2014, ജനുവരി 12, ഞായറാഴ്‌ച

മരണമില്ലാത്ത അദ്ധ്യാപകർ


Blogpost No: 152 - 

മരണമില്ലാത്ത അദ്ധ്യാപകർ

(ഓർമ്മക്കുറിപ്പ്‌)മീരാൻകുട്ടി സാഹിബ് - അതാണ്‌ വീരാൻമാഷ്‌.  അദ്ദേഹം എന്നെ യു. പി. സ്കൂളിൽ പഠിപ്പിച്ച അദ്ധ്യാപകനായിരുന്നു.  അച്ഛന്റെ സുഹൃത്തും (അച്ഛൻ വേറെ സ്കൂളിൽ ആയിരുന്നു എങ്കിലും). 

അക്കാലത്ത് ഞാൻ മറ്റു വിഷയങ്ങളിൽ മെച്ചവും, കണക്ക് എന്ന വിഷയത്തിൽ മോശവുമായിരുന്നു.  അത് മനസ്സിലാക്കിയ വീരാൻമാഷ്‌ ഒരിക്കൽ,  ഏഴാം ക്ലാസ്സിൽ ആയിരിക്കുമ്പോൾ, എന്നോട് പറയുകയുണ്ടായി:

''നിന്നെ ഞാൻ ഇങ്ങനെ വിചാരിച്ചില്ല.''

അതായത്, അദ്ധ്യാപകന്റെ മകൻ ഇങ്ങനെ മോശമാവുകയോഈ വാക്കുകൾ എന്റെ മനസ്സിൽ തട്ടി - വല്ലാതെ.  എനിക്ക് മാത്രമല്ല, അച്ഛനും മോശം!  ഞാൻ ഒരു പ്രതിജ്ഞ എടുത്തു.  ശരിയാണ്.  ഇനി അങ്ങനെ ആയാൽ പോരാ.  ഇനി ഒരാൾ അങ്ങനെ പറയരുത്. 

അടുത്ത വർഷം, ഹൈസ്കൂളിൽ കാൽകൊല്ല പരീക്ഷയുടെ, കണക്കിന്റെ മാര്ക്ക് ഷീറ്റുകൾ അദ്ധ്യാപിക - മീനാക്ഷി ടീച്ചർ  വായിക്കാൻ തുടങ്ങി.  കൂടുതൽ മാർക്ക് നേടിയവരുടെ കടലാസ്സുകൾ ആദ്യം എന്ന നിലയിൽ തുടങ്ങി:

എം. പ്രേമകുമാരൻ

ഞാൻ അന്തം വിട്ടു. കണക്കിൽ ഞാൻ ഫസ്റ്റോ???

സന്തോഷംകൊണ്ട് എന്റെ കണ്ണുകൾ നിറയാൻ തുടങ്ങി. ഞാൻ വീരാൻ മാഷിനെ  മനസ്സിൽ നമിച്ചു.  സാർ, താങ്കൾ എന്റെ അകക്കണ്ണ് തുറപ്പിച്ചു.  എനിക്കതിന്റെ ഫലം കിട്ടി. നന്ദി, നന്ദി......

''അകക്കണ്ണ് തുറപ്പിക്കാൻ
ആശാൻ ബാല്യത്തിലെത്തണം.....''


അതെ, ഇങ്ങനെയുള്ള മാതൃകാദ്ധ്യാപകർ വിദ്യാർത്ഥികളുടെ അകക്കണ്ണ് തുറപ്പിക്കുന്നവർ, അവരുടെ മരണശേഷവും   വിദ്യാർത്ഥികളുടെ ഹൃദയത്തിൽ ജീവിക്കുന്നു.  

20 അഭിപ്രായങ്ങൾ:

 1. തീര്‍ച്ചയായും ഡോക്ടര്‍
  ഇങ്ങനെയുള്ള അദ്ധ്യാപകര്‍ എന്നുമെന്നും മനസ്സില്‍ ശോഭയോടെ തിളങ്ങി നില്‍ക്കുന്നു.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 2. ഗുരു-ശിഷ്യബന്ധത്തിന്റെ ആ സുവർണ്ണകാലം ഇനി ഒരിക്കലും തിരിച്ചുവരുമെന്നു തോന്നുന്നില്ല.

  മറുപടിഇല്ലാതാക്കൂ
 3. അകക്കണ്ണ് തുറപ്പിച്ച എല്ലാ അദ്ധ്യാപകരെയും ഓർത്തുപോയി,,,

  മറുപടിഇല്ലാതാക്കൂ
 4. മാസ്റ്ററുടെ വാക്കുകള്‍ പഠിക്കാന്‍ പ്രചോദനമാക്കിയതാണ് ശരി. പക്ഷെ ചില വിദ്യാര്‍ത്ഥികള്‍ അത്തരം അദ്ധ്യാപകരോട് ഒരുതരം ശത്രുത മനോഭാവം പുലര്‍ത്തും. അവരൊട്ട് നന്നാവുകയുമില്ല.

  മറുപടിഇല്ലാതാക്കൂ
 5. വെളിച്ചം പകര്‍ന്ന ഗുരുക്കന്മാര്‍

  മറുപടിഇല്ലാതാക്കൂ
 6. ഇക്കാലത്തും ഇതു പോലുള്ള നല്ല ഗുരുക്കന്മാരുണ്ട്( റിട്ടയേർഡ് അല്ല; സർവ്വീസിൽത്തന്നെ).ഇഹലോകം വിട്ടു പോയ ഗുരുക്കന്മാർക്കൊപ്പം, ജീവിച്ചിരിക്കുന്ന അവരേയും നമിക്കുന്നു.

  ഗുരുത്വമുള്ള കുറിപ്പാരുന്നു.

  ശുഭാശംസകൾ.....

  മറുപടിഇല്ലാതാക്കൂ
 7. ഗുരുക്കന്മാർക്കു പ്രണാമം

  മറുപടിഇല്ലാതാക്കൂ

.