Blog post no: 423 -
രോഗികൾ, ചിലർ, വിരോധികൾ!
1 1. രോഗികൾ?
അധികമായ് രോഗങ്ങൾ മാനുഷർക്ക്
ആഹാരം ശരിയാകാത്തതിനാലത്രേ;
അതുപോൽ, വിചാരങ്ങൾ, വികാരങ്ങൾ
അസ്ഥാനത്തു,മനാവശ്യവുമാവുമ്പോഴും!
ചിന്തിക്കേണ,മുദരം ശുദ്ധമാക്കാൻ,
ചിന്തിക്കേണം മസ്തിഷ്കം ശുദ്ധമാക്കാൻ!
രോഗപ്രതിരോധശക്തിയങ്ങനെയങ്ങനെ
രോഗികളാകാതിരിക്കാൻ സഹായകം!
2.
ചിലർ…
ശരിയും തെറ്റും,
സുഖവും ദു:ഖവും,
സ്നേഹവും വെറുപ്പും,
നന്മയും തിന്മയും,
നീതിയും അനീതിയും,
ദൈവവും പിശാചും,
എല്ലാം എല്ലാം മനസ്സിൽ
നിറഞ്ഞ മനുഷ്യരിൽ ചിലർ
ജീവിച്ചു മരിക്കുന്നു;
ചിലരോ മരിച്ചു ജീവിക്കുന്നു -
ചിലർ അങ്ങനെ....
ചിലർ ഇങ്ങനെ....
3.
വിരോധികൾ!
ചിലർക്ക് ചിലതിനോടെന്നും വിരോധമുണ്ടാം,
ചിലർക്ക് ചിലരോടുതന്നെയാകും വിരോധം!
ആദ്യം ചൊന്നത് മാനസികവുമാകാ,മെന്നാൽ
പിന്നെച്ചൊന്നതതുമാത്രംതന്നെയെന്നതാണ്
സത്യം.
ഒരാൾക്കൊരാളോട് വിരോധമെന്നാൽ, നിശ്ചയം,
ആ വിരോധികളെല്ലാമലങ്കോലമയമാക്കുമെന്ന്!
''അലസൻ, ലോഭി ഇമ്മട്ടിലാരുമുണ്ടാക വയ്യമേ''-
ലെന്നു പണ്ടൊരു കവി പാടിയതോർക്കുന്നു
ഞാൻ;
അതൊടോപ്പമിതുംകൂടി തുടർന്നു ചൊല്ലട്ടെ,
നിസ്സംശയം, ''വിരോധികളാരുമുണ്ടാക വയ്യമേൽ''.
വളരെ ശരിയാണ്. എല്ലാം ഒരു പരിധി വരെ മനസ്സിൽ നിന്നു തന്നെയാണ് പിറവിയെടുക്കുന്നത്.!!
മറുപടിഇല്ലാതാക്കൂThanks.
ഇല്ലാതാക്കൂആരോടും വിരോധം തോന്നാന്‍ ഇടവരാതിരിക്കട്ടെ!
മറുപടിഇല്ലാതാക്കൂആശംസകള് ഡോക്ടര്‍
Thanks.
ഇല്ലാതാക്കൂവിരോധം അവനവനെത്തന്നെയാണ് നശിപ്പിക്കുന്നതെന്ന് വിവേകമുള്ളവര്‍ മന്നസ്സിലാക്കുന്നു
മറുപടിഇല്ലാതാക്കൂThanks.
ഇല്ലാതാക്കൂചിലരുടെ വിരോധങ്ങൾ
മറുപടിഇല്ലാതാക്കൂതന്നെയാണ് അവരെ രോഗികളാക്കുന്നത്....
Athe.
ഇല്ലാതാക്കൂഅപ്പോൾ മനസ്സാണ് എല്ലാ സങ്കടങ്ങളുടേയും മൂലഹേതു
മറുപടിഇല്ലാതാക്കൂ