2015, നവംബർ 4, ബുധനാഴ്‌ച

എവട്യെടാ നെന്റ്യൊക്കെ കാറ്?

Blog post no: 425 -
എവട്യെടാ നെന്റ്യൊക്കെ  കാറ്?

(മിനിക്കഥ)


സ്കൂളിലെ പോളിംഗ് ബൂത്തി
ൽനിന്ന് വളരെ കഷ്ടപ്പെട്ട് നടന്നു അല്പം അകലെ, കൂട്ടംകൂടി നില്ക്കുന്ന ചെറുപ്പക്കാർക്കുനേരെ അമ്മാളു അമ്മ അലറി:

എവട്യെടാ നെന്റ്യൊക്കെ  കാറ്?

ചെറുപ്പക്കാർ ചമ്മി, ഉള്ളിലേക്ക് വലിഞ്ഞു.

''വോട്ട് ചെയ്യാൻ കൊണ്ടുപോകാൻ എന്ത് ഉഷാർ ആയിരുന്നു എല്ലാ എണ്ണത്തിനും.  കാറില് കൊണ്ടുപോകാം, കൊണ്ടു വിടാം.  എത്ര നേരായി  ഞാൻ നിക്കാൻ തൊടങ്ങീട്ട്.  നെന്റ്യൊക്കെ....''

അമ്മാളു അമ്മ മനം നൊന്തു ശപിച്ചു.  കാറിൽ ഇങ്ങോട്ട് വന്ന, ആ പാവം  ഇടുപ്പിൽ കൈ വെച്ച്, മുടന്തി മുടന്തി മുന്നോട്ടു നീങ്ങി.  

8 അഭിപ്രായങ്ങൾ:

  1. പാലംകടക്കുന്നതുവരെ നാരായണ
    പാലംകടന്നാല്‍ കൂരായണ.
    അതാ സ്ഥിതി.....
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ
  2. അതിനെയാണല്ലോ ഓപ്പൺവോട്ട് എന്നു പറയുന്നത്

    മറുപടിഇല്ലാതാക്കൂ
  3. കാലാ കാലങ്ങളിൽ ഇലക്ഷൻ സമയത്ത് മാത്രം കാണപ്പെടുന്ന മനോഹരമായ ആചാരങ്ങൾ.

    മറുപടിഇല്ലാതാക്കൂ
  4. വോട്ട് പെട്ടീലാക്കുന്നവരെയുള്ള പ്രീണനം

    മറുപടിഇല്ലാതാക്കൂ

.