2013, നവംബർ 10, ഞായറാഴ്‌ച

നമ്മുടെ ഭാഷയും ഭാഷയുടെ വേഷവും

Blog Post No: 134 -
നമ്മുടെ ഭാഷയും ഭാഷയുടെ വേഷവും

(ലേഖനം)


''കാലിന്റെ പെരുവിരല് പേരാലിന്റെ വേരിലൊരെരടലെരടി.'' -

''വേഗം പറ, തെറ്റാതെ അഞ്ചു പ്രാവശ്യം.''

''നിക്ക്നിക്ക് ഒരു നിമിഷം.  എന്തൊക്ക്യാ ഈ പറേണ്?  എരടലോ?''

''ഹാഹാ.  എരടുക എന്നാൽ നടക്കുമ്പോൾ കാലിന്റെ വിരൽ എവിടെയെങ്കിലും തട്ടിമുന്നോട്ടു നീങ്ങാൻ പറ്റാതെ തടസ്സം നേരിടുക.  അതാണ്‌ എരടൽ.  എരടി വീണു എന്നും വരും.''

''ഇതു എന്ത് ഭാഷ?''

''മലയാളം തന്നെ. ഒരു പക്ഷെഗ്രാമ്യഭാഷ ആയതുകൊണ്ട് എല്ലാവര്ക്കും അറിഞ്ഞു എന്ന് വരില്ല.''

ഇവിടെയാണ്‌ സംസാരശൈലികളുടെയുംഗ്രാമ്യഭാഷകളുടെയും പ്രസക്തി.  ഇത് അല്പ്പം ചിന്തിച്ചാൽ പിടികിട്ടാവുന്നതേയുള്ളൂ. 

പണ്ട്, ബോംബെയിൽ (ഇന്നത്തെ മുംബൈ) ബാച്ചെലേര്സ് ക്വാർട്ടേർസിൽ താമസിക്കുന്ന സമയത്ത് ഒരു സുഹൃത്ത് എന്നോട് പറഞ്ഞു - കറിയിൽ കുഴുതൽ ഇട്ടു വെക്കണ്ടമനസ്സിലായില്ല എന്ന് ഞാൻ പറഞ്ഞപ്പോൾ, എടോ  മാഷേ, ഇതാണ്ഞാൻ പറഞ്ഞ സാധനം എന്നും പറഞ്ഞു കയിൽ / കരണ്ടി (സ്പൂണ്) എടുത്തു കാണിച്ചു തന്നുഅങ്ങനെ ഞാൻ ഭാഷയിലെ ഒരു വാക്ക് പഠിച്ചു

അതേ ആളോട് ഞാനൊരിക്കൽ പറഞ്ഞു - പണിയുണ്ട്, ഒരുപാട് തിരുമ്പാനിട്ടിട്ടുണ്ട്

''അയ്യോടാ, എന്നാ തിരുമ്മാനാ, ആരെ തിരുമ്മാനാ?''

എന്റെ വിഡ്ഢിത്തം എനിക്ക് മനസ്സിലായിഉടൻ ചിരിച്ചുകൊണ്ട് പറഞ്ഞു:

''ഞാനേ, അലക്കാൻ തുണി വെള്ളത്തിൽ ഇട്ടു വെച്ച കാര്യമാ പറഞ്ഞത്.''

പറഞ്ഞുവന്നാൽ വളരെയധികം കാര്യങ്ങൾ ഇങ്ങനെയുണ്ട്

ഈയിടെ,നല്ല ഭാഷയ്ക്ക്‌ പ്രാധാന്യം കൊടുക്കുന്ന ഒരു സോഷ്യൽ നെറ്റ് വർക്കിൽ കുരുടൻ എന്നതിന്റെ അര്ത്ഥം എന്തെന്ന് ഒരു സുഹൃത്ത്‌ ചോദിച്ചു.  അന്ധൻ എന്നും നീളം കുറഞ്ഞവൻ എന്നും ഒരു നിഘണ്ടുവിൽ കണ്ടതായി വേറൊരു സുഹൃത്ത് പറഞ്ഞു.  ഏതായാലുംനീളം കുറഞ്ഞവൻ എന്ന് മിക്കവരും കേൾക്കാൻ ഇടയില്ല. എന്നാൽഇതുമായി ബന്ധപ്പെട്ട ചില വാക്കുകൾ കേട്ടിട്ടുമുണ്ട്.  കുരുടിപ്പാമ്പ് - ഈ പാമ്പിനു കണ്ണും കാണില്ലനീളവും കുറവ്.  കുരുട്ടു ബുദ്ധി - ഇടുങ്ങിയ ചിന്താഗതി (വിശാല മനസ്ഥിതിയുടെ എതിര്).... ഇങ്ങനെ പോകുന്നു കാര്യങ്ങൾ.


എല്ലാവര്ക്കും മനസ്സിലാവുന്ന രീതിയിൽ വേണ്ടേ പറയാൻ / എഴുതാൻ എന്ന് പലരും പലരോടും ചോദിച്ചു കേട്ടിട്ടുണ്ട്.  പലപ്പോഴും ഈവക കാരണങ്ങൾ കൊണ്ട് സാധ്യമല്ലതന്നെ.  ഒരു മലയാളിവേറൊരു മലയാളിയുമായി സംഭാഷണത്തിൽ ഏർപ്പെടുമ്പോൾ ആവുന്നതും എഴുത്തുഭാഷ / അച്ചടിഭാഷ ഉപയോഗിക്കുമ്പോൾ ഇങ്ങനെ പ്രശ്നം വരുന്നില്ല.  എന്നാൽഈ വിവിധ ദേശക്കാർ സംസാരഭാഷയിൽ തുടർന്നാൽ (എഴുത്തിലും സംസാരഭാഷ കുറെയെങ്കിലും വേണ്ടിവരും) അത് പൂര്ണ്ണമായും മറ്റുള്ളവര്ക്ക് പെട്ടെന്ന് പിടികിട്ടി എന്ന് വരില്ല.  അതിനു കാരണംനമ്മുടെ ജാതി - മത - ആചാര - സംസ്കാരത്തിലുള്ള വ്യത്യാസങ്ങൾ തന്നെ.  വ്യക്തിപരമായി ഒരാൾക്ക്‌ ഇതിലൊന്നും താല്പ്പര്യം ഇല്ലെങ്കിലും(ഇതൊക്കെ നാം - മനുഷ്യര് ഉണ്ടാക്കിയതല്ലേ / ഉണ്ടാക്കുന്നതല്ലേ?) ജനിച്ചു വളര്ന്ന സാഹചര്യം കൊണ്ടും മറ്റും താൻ അറിയാതെ സംസാരഭാഷ ആ നിലക്കുതന്നെ ആകുന്നതിൽ അത്ഭുതമില്ല.  എന്നാൽ... ഇതേക്കുറിച്ച് പരാമര്ശിക്കുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാവുന്നത്.  സ്വാഭാവികമായ രീതിയിൽ മുന്നോട്ടു പോവുകയുംഎല്ലാം ഒരു തമാശയായുംഎന്നാൽ ഗൌരവമായുംസർവോപരി ഒരുതരത്തിലും മറ്റുള്ളവരെ വിഷമിപ്പിക്കാത്ത വിധത്തിലുംവിമർശിക്കാത്തവിധത്തിലും ആകുമ്പോൾ നാം ഉള്ളു തുറന്നു നമ്മുടെ ഭാഷയുടെ വേഷങ്ങൾ ആസ്വദിക്കുന്നു. 

ഈയിടെ പലപ്പോഴായി മുഖപുസ്തകത്തിലും മറ്റും കണ്ട തമാശ ഓർത്തുപോവുകയാണ്:

കാസർകോഡുള്ള ഒരു സ്കൂൾകുട്ടിയോട് പുസ്തകം വാങ്ങിയില്ലേ എന്ന് ചോദിച്ചപ്പോൾ,
''അടക്ക ബിറ്റിട്ട് മാങ്ങ'' എന്നും,
ഫീസ്‌ അടക്കാറായി എന്ന് പറഞ്ഞപ്പോൾ,
''മാങ്ങ   ബിറ്റിട്ട് അടക്ക'' എന്നും പറഞ്ഞ കാര്യം!  
ഇത് ഏതെങ്കിലും വിധത്തിലുള്ള കളിയാക്കൽ അല്ല.  എന്നാൽമറ്റുള്ളവർ അതിലെ നര്മ്മം ആസ്വദിക്കുന്നുമുണ്ട്. 

ഒരു തമാശകൂടി പറഞ്ഞിട്ട് ഈ ലേഖനം അവസാനിപ്പിച്ചുകളയാം.

''സാറേ, ഈ നാണി ആരാ?''

''നാണിയോ?  താൻ എന്താ പറയുന്നത്?''

''അല്ല, കാലത്ത് ജാഥയിൽ, വിളിച്ചു പറയുന്നത് കേട്ടു - 

കണ്‍സിലിയേഷൻ, കണ്‍സിലിയേഷൻ. എന്തോ  നാണീ  കണ്‍സിലിയേഷൻ?''

കൊച്ചു വിദ്യാര്ത്ഥി മനസ്സിലാക്കിയത് - എന്തോ  നാണീ... ( എന്തോന്നാണീ എന്നത്)!


വിളിച്ചുപറഞ്ഞ ആൾ ആ ദേശക്കാരൻ അല്ല.  ഈ സ്ഥലത്ത്  അങ്ങനെ പറയാറില്ല!   

***
ഈ വിഷയം അല്പ്പം വിപുലമായതിനാൽബാക്കി വായനക്കാരായ 

സുഹൃത്തുക്കൾക്കായി വിടുന്നു.      

14 അഭിപ്രായങ്ങൾ:

 1. വാമൊഴി പല ദേശങ്ങളിലും ഭിന്നമാണ്‌. വടക്കേമലബാറിൽ ചാടുക എന്നാൽ വലിച്ചെറിയുക എന്നത്രെ. ഊണു കഴിച്ചാൽ ഇലയെടുത്ത്‌ ചാടാൻ പറഞ്ഞാൽ ചിലർക്കു അത്‌ പ്രയാസംസൃഷ്ടിച്ചേക്കാം. ഈയ്യിടെ സൌദിയിൽ നിന്നു വന്ന എന്റെ പേരക്കുട്ടി എന്നോടു ചോദിച്ചു. ഈ ‘മാണിക്കെച്ചപ്പ്‌’ എന്നാൽ എന്താ ‘ടൊമാറ്റോ കെച്ചപ്പ്‌’ പോലുള്ളതാണോ എന്നു. മാണിക്ക്യ്യച്ചെപ്പ്‌ എന്ന്`
  ് ഒരു സിനിമാപ്പാട്ടിൽ കേട്ടപ്പോൾ അവന്‌ കെച്ചപ്പാണ്‌ ഓർമ്മ വന്നത്‌. ചില പ്രദേശങ്ങളിലെ നല്ല വാക്ക്‌ മറ്റു ദേശത്ത്‌ തെറിയായും വ്യാഖ്യാനിക്കപ്പെടുന്നു. ശ്രേഷ്ഠഭാഷയുടെ ഓരോ നേരമ്പോക്കുകൾ !

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതെ, സാർ. അങ്ങനെ ധാരാളം വാക്കുകളെക്കുറിച്ച് പറയാനുണ്ട്. ഓരോ ജില്ലയിലും, പിന്നെ ഓരോ ഗ്രാമങ്ങളിലും / ദേശങ്ങളിലും വ്യത്യസ്തമായ സംസാരരീതികൾ ഉണ്ട്! എന്റെ ബുദ്ധിശാലിയായ പഴയ ഫിനാൻസ് മാനേജർ എന്നോട് ഒരിക്കൽ ചോദിച്ചു - പോയോ എന്ന് മലയാളത്തിൽ പറഞ്ഞാൽ എന്താ അര്ത്ഥം. ഞാൻ പറഞ്ഞുകൊടുത്തു. ഇനി ഒരു സന്ദർഭത്തിൽ ചോദിച്ചു - പോയാ എന്ന് പറഞ്ഞാൽ? അതും അതുതന്നെ. ഓഹോ, അപ്പോൾ ഇത്ര വ്യത്യസ്തമായ രീതികളോ - ബംഗാളിയിൽ അങ്ങനെ ആണ്. ഞാൻ പറഞ്ഞു - അതെ, ഒരു പക്ഷെ, ബംഗാളിയിലേതിനേക്കാൾ ഞങ്ങളുടെ മലയാളത്തിൽ കാണാം.

   ഇല്ലാതാക്കൂ
 2. പാലക്കാട് ഉപയോഗിക്കുന്ന ചില പദങ്ങൾ തെക്കൻ ജില്ലകളിൽ അശ്ലീലമായി കണക്കാക്കുന്നവയാണെന്ന് അവിടെയുള്ള സുഹൃത്തുക്കൾ പറഞ്ഞു കേട്ടിട്ടുണ്ട്. കൊച്ചു കേരളത്തിൽ ഒതുങ്ങുന്ന ഈ ഭാഷയിൽ ഇത്രയേറെ പ്രാദേശികമായ മാറ്റങ്ങൾ ഉണ്ടെങ്കിൽ പല സംസ്ഥാനങ്ങളിലെ ഭാഷയായ ഹിന്ദിയിൽ എങ്ങിനെയാവുമെന്ന് അത്ഭുതം തോന്നിയിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ശരിയാണ്, ദാസേട്ടാ. മറിച്ചും ഞാൻ അങ്ങനെ ചില വാക്കുകൾ കേട്ടിട്ടുണ്ട്. ഏക്‌ ദുജെ കേലിയെ എന്ന ഹിന്ദി ചിത്രത്തിൽ കമലഹാസൻ വിവിധ സ്ഥലങ്ങളിൽ സംസാരിക്കുന്ന ഹിന്ദിയിൽ കുറെ ഡയലോഗ്സ് പറയുന്നത് ഓര്മ്മ വരുന്നു.

   ഇല്ലാതാക്കൂ
 3. ഞാന്‍ ഇലയെടുത്തു ചാടാരുണ്ട്.
  തിരുംബാറുണ്ട്
  പക്ഷെ
  എരടി വീഴാറില്ല.
  തേങ്ങാ വിറ്റിട്ടു മാങ്ങയും.മാങ്ങ വിറ്റിട്ടു അടക്കയും ഒക്കെ മനസ്സിലാകും
  :)

  മറുപടിഇല്ലാതാക്കൂ
 4. രസകരമായി പറഞ്ഞു ഏട്ടാ...

  മറുപടിഇല്ലാതാക്കൂ
 5. തന്നെ .. തന്നെ.. മലയാളത്തിന്‍റെ പ്രാദേശിക ഭേദങ്ങള്‍ കുറച്ചൊക്കെ മനസ്സിലാവാറുണ്ട്.

  മറുപടിഇല്ലാതാക്കൂ

.