2014, ജനുവരി 27, തിങ്കളാഴ്‌ച

ഇഷ്ടം


Blog-post No: 158 -

ഇഷ്ടം

(ചിന്താവിഷയം)

 

ചിലർക്ക് ചിലരോട് ഇഷ്ടം തോന്നും.

ഇഷ്ടം, സ്നേഹം എന്നതൊക്കെ ദൈവീകം ആണ്.

എന്നിരിക്കിലും, ഇഷ്ടപ്പെടുന്നതും സ്നേഹിക്കുന്നതുമൊക്കെ ആ നിലക്ക് ആയിരിക്കണം എന്നില്ല.

ഒരാൾക്ക്‌ നല്ലത് ചിന്തിക്കുന്ന, പ്രവര്ത്തിക്കുന്ന ആളോട് ആയിരിക്കാം;

വേറൊരാൾക്ക് അങ്ങനെ അല്ലാത്ത ആളോട് ആവാം!

രണ്ടാമത്തെ കാര്യത്തിൽ - ദൈവീകമായ കാര്യം പൈശാചികമായി മാറുകയാണ്.  അത് ഒരു തീപ്പൊരിപോലെ എല്ലാം കത്തിനശിപ്പിക്കാൻ പ്രാപ്തമാണ് - കളവു പറയുന്നത്, അസൂയപ്പെടുന്നത്, പരദൂഷണം പറയുന്നത്, മോഷ്ടിക്കുന്നത്..... എല്ലാം എല്ലാം.

അപ്പോൾ, നല്ല നിലക്ക് ചിന്തിക്കുന്നവരോട്, പ്രവർത്തിക്കുന്നവരോട് ഇഷ്ടം കാണിക്കുക.  അത് ശോഭിക്കും, കത്തിനശിക്കാതിരിക്കും.

ഇക്കാര്യത്തിൽ ഓരോ വ്യക്തിയും ഒരു  സ്വയവിചിന്തനം ചെയ്തു നോക്കിയാൽ അറിയാവുന്നതേയുള്ളൂ.

17 അഭിപ്രായങ്ങൾ:

 1. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു പാഠമാണ്.

  മറുപടിഇല്ലാതാക്കൂ
 2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 3. നല്ല നിലയ്ക്ക് ചിന്തിക്കുന്നവരോട്,പ്രവര്‍ത്തിക്കുന്നവരോട് ഇഷ്ടം കാണിക്കുക .അല്ലാത്തവരോട് അനിഷ്ടവും കാണിക്കാതിരിക്കുക.
  നല്ല ചിന്ത ഡോക്ടര്‍
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. Thanks, Chetta.
   കളവു പറയുന്നത്, അസൂയപ്പെടുന്നത്, പരദൂഷണം പറയുന്നത്, മോഷ്ടിക്കുന്നത്..... ഇതൊക്കെ തെറ്റാണ്
   എന്ന് പറയേണ്ട കാര്യമില്ല. അങ്ങനെ ചെയ്യുന്നവര്ക്ക് അവരുടെതായ ഭാഷ്യം / വ്യാഖ്യാനം ഉണ്ടാകാം. എന്നാൽ, അങ്ങനെ ഉള്ളവരെ
   ഇഷ്ടപ്പെടുന്നവർ നല്ല കാര്യമല്ല ചെയ്യുന്നത്. ഇഷ്ടക്കേട് കാട്ടി പ്രശ്നങ്ങൾ ഉണ്ടാകേണ്ട കാര്യമില്ല. എന്നാൽ മനസ്സുകൊണ്ട് ഇഷ്ടപ്പെട്ടു അവരോടു അതിൽ സഹകരിക്കുവാൻ - അങ്ങനെ ചെയ്യുവാൻ തുനിയരുത്. ആവുമെങ്കിൽ അവരെ പറഞ്ഞു മനസ്സിലാക്കുക.

   ഇല്ലാതാക്കൂ
 4. നല്ല മനം നല്ലതിഷ്ടപ്പെടുന്നു

  മറുപടിഇല്ലാതാക്കൂ
 5. ഒരാളുമായി നാം നേരിട്ട് അടുത്തിടപഴകുമ്പോൾ, അയാളുടെ വാക്കിലൂടെയും,പ്രവൃത്തിയിലൂടെയും കുറച്ചൊക്കെ നമുക്കയാളെ വിലയിരുത്താം. അപ്പോഴും അയാളുടെ ഉള്ളിലിരിപ്പ് (മനസ്സ്) എന്തെന്ന് ശരിയായി മനസ്സിലാക്കാൻ പ്രയാസമാണ്. നേരത്തേ പറഞ്ഞ ആ വാക്കിനേയും,പ്രവൃത്തിയേയും മുൻ നിർത്തി അയാളുടെ ചിന്താരീതിയെപ്പറ്റി, നാം നമ്മുടെ മനസ്സിൽ ഒരു വിശ്വാസമങ്ങ് രൂപപ്പെടുകയാണെന്നു തോന്നുന്നു. ചിരപരിചിതർക്കിടയിൽപ്പോലും ചിലപ്പോൾ ഈ വിശ്വാസം തകർന്നു വീഴുന്നതു കാണാം.!! അങ്ങനെയുള്ളപ്പോൾ, നമുക്ക് അപരിചിതരായ ആൾക്കാരുമായി സൗഹൃദത്തിനു ഇറങ്ങിപ്പുറപ്പെടുന്നത് അപകടകരവും,ബുദ്ധിമോശവുമായ കാര്യം തന്നെയെന്നു പറയാതെ വയ്യ. പ്രത്യേകിച്ചും ഇക്കാലത്ത്.


  തികച്ചും ചിന്തനീയവും, സോദ്ദേശ്യപരവുമായ കുറിപ്പായിരുന്നു.  ശുഭാശംസകൾ....

  മറുപടിഇല്ലാതാക്കൂ
 6. ഈ കാര്യത്തിൽ ഡോക്ടറോട് പ്രത്യേക ഇഷ്ടം ഈ ലേഖനം പോലെ

  മറുപടിഇല്ലാതാക്കൂ
 7. ഇഷ്ടം എല്ലാവർക്കും ഇഷ്ടമാണ്‌.

  മറുപടിഇല്ലാതാക്കൂ

.