2013, നവംബർ 23, ശനിയാഴ്‌ച

വേദന, വേദന......

Blog post No: 140
വേദന, വേദന......

(ചിന്തകൾ)




ശരീരം വേദനിക്കുന്നവരുണ്ട്;

മനസ്സ് വേദനിക്കുന്നവരുണ്ട്;

ഇത് രണ്ടും വേദനിക്കുന്നവരുമുണ്ട്;

വേദനശരീരത്തിൽനിന്ന് മനസ്സിലേക്കും

മറിച്ചും വ്യാപിക്കുന്നു.


ശരീര വേദനക്ക്

വേദനാസംഹാരികൾ ഉപകരിച്ചേക്കാം

എന്നാൽകാരണം മനസ്സിലാക്കി

ചികിത്സ നേടുമ്പോൾ മാത്രം മാറുന്നു!


മനോവേദന സ്വന്തം തെറ്റുകൊണ്ടും

അല്ലാതെയും വരുന്നു.

സ്വന്തം തെറ്റ് തിരുത്തുക,

അല്ലാത്തവ മനസ്സിലാക്കി മുന്നോട്ടു പോവുക.


വിധിക്കപ്പെട്ട വേദന

അനുഭവിക്കാതെ നിവര്ത്തിയില്ല

എന്നാൽ, ''താൻ പാതിദൈവം പാതി'';

തന്റെ ഭാഗം ശ്രദ്ധിച്ചു ശരിയാക്കുക.


അന്യരുടെ വേദന മനസ്സിലാക്കുക;

കാരണം വേദന നാളെ നമുക്കാവാം.

മനസ്സാവാചാകർമ്മണാ

ആരെയും വേദനിപ്പിക്കരുത് -

ഇത് പ്രകൃതി നിയമം/ഈശ്വരേശ്ച!


പ്രകൃതി നിയമം/ഈശ്വരേശ്ച തെറ്റിക്കുമ്പോൾ

വേദനയും ദു:ഖവും അനുഭവിക്കും,

നിഷ്കളങ്കരായ സ്വന്തം തലമുറയെയും

അനുഭവിപ്പിക്കും - തീരാദു:ഖത്തിലാഴ്ത്തും.


തെറ്റ് ചെയ്യാത്ത താൻ അനുഭവിക്കുന്നു

അല്ലാത്തവർ സുഖിക്കുന്നു 

ഇത് ആലോചിച്ചു നാം ദു:ഖിക്കേണ്ടതില്ല

അതിനു ആന്തരികമായ, നമുക്ക് 

മനസ്സിലാകാത്ത കാരങ്ങൾ ഉണ്ടെന്നും അവർ 

അനുഭവിക്കുമെന്നും മനസ്സിലാക്കുക.


മറ്റുള്ളവരുടെ വേദന അവഗണിക്കുന്ന ആൾ,

അതേ സമയം അമ്പലത്തിലും, പള്ളിയിലുമൊക്കെ 

പോകുന്ന ആൾ അവിടെയുള്ള, തന്നിലുള്ള

വേദനിക്കുന്ന ആളുടെ ഉള്ളിലുള്ള, സർവവ്യാപിയായ  

ദൈവത്തെ അവഗണിക്കുന്നു - അവഹേളിക്കുന്നു 

28 അഭിപ്രായങ്ങൾ:

  1. പ്രകൃതി നിയമം/ഈശ്വരേശ്ച തെറ്റിക്കുമ്പോൾ
    വേദനയും ദു:ഖവും അനുഭവിക്കും,
    ആണോ ഡോക്ടര്‍?
    അപ്പോള്‍ ആരെയും ദ്രോഹിക്കാതെ ജീവിക്കുന്നവര്‍ക്ക് അനുഭവിക്കേണ്ടി വരുന്ന വേദനയോ?

    മറുപടിഇല്ലാതാക്കൂ
  2. പഞ്ചസാര കൂടുതൽ കഴിച്ചാൽ പ്രമേഹം വരും. അല്ലാത്തവർക്കും വരില്ലേ? പുകയില കൂടുതൽ ഉപയോഗിച്ചാൽ ക്യാൻസർ വരും. അല്ലാത്തവർക്ക് വരില്ലേ? ചാരായം കൂടുതൽ ഉള്ളിൽ കടന്നാൽ കരൾരോഗങ്ങൾ വരും. അല്ലാത്തവർക്കെന്താ വരില്ലേ?........
    ഒരു വിഷമാവസ്ഥയിൽ, ദൈവത്തിനെ വിചാരിക്കാനും, അല്ലാത്തപ്പോൾ മറിച്ചു വിചാരിക്കാനും മനുഷ്യന് ആവും.
    ഒരു പോസിറ്റീവ് ചിന്താഗതി മനസ്സ് മരവിക്കുമ്പോൾ ഒരു സാധാരണ മനുഷ്യന് അന്യമാകും. മഹത്തുക്കൾക്ക്‌ അങ്ങനെ അല്ലതാനും. നാം സാധാരണ പച്ച മനുഷ്യർ.... വളരെയേറെ ചിന്താപരമായി മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. ശാന്തമായ ഒരു അന്തരീക്ഷത്തിൽ ആലോചിച്ചു നോക്കിയാൽ പതുക്കെ പതുക്കെ നമുക്ക് എല്ലാം തെളിഞ്ഞു വരും..... നാം കുറ്റക്കാർ ആയിരിക്കില്ല. നമ്മുടെ സാഹചര്യം, പാരമ്പര്യം ഇതൊക്കെ കണക്കിൽ പെടും. അപ്പോൾ? നമ്മെക്കൊണ്ട് ആവും വിധം, ശാന്തരായി, സമനില പാലിച്ചു, വേണ്ടതു ചെയ്യാൻ നോക്കുക എന്നതേ കരണീയമായതുള്ളൂ. അല്ലാത്ത പക്ഷം, സംഗതികൾ കൂടുതൽ വഷലായെന്നു വരും. വായിച്ചു അഭിപ്രായം ഇട്ടതിൽ സന്തോഷം, നന്ദി, ടീച്ചർ.

    മറുപടിഇല്ലാതാക്കൂ
  3. അന്യരുടെ വേദന മനസ്സിലാക്കുക;
    കാരണം, ആ വേദന നാളെ നമുക്കാവാം. പക്ഷെ പലപ്പോഴും അന്യരെ എങ്ങനെ വേദനിപ്പിക്കാം എന്നാണ് പലരും ശ്രമിക്കുന്നത്

    മറുപടിഇല്ലാതാക്കൂ
  4. ഈ കുറി കലക്കിയല്ലോ മാഷെ ! അതൊരു വേദന തന്നെ
    അനുഭവിപ്പിക്കും - തീരാദു:ഖത്തിലാഴ്ത്തും.
    അത് കലക്കി !!!

    മറുപടിഇല്ലാതാക്കൂ
  5. പ്രിയപ്പെട്ട ഡോക്ടര്‍,

    എന്താണ് എഴുതേണ്ടത് എന്നറിയില്ല. അത്രയ്ക്ക് അത്ഭുതം തോന്നുന്നു. അങ്ങ് ഒരു തത്വജ്ഞാനിയുടെ നിലയിലെത്തി കഴിഞ്ഞു. ഈ പോസ്റ്റിലെ ഓരോ വരിയും
    ഉജ്ജ്വലമാണ്. നന്മയും പ്രാര്‍ത്ഥനയും ദുഖങ്ങള്‍ അകറ്റുമെന്ന് പറയുന്നത് വെറുതെയല്ല.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. Athe. നന്മയും പ്രാര്‍ത്ഥനയും ദുഖങ്ങള്‍ അകറ്റുമെന്ന് പറയുന്നത് വെറുതെയല്ല.
      Thanks, Dasetta.

      ഇല്ലാതാക്കൂ
  6. മനസ്സാ, വാചാ, കർമ്മണാ

    ആരെയും വേദനിപ്പിക്കരുത് -

    ഇത് പ്രകൃതി നിയമം/ഈശ്വരേശ്ച!
    വേണ്ടതെല്ലാം ഈ വാക്കുകളിലുണ്ട്.
    ദൈവം ഇച്ഛിച്ചതും കല്‍പ്പിച്ചതും ഇതുതന്നെയാണ്.

    മറുപടിഇല്ലാതാക്കൂ
  7. ചിന്തയും ഹൃദയവും അന്യര്ക്ക് കൂടി പകുത്തു നല്കുന്ന ഡോക്ടറുടെ ഈ നല്ല മനസ്സിന് പ്രകൃതിയുടെ മുഖച്ഛായ തന്നെ

    മറുപടിഇല്ലാതാക്കൂ
  8. വേദന നല്ലതാണ്.ശരീരത്തിനും മനസ്സിനും വേദന തോന്നണം അല്ലെങ്കില്‍ മുറിയുന്നതൊന്നും അറിയുകയില്ല, ചോരവാര്‍ന്ന് പ്രശ്നമാവൂല്ലോ! നടക്കുന്ന വഴിയ്ക്ക് കാല്‍ വിരല്‍ തട്ടി മുറിഞ്ഞു. വേദനയെന്ന സംഭവം ഇല്ലാത്തതോണ്ട് ശ്രദ്ധിച്ചതേയില്ല എന്നൊക്കെ വരൂല്ലേ? മറ്റുള്ളവരെ മുറിവേല്പിച്ചാലും നമുക്ക് വേദന തോന്നണം. ഇല്ലെങ്കില്‍ അതും പ്രശ്നമാണ്! വേദന നല്ലതാണ്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കറ നല്ലതാണ് എന്ന ഒരു സോപ്പ്പൊടിയുടെ പരസ്യം ഓര്ത്തുപോയി, അജിത്‌ ഭായ്. അതും ഇതും ബന്ധമുണ്ട് എന്നല്ല. ശരിയാണ്. വേദന അറിയണം, അനുഭവിക്കണം - കുറെയൊക്കെ. മനുഷ്യൻ വിപരീത സാഹചര്യങ്ങളിലേ, പഠിക്കൂ. വേദന എന്തെന്ന് അറിഞ്ഞാലേ, മറ്റുള്ളവരുടെ വേദന ശരിക്ക് അറിയൂ. പിന്നെ, വേദന അറിഞ്ഞില്ല എങ്കിൽ... ശരിയാണ് - പ്രമേഹം പോലുള്ള രോഗങ്ങൾ ആളെ അറിയിക്കാതെ പ്രശ്നങ്ങൾ ഉണ്ടാക്കും.

      ഇല്ലാതാക്കൂ
  9. മനുഷ്യൻ ഇടക്കെങ്കിലും ദൈവത്തെ ഓർക്കണം. വേദന അതിനുള്ള ചൂണ്ടുപലകയാവട്ടെ.

    മറുപടിഇല്ലാതാക്കൂ
  10. നന്നായി എഴുതി ഏട്ടാ.. നല്ല ചിന്തകൾ..

    മറുപടിഇല്ലാതാക്കൂ
  11. ചില വേദനകള്‍ അനിവാര്യം ഡോക്ടര്‍! (അങ്ങേ കാണാനില്ലാലോ എന്നോര്‍ത്ത് -ഇപ്പൊ നോക്കുമ്പോള്‍ ആണ് നോടിഫിക്കേശന്‍ വരുന്നില്ല എന്ന് കണ്ടത്! )

    മറുപടിഇല്ലാതാക്കൂ
  12. ഭൂമിയില്‍ ജനിച്ചു വീഴുന്ന ഓരോ ജീവജാലങ്ങളും വേദനകള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവര്‍ തന്നെ !! ഏറ്റകുറച്ചിലുകള്‍ സ്വാഭാവികം..
    ഒരു ജീവിതകാലം മുഴുവന്‍ വേദന തിന്നു ജീവിക്കുന്നവരുടെ ഇടയില്‍, എന്‍റെ വേദനകള്‍ എത്ര നിസാരം എന്ന് പലപ്പോഴും ചിന്തിച്ചു പോയിട്ടുണ്ട്...
    ആശംസകള്‍ സര്‍.. ഇത്തരം ചിന്തകള്‍ക്...

    മറുപടിഇല്ലാതാക്കൂ
  13. നല്ല ചിന്തകള്‍ ഡോക്ടര്‍
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

.