2014, ജനുവരി 9, വ്യാഴാഴ്‌ച

സ്പെഷ്യൽ ഇഡലി


Blog No: 148 - 
സ്പെഷ്യൽ ഇഡലി

(നർമ്മം)അയാൾ ഇഡലിപ്രിയനായിരുന്നു.  അതായത്, ഇന്നുകാലത്തെ ഇഡലിപോലെ അല്ല, മുമ്പ്  ഇഡലിമാവ്  ഇഡലിതട്ടിന് മുകളിൽ വിരിച്ച തുണിയിൽ ഒഴിച്ച് ശരിയായ രീതിയിൽ ഉണ്ടാക്കുന്ന സ്വാദുള്ള ഇഡലി.  ഭാര്യ മതിയാക്കാൻ പറഞ്ഞാൽ മാത്രം മനസ്സല്ലാ മനസ്സോടെയായിരിക്കും പാവം മതിയാക്കുക. 

അപ്പോൾ, എന്ത് പറ്റിപുള്ളിക്കാരൻ പറഞ്ഞ കഥ ഇതാ:

ഒരിക്കൽ, ഒരു ബന്ധുവീട്ടിൽ കുടുംബസമേതം പോയി.  രാത്രി അവിടെ തങ്ങേണ്ടിവന്നു.  പിറ്റേ ദിവസം കാലത്ത് ഇഡലിയും ചട്ണിയും ഉണ്ടായിരുന്നു.  കുശാലായി തട്ടി.  മതിയാക്കിക്കോളാൻ ഭാര്യ കണ്ണ് കാണിച്ചപ്പോൾ മതിയാക്കി.  ശരിയാണ്, സ്വന്തം വീടല്ല. ''നീ കഴിക്കുന്നില്ലേ'' എന്ന് ചോദിച്ചപ്പോൾ, ''വേണ്ട'' എന്നായിരുന്നു മറുപടി.

പിന്നീട്, നീ എന്താ ''വേണ്ടാ'' എന്ന് വെച്ചത് എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ:

വലിയമ്മ ഇഡലിത്തുണി തിരഞ്ഞു, കിട്ടാതെ വന്നപ്പോൾ, വലിയച്ഛന്റെ ഒരു പഴയ കൌപീനം എടുത്തു മുറിച്ചു കഷ്ണങ്ങൾ ആക്കി.  അതിൽ ഉണ്ടാക്കിയ ഇഡലി ആയിരുന്നു! എനിക്ക് വേണ്ടാ ആ സ്പെഷ്യൽ - കോണകൂഡ്ളി!


കഥാനായകൻ അത് കേട്ട പാതി, കേള്ക്കാത്ത പാതി ഓക്കാനിച്ചു.  അതിനുശേഷം ഇന്നേവരെ പാവത്തിന് ഇഡലി വേണം എന്ന് തോന്നിയിട്ടില്ല.  തുണി ഉള്ളതായാലും ശരി, ഇല്ലാത്തതായാലും ശരി - വേണ്ടേ വേണ്ട.   

28 അഭിപ്രായങ്ങൾ:

 1. ഇതൊരു മനശാസ്ത്ര ചികിത്സ ആയി ഉപയോഗിക്കാം അല്ലെ ഡോക്ടർ

  മറുപടിഇല്ലാതാക്കൂ
 2. ചിരിച്ചു മതിയായി. പാലക്കാടുകാർക്ക് മാത്രം പരിചയമുള്ള രാമശ്ശേരി ഇഡലിപോലെ എന്തോ ആണെന്ന് കരുതി. ശരിക്കും ഗംഭീരം.

  മറുപടിഇല്ലാതാക്കൂ
 3. നല്ലോരു പാവം ഇഡ്ഡലി. വെറുപ്പിച്ചു കളഞ്ഞല്ലോ പൊന്നു ഡോക്ടറേ.. ഹ...ഹ...ഹ.. നർമ്മം കലക്കി.

  ശുഭാശംസകൾ...

  മറുപടിഇല്ലാതാക്കൂ
 4. ഹഹഹഹ
  ഞാന്‍ ഇനി ഇഡ്ഡലി കഴിക്കുന്നില്ല

  മറുപടിഇല്ലാതാക്കൂ
 5. പട്ടത്തിയമ്മയുടെ ചേലയുടെ കഥ കേട്ടിട്ടുണ്ട്‌. എത്ര പഴയതായാലും ചേല ഉപേക്ഷിക്കാൻ മനസ്സു വരാതെ ഒടുവിൽ ആ ചേല ഇഡ്ഡലിമാവോടൊപ്പം അവർ അരച്ചുചേർത്തത്രെ.

  മറുപടിഇല്ലാതാക്കൂ
 6. ഇത് ഡോക്ടർക്ക്‌ പറ്റിയ അമളി അല്ലെ?

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. സത്യം പറഞ്ഞാൽ അച്ഛൻ അമ്മയെ തല്ലും.
   പറഞ്ഞില്ലെങ്കിലോ, അച്ഛൻ പട്ടിയിറച്ചി തിന്നും.

   ഇല്ലാതാക്കൂ
 7. It's so funny, lost in laughs. Some are pointing fingers on you! Read your funny replies too. This is real good blog for inteaction, thanks Premji-das

  മറുപടിഇല്ലാതാക്കൂ
 8. ഇഡ്ഡലി വിരോധം വന്ന വഴി ...നന്നായി എഴുതി ..

  മറുപടിഇല്ലാതാക്കൂ
 9. അന്യസ്ഥലങ്ങളില്‍നിന്നു കിട്ടുന്ന ഭക്ഷണം എങ്ങിന്യാ വിശ്വസിച്ചു കഴിക്ക്യാ അല്ലേ ഡോക്ടറെ....
  ഡോക്ടറുടെ പോസ്റ്റുകള്‍ എന്‍റെ ഡാഷ്ബോര്‍ഡില്‍ വരാത്തതിന്‍റെ കാര്യം ഇപ്പോഴാണ് പിടികിട്ടിയത്.വീണ്ടും പേര് ചേര്‍ത്തിട്ടുണ്ട്.....
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 10. എന്നാലും ... ഭയങ്കര ഇഡ്ഡലി ആയിപ്പോയി..

  ആ ഭാര്യയെ എനിക്കിഷ്ടായില്ല... ഒരു നേരം പട്ടിണിക്കിട്ടാലും വേണ്ടില്ലായിരുന്നു... ഇങ്ങനത്തെ ഇഡ്ഡലി ഭര്‍ത്താവിനു കൊടുക്കണത് നോക്കി നിന്നില്ലേ...

  മറുപടിഇല്ലാതാക്കൂ

.