2015 ഒക്‌ടോബർ 5, തിങ്കളാഴ്‌ച

കടം, കടം & വക്ത്രം.

Blog Post No: 419 -


കടം, കടം!   

യുവജനങ്ങളെ വഴിതെറ്റിച്ചുവോ സോക്രെട്ടീസ്?
ഇല്ലെന്നെല്ലാർക്കുമറിയാമന്നുമിന്നുമെന്നും!
എങ്കിലുമാപ്പാവത്തിനെ വിഷപാനം ചെയ്യിച്ചു അവർ;
മരണത്തിൻമുമ്പേയാ ചിന്തകൻ ചൊല്ലിയത്രെ,
''ശിഷ്യരേ, ഒരു കോഴി കടമുണ്ടല്ലോ ഞാനൊരാൾക്ക്,
നിങ്ങളതു കൊടുത്തെൻ കടം വീട്ടുമല്ലോ?''
കടങ്ങൾ വാങ്ങിക്കൂട്ടുന്നു ഇന്നീ മന്നിതിൽ മാനുഷർ,
കടമെന്ന ശാപം മരണശേഷവും മനുജരെ
പിന്തുടരുന്നൂ, ആത്മാവ് ഗതികിട്ടാതലയുന്നൂ! 



വക്ത്രം!

വെട്ടത്തിൽ, മർത്യാ, നിൻവക്ത്രത്തിൻ നിഴലൊട്ടുമേ വ്യക്തമല്ല,
വെള്ളത്തിലും  വക്ത്രത്തിൻ പ്രതിച്ശായ വ്യക്തമല്ലാ ശരിക്കും,

ദർപ്പണത്തിൽ നിന്മുഖം നല്ലപോൽ വ്യക്തമാണ്, പക്ഷെ....
ദുഷ്ടത കലർന്ന നിന്മനസ്സിൻ ചിത്രം വക്ത്രത്തിലില്ലതന്നെ.  

''മുഖം മനസ്സിന്റെ കണ്ണാടി''യെന്നാരോ ചൊന്നെന്നിരിക്കിലും

മുഖ്യമായതെല്ലാമെന്നും കണ്ടെന്നിരിക്കില്ലയെന്നതാണ് സത്യം.  

7 അഭിപ്രായങ്ങൾ:

  1. തീര്‍ച്ചയായും,മുഖ്യമായതൊന്നും കണ്ണില്‍പ്പെടില്ല!
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ
  2. കണ്ണുണ്ടായാല്‍ പോരാ, കാണണം

    മറുപടിഇല്ലാതാക്കൂ
  3. മുഖംമൂടി വെക്കാത്തൊരുമുഖവും
    അരികിലും അകലെയും കാണ്മതില്ല..


    നല്ല വരികള്‍..
    കീപ് മൂവ്‌

    മറുപടിഇല്ലാതാക്കൂ

.