നല്ല
ഹൃത്തിന്നുടമ,യപ്പോൾ
നല്ല ഹൃദയമെന്നാലോ
തെറ്റുകുറ്റങ്ങൾ ചൂണ്ടി-
ക്കാണിക്കുന്നൊരു തുറന്ന
മനസ്സാണതിനുള്ളിൽ
സ്തുതിപാടകർക്കിടമില്ലവിടെ
പിന്നിൽനിന്ന് കുത്തുന്നവർക്കും  

HAIKU:
(1)
മുന്നിൽ പൂന്തോട്ടം
പിന്നിൽ പച്ചക്കറിത്തോട്ടം
ഇടയിൽ തോട്ടത്തിൽ വീട്


(2)
കിളികളുടെ സംഗീതം
ഇളംകാറ്റിന്റെ തൊട്ടുതലോടൽ
നല്ല ഗ്രാമാന്തരീക്ഷം  

(3)
മലർമണം പടരുന്നു
സുപ്രഭാതം പൊട്ടിവിടരുന്നു
ഇന്ദ്രിയങ്ങൾക്കുണർവ്

12 അഭിപ്രായങ്ങൾ:

 1. സുഹൃത്തെന്നാലൊരു നല്ല ഹൃത്തിന്നുടമ!!

  പ്രകൃതിയുടെ ചലനങ്ങള്‍ മനുഷ്യന്റെ മനസ്സിനെ സ്വാധീനിക്കുന്നുണ്ട്.
  മൂടിക്കെട്ടി നില്‍ക്കുന്ന ആകാശം മനസ്സിൽ വിഷാദം നിറക്കുകയും,
  കാറുംകോളും മനസ്സില്‍ ഭീതി പടര്‍ത്തുകയും, മഴയിരമ്പം കേള്‍ക്കുമ്പോള്‍ മനം കുതികുത്തുകയും ചെയ്യുന്നതതിനാലാണെന്ന് ഞാനെവിടെയോ വായിച്ചിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ
 2. വായിച്ചു
  ഇഷ്ടപ്പെട്ടു

  മറുപടിഇല്ലാതാക്കൂ
 3. എല്ലാം നല്ല കവിതകൾ.


  ശുഭാശംസകൾ.....

  മറുപടിഇല്ലാതാക്കൂ
 4. കവിതകള്‍ നന്നായിട്ടുണ്ട് ഡോക്ടര്‍
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ

.