Blog post no: 416
കുറുംകവിതകൾ - 107
എവിടെനിന്ന്? എവിടേയ്ക്ക്?
എവിടെനിന്നാണു വരുന്നതീ ജീവൻ,
എവിടെയ്ക്കാണു പോകുന്നതീ ജീവൻ,
എന്തിനുമേതിനുമുത്തരം കാണുന്ന,
എല്ലാമറിയുന്ന(?) മാനുഷാ ചൊല്ക നീ.
ശലഭവും മനുഷ്യനും
ശലഭം മധു നുകരുന്നു,
മനുഷ്യൻ മദ്യം കുടിക്കുന്നു,
ശലഭം ആസ്വദിച്ചു ജീവിക്കുന്നു,
മനുഷ്യനോ മരിച്ചുകൊണ്ട് ജീവിക്കുന്നു!
·
കാമിയ്ക്കുന്നവർക്കായ്
കാത്തിരിക്കുന്നു പൊന്നാമ്പൽ വെണ്‍ചന്ദ്രനെ,
കൊതിക്കുന്നു വേഴാമ്പൽ മഴയിൻ സമാഗമം;
കാമുകീകാമുകസംഗമം സ്വാഭാവികമാണുതന്നെ,
കാമിയ്ക്കുന്നവർക്കായ് പ്രകൃതിയുമുണ്ട് കൂട്ട്!
കൊള്ളാം
മറുപടിഇല്ലാതാക്കൂThanks, Murali.
ഇല്ലാതാക്കൂനന്നായിരിക്കുന്നു
മറുപടിഇല്ലാതാക്കൂആശംസകള് ഡോക്ടര്‍
Thanks, chettaa.
ഇല്ലാതാക്കൂഫിലോസഫിക്കല്
മറുപടിഇല്ലാതാക്കൂAthe, Ajithbhai.
ഇല്ലാതാക്കൂ