2015, ഒക്‌ടോബർ 14, ബുധനാഴ്‌ച

വെറുപ്പിക്കുന്നുവോ?*


Blog post no: 422 -

വെറുപ്പിക്കുന്നുവോ?*


വെറുപ്പിക്കുന്നുവോ നിന്നെ ഞാൻ
വേളിപ്പെണ്ണിൻ സൌന്ദര്യമുള്ള നിന്നെ?

വെറുപ്പിക്കുന്നുവോ നിന്നെ ഞാൻ
വെണ്ണക്കൽപ്രതിമ പോലുള്ള നിന്നെ?

വെറുപ്പിക്കുന്നുവോ നിന്നെ ഞാൻ
വെണ്മണിക്കവിത പോലുള്ള നിന്നെ?

വെറുപ്പിക്കുന്നുവോ നിന്നെ ഞാൻ
വെള്ളിത്തിരയിലെ നായികപോലുള്ള നിന്നെ?

വെറുപ്പിക്കുന്നുവോ നിന്നെ ഞാൻ
വേനലിലെ കുളിർമഴപോലുള്ള നിന്നെ?
                                - =o0o=-


*പണ്ടെപ്പോഴോ കുത്തിക്കുറിച്ച ഒരു കൊച്ചു പ്രണയകാവ്യം പൊടിതട്ടി എടുത്തത്.

10 അഭിപ്രായങ്ങൾ:

 1. നമ്മുടെ സ്വാര്‍ഥത എല്ലാ പ്രകൃതിഭാവത്തെയും വെറുപ്പിക്കും ക്ഷയിപ്പിക്കും

  മറുപടിഇല്ലാതാക്കൂ
 2. ചോദ്യത്തിൽത്തന്നെ ഉത്തരമുണ്ടല്ലോ.... ഈ ചോദ്യം സ്വയം ചോദിക്കാത്തതാണ് പലരുടേയും പ്രശ്നം

  മറുപടിഇല്ലാതാക്കൂ
 3. വീണ്ടും വെറുപ്പിക്കാന്‍ വന്നു അല്ലെ?
  കവിത ഇഷ്ടമായി കേട്ടോ....

  മറുപടിഇല്ലാതാക്കൂ
 4. സ്നേഹമന്ത്രം!
  ആശംസകള്‍ ഡോക്ടര്‍

  മറുപടിഇല്ലാതാക്കൂ

.