Blog post no: 464 -
എന്റെ വായനയിൽ നിന്ന് (11)
(ലേഖനം)
സി. എൽ. ജോസിന്റെ നാടകങ്ങളിൽ ഒന്നാണ് വിഷക്കാറ്റ്. ഈ നാടകം വായിക്കാനും കാണാനുമുള്ള ഭാഗ്യം ഉണ്ടായി. ഞാൻ പഠിച്ച സ്കൂളിൽ അവതരിപ്പിച്ച ഈ നാടകത്തിലെ നായിക തൃശ്ശൂർ എൽസി ആയിരുന്നു. ഇതൊരു സാമൂഹിക നാടകം - ജോസിന്റെ മറ്റു നാടകങ്ങളെപ്പോലെത്തന്നെ. ജീവിതത്തിലെ താളപ്പിഴകൾ ജീവിതഗന്ധിയായി അവതരിപ്പിച്ചു നാടകകൃത്ത്.
എനിക്കൊരിക്കലും മറക്കാനാവാത്ത അനുഭവം ആണ് ഈ നാടകം വായിച്ചതും കണ്ടതും.
+++
ശാരദ - ഓ. ചന്ദുമേനോന്റെ നോവൽ. മലയാളത്തിലെ ഒരു ആദ്യകാല നോവൽ. ആദ്യഭാഗം എഴുതി, രണ്ടാമത്തെ ഭാഗം എഴുതുന്നതിനുമുമ്പേ ഇദ്ദേഹം മരണമടഞ്ഞു. രണ്ടാമത്തെ ഭാഗം ഒന്നുരണ്ടുപേർ എഴുതി. എന്നാൽ അത് ആദ്യഭാഗവുമായി തട്ടിച്ചു നോക്കുമ്പോൾ ഒരു ഭംഗിയില്ലെന്ന് വിമർശകർ അഭിപ്രായപ്പെട്ടു. ഒരു കാലഘട്ടത്തിന്റെ കഥ. പഴയ സാഹിത്യ ശൈലി എങ്കിലും കഥയുടെ ഘടന, കാഥപാത്രങ്ങളുടെ പ്രത്യേകതകൾ... എല്ലാം ശാരദ വായിച്ചവർ മറക്കുകില്ല. ഉദാ: ഒരു വൈത്തിപ്പട്ടർ എന്ന സര്പ്പദൃഷ്ടിയുള്ള കഥാപാത്രം - ജീവിതത്തിൽ എവിടെയോ കണ്ടതായി എനിക്ക് തോന്നുന്നു. അത് സാന്ദർഭികമായി ഇടക്കൊക്കെ ഓർമ്മ വരാറുമുണ്ട്. മലയാളത്തെ സ്നേഹിക്കുന്നവർ, സാഹിത്യപ്രേമികൾ ശാരദ വായിക്കാതിരിക്കില്ല എന്ന് തോന്നുന്നു.
+++
വിജയലക്ഷ്മി പൂണോത്ത് എടുത്തു പറയുന്ന കഥകളെക്കുറിച്ച് ഓർത്തപ്പോൾ വിക്രമാദിത്യ കഥകൾ മനസ്സിലേക്ക് ഓടി എത്തി. പലരും പല രീതികളിൽ പ്രസിദ്ധപ്പെടുത്തിയ കഥകൾ. ''ഇതിനു ശരിയായ ഉത്തരം പറഞ്ഞില്ലെങ്കിൽ താങ്കളുടെ തല പൊട്ടി ചിന്നഭിന്നമാകു''മെന്ന് പറഞ്ഞു ചക്രവര്ത്തിയുടെ തോളിൽനിന്നു മരത്തിൽ പോയി തൂങ്ങുന്ന വേതാളം പറയുന്ന കഥകൾ നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്നു. ഒരു അത്ഭുത ലോകത്തിലേക്ക് കൊണ്ടുപോകുന്നു.
നല്ല വായനോർമ്മകൾ ...
മറുപടിഇല്ലാതാക്കൂThanks.
മറുപടിഇല്ലാതാക്കൂ