2014, ഡിസംബർ 1, തിങ്കളാഴ്‌ച

കുഞ്ഞുകവിതകൾ - 74



Blog Post No: 316

കുഞ്ഞുകവിതകൾ - 74


ജീവച്ഛവം 
.
അംബരം  ഒരു കൂടാരം
കൂടാരത്തിനുള്ളിൽ പല ജീവികൾ
ജനിക്കുന്നു മരിക്കുന്നു 
''വിവേകബുദ്ധിയുള്ള ജീവി''കളിൽ ചിലർ
ജനന മരണത്തിനിടയിൽ 
മറ്റുള്ളവർക്ക് മാതൃക
ചിലരോ, ''ചത്തതിലൊക്കുമേ
ജീവിച്ചിരിക്കിലും''

കള്ളനും മാലയും
.
കല്ലുകൊണ്ടുള്ളാ പ്രതിഷ്ഠയിലിപ്പോൾ
കനകംകൊണ്ടൊരു മാലയുണ്ട്;
കള്ളന്റെ കണ്ണോ കനകത്തിലാണേ
കല്ലുദൈവത്തിലവന്  വിശ്വാസമില്ല. 

കൽപ്രതിഷ്ഠയിൽ വിശ്വാസമുള്ളോർക്ക്
കള്ളൻമാരുണ്ടെന്ന ഓർമ്മ വേണം
കനകമാലയവിടെനിന്നു പോകില്ലെന്ന 
കഴമ്പില്ലാത്ത വിചാരമേയരുത്.


കൽപ്രതിഷ്ഠയിൽ വിശ്വാസമുണ്ടോ
കള്ളന്റെ ചെയ്തിയിൽ വിശ്വാസമുണ്ടോ
കണ്ണിൽക്കണ്ടവർവക പലതുമിങ്ങനെ;
കള്ളനെ സൂക്ഷിച്ചാൽ കനകം സുരക്ഷിതം.

കൽപ്രതിഷ്ഠയിൽ വിശ്വാസമില്ലാതല്ല
കള്ളന്മാരിവിടെ യഥേഷ്ടമുണ്ട്
കള്ളന്മാർക്കുള്ള വിധി വേറെതന്നെ,യെന്നാൽ  
കള്ളനെ അകറ്റുകയെന്നതത്രേ ധർമ്മം!

13 അഭിപ്രായങ്ങൾ:

  1. കല്ലുകൊണ്ടുള്ളാ പ്രതിഷ്ഠയിലിപ്പോൾ
    കനകംകൊണ്ടൊരു മാലയുണ്ട്;
    കള്ളന്റെ കണ്ണോ കനകത്തിലാണേ
    കല്ലുദൈവത്തിലവന് വിശ്വാസമില്ല

    മറുപടിഇല്ലാതാക്കൂ
  2. മാതൃകകളും, പ്രതിമകളും...


    കള്ളന്മാരിവിടെ യഥേഷ്ടമുണ്ട്
    കള്ളന്മാർക്കുള്ള വിധി വേറെതന്നെ,യെന്നാൽ
    യഥാർത്ഥ കള്ളനെ അകറ്റുകയെന്നതത്രേ ധർമ്മം!


    രണ്ടും നല്ല കവിതകൾ

    ശുഭാശംസകൾ....


    മറുപടിഇല്ലാതാക്കൂ
  3. കനകമാലയുടെ സംരക്ഷണത്തിന്
    മാതൃകാപുരുഷന്‍ കാവലാളായി വരേണ്ടിയിരിക്കുന്നു!
    കവിത നന്നായി ഡോക്ടര്‍
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. കള്ളന്‍ ഒരു പ്രശ്നമാണ്
    കള്ളന്‍ കപ്പലില്‍ തന്നെ എന്നുവരുന്നതാണ് പ്രശ്നാല്‍പ്രശ്നം!!

    മറുപടിഇല്ലാതാക്കൂ
  5. കള്ളനെ സൂക്ഷിച്ചാല്‍ കനകം സുരക്ഷിതം ...

    മറുപടിഇല്ലാതാക്കൂ
  6. അജ്ഞാതന്‍2014, ഡിസംബർ 7 4:28 AM

    കള്ളൻ പലപ്പോഴും കപ്പലില്‍ തന്നെയാണ്...

    മറുപടിഇല്ലാതാക്കൂ

.