2013, സെപ്റ്റംബർ 9, തിങ്കളാഴ്‌ച

ബ്ലോഗ്‌ പോസ്റ്റ്‌ # 106. എന്റെ വായനയിൽ നിന്ന് (8)


(ലേഖനം)
+++++++++++++++++++++++++++++++++++++++ 
എന്റെ വായനയിൽ നിന്ന് 
(1) Link: 
(2) Link: 
(3) Link:
(4) Link: 
(5) Link: 
(6) Link:
(7) Link: 
+++++++++++++++++++++++++++++++++++++++

രണ്ടുകാലും മലപോലെ മന്തുള്ള


കുണ്ടുണ്ണിമേനോൻ നടന്നു പതുക്കനെ....

തറവാടിന്റെ മാനം - വയലാറിന്റെ കവിത.  തറവാട് ക്ഷയിച്ചെങ്കിലും, തറവാട്ടുമഹിമ മനസ്സില് വെച്ചുകൊണ്ട് നടക്കുന്ന മേനോൻ. മറ്റുള്ളവരുടെ ജോലിചെയ്യാൻ അത് തടസ്സം.  മകൾ ഒരു അന്യജാതിയിൽ പെട്ട ഒരാളുടെ കൂടെ ഒളിച്ചോടുന്നു.  മേനോന്റെ മാനം,  മഹിമ ആളിക്കത്തി. വയലാര്, ശുദ്ധഹൃദയനായ എന്നാൽ പഴമയെ താലോലിക്കുന്ന, കാലത്തിനൊത്ത് മാറാൻ പറ്റാഞ്ഞ ഒരു മനുഷ്യനെ വരച്ചു കാട്ടിയിരിക്കുന്നു. സാംബശിവൻ ഇത് പല വേദികളിലും അവതരിപ്പിച്ചു.

ശരീരവും മനസ്സും തളര്ന്ന മേനോനെക്കുറിച്ചുള്ള ഈ കവിതയിലെ അവസാനത്തെ  വരികൾ ഇങ്ങിനെയാണ്‌:

രണ്ടുകാലും മലപോലെ മന്തുള്ള

കുണ്ടുണ്ണിമേനോൻ നടന്നു ധിറുതിയിൽ...


***

ബൈബിൾ കഥകളിലൊന്നിനെ അടിസ്ഥാനമാക്കി കാനം ഇ. ജെ. എഴുതിയ ഒരു നോവലാണ്‌ വികാരങ്ങളുടെ അടിമ.  ശിംശോനും (സാംസണ്) ദലീലായും കഥാപാത്രങ്ങൾ.


നായകൻ,  ഒരു സ്ത്രീ കാരണം,  വികാരങ്ങൾക്ക്‌ അടിമപ്പെട്ടു,  നാശത്തിലേക്ക് വഴുതിവീഴുകയാണ്. ആദ്യന്തം ആകാംക്ഷയോടെ വായിക്കാവുന്ന നോവൽ.


***

ആശാന്റെ ചണ്ഡാലഭിക്ഷുകി വായിച്ചത് ഒരു അനുഭവംതന്നെയായിരുന്നു. അതിലെ ഒരു ഭാഗം, ആറാം ക്ലാസ്സിൽ ആയിരുന്നപ്പോൾ പഠിച്ചത് ഓര്ക്കുന്നു:


ദാഹിക്കുന്നു ഭഗിനീ, കൃപാരസ-
മോഹനം കുളിർ തണ്ണീരിതാശു നീ

ഓമലേ, തരു തെല്ലെന്നതു കേട്ടൊ-
രാ മനോഹരിയമ്പരന്നോതിനാൾ:-

അല്ലല്ലെന്തു കഥയിതു കഷ്ടമേ!
അല്ലലാലങ്ങു ജാതി മറന്നിതോ?

നീചനാരിതൻ കൈയാൽ ജലം വാങ്ങി
യാചമിക്കുമോ ചൊല്ലെഴുമാര്യന്മാർ?

കോപമേലരുതേ; ജലം തന്നാ‍ലും
പാപമുണ്ടാ മിവളൊരു ചണ്ഡാലി;

ഗ്രാമത്തിൽ പുറത്തിങ്ങു വസിക്കുന്ന
ചാമർനായകൻ തന്റെ കിടാത്തി ഞാൻ

ഓതിനാൻ ഭിക്ഷുവേറ്റ വിലക്ഷനായ്
ജാതി ചോദിക്കുന്നില്ല ഞാൻ സോദരി,

ചോദിക്കുന്നു നീർ നാവുവരണ്ടഹോ!
ഭീതിവേണ്ടാ; തരികതെനിക്കു നീ



സാറാമ്മ ടീച്ചര്,  ഇത് രീതിയിൽ ചൊല്ലി,  പരാവർത്തനം പറയുന്നത്കേട്ട് ആശാന്റെ ആത്മാവ് സന്തോഷിച്ചിരിക്കണം!    മുഴുവൻ കവിത വായിച്ചപ്പോൾ വല്ലാത്തൊരു സന്തോഷം തോന്നി. ആശാൻ ആശയഗംഭീരൻ ആണല്ലോ. ഇനി,  ഇത് വായിക്കാനിടയായ ഒരു സംഭവം പറയാതിരിക്കാൻ വയ്യ:


ഒരു സഹൃദയൻ, തന്റെ തീവണ്ടി യാത്രയിൽ, മുകളിലെ ബെർത്തിൽ കിടന്നു പുസ്തകം വായിക്കുന്ന ഒരു ഹിപ്പിവേഷധാരിയെ കണ്ടതിനെക്കുറിച്ച് എഴുതിയത് വായിച്ചു - ‘’അയാള് വായിച്ചു വളരെ രസിക്കുന്നുണ്ട്. വല്ല കാമകേളികളും വായിച്ചു രസിക്കുകയാകാം - അല്ലാതെ ഇക്കൂട്ടര്ക്ക് എന്ത് പണി.’’ എന്നാൽ,  അത് കുമാരനാശാന്റെ ഒരു കവിതയായിരുന്നു! അങ്ങിനെയെങ്കിൽ ആശാന്റെ കവിതകളിൽ ഏതെങ്കിലും കിട്ടിയാൽ വായിച്ചിട്ടുതന്നെ കാര്യം - ഞാൻ മനസ്സില് കുറിച്ചിട്ടു. ഭാഗ്യത്തിന് മുകളിൽ പറഞ്ഞപോലെയെങ്കിലും പരിചയമുള്ള ചണ്ഡാലഭിക്ഷുകിതന്നെ ആദ്യം കിട്ടുകയും ചെയ്തു.

23 അഭിപ്രായങ്ങൾ:

  1. Kollaam,
    aashaante chandaalabhikshukiyude tunil njaan oru kraisthava gaanam rachichittundu. athente blogil ittittundennaanente ormma onnu nokki thirike varaam
    Vaayana thakarkkette maashe!!!

    മറുപടിഇല്ലാതാക്കൂ
  2. പഴയകാലവായനയിലേക്ക് ഒരു തിരിഞ്ഞുനോട്ടം.
    പണ്ടുകണ്ടുമറന്ന കഥാപാത്രങ്ങള്‍ കണ്‍മുമ്പില്‍.....
    കാഥാപാത്രങ്ങളുമായി നടന്നുകയറിയ വഴികള്‍...
    അവരോടൊപ്പം ദുഃഖത്തിലും,സന്തോഷത്തിലും...
    നന്നായിരിക്കുന്നു ഡോക്ടര്‍.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ, ജീവിതത്തിലെ സുഖദു:ഖങ്ങൾ ഈ വായനയിലൂടെ, കാഥാപാത്രങ്ങളിലൂടെ നാം മനസ്സിലാക്കുന്നു.
      നന്ദി, ചേട്ടാ

      ഇല്ലാതാക്കൂ
  3. Blog-ല്‍ സമയാസമയങ്ങളില്‍ യഥാവിധി എത്താന്‍ പറ്റാറില്ല(ആരുടെ ബ്ലോഗിലും ).ആരോഗ്യ പ്രശ്നങ്ങള്‍ ...ക്ഷമിക്കണേ...പൂര്‍വകാലങ്ങള്‍ ഓര്‍മ്മിപ്പിക്കുന്ന ഈദൃശ എഴുത്തുകള്‍ അഭിനന്ദനാര്‍ഹം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആരോഗ്യം പ്രധാനം. പിന്നെ, സമയവും സൌകര്യവും. ഇതൊക്കെ ഒഴിച്ചുകൂടാൻ പറ്റാത്തവയാണല്ലോ. നന്ദി, ആശംസകൾ.

      ഇല്ലാതാക്കൂ
  4. വായനയുടെ പരപ്പ് അത് എഴുതുമ്പോൾ ഡോക്ടർ കൊണ്ട് പോകുന്ന ആഴം
    പക്ഷെ ഈ പക്തിയുടെ നീളം കുറച്ചു കൂടി കൂടിയാൽ നന്നായിരുന്നു എന്ന് പെട്ടെന്ന് വായിച്ചു തീരുമ്പോൾ തോന്നിപോകാറുണ്ട് എന്ന് തുറന്നു പറഞ്ഞു കൊള്ളട്ടെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സുഹൃത്തേ, ഈ താല്പര്യത്തിൽ സന്തോഷം, നന്ദി.
      ബ്ലോഗിന് നീളം കൂടുമ്പോൾ, ന്യായമായും, നെറ്റിൽ സൌകര്യത്തോടെ - സമാധാനത്തോടെ വായിക്കുന്നവർ ചുരുക്കമാണ് എന്നാണു എന്റെ അനുഭവം. അഥവാ, ഒരു ബ്ലോഗ്പോസ്റ്റ് കണ്ടാൽ മൊത്തത്തിൽ എത്ര നീളമുണ്ട് എന്ന് ആദ്യമേ ഒരു അവലോകനം ചെയ്ത്, അപ്പോൾ വായിക്കണോ, പിന്നെ വായിക്കണോ എന്ന് വിചാരിക്കുന്നവർ ഏറെ. ഈ ''പിന്നെ'' എന്നത് നടന്നാൽ നടന്നു. അപ്പോൾ, ആകുന്നതും ബ്ലോഗിന്റെ നീളം കുറയ്ക്കുകയാണ്. താല്പ്പര്യമുള്ളവർ, എത്ര വലിയ ബ്ലോഗും വായിക്കും എന്നത് ശരി - പക്ഷെ, താരതമ്യേന കുറവ്. ഏതായാലും, പണ്ട് കാമരാജ് പറഞ്ഞപോലെ, ''ആകട്ടും, പാര്ക്കലാം''. :)

      ഇല്ലാതാക്കൂ
  5. ഡോക്ടർ,
    ബൈജുവിൻറെ അഭിപ്രായം എനിക്കും തോന്നി. രസകരമായ ഇത്തരം പോസ്റ്റുകൾ അൽപ്പം കൂടി വലുതാക്കിക്കൂടേ. വളരെ നന്നായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  6. സര്‍, ഈ വായനാനുഭവം പങ്കുവെച്ചത് നന്നായി; 'വികാരങ്ങളുടെ അടിമ' വായിക്കണം എന്നുണ്ട്. കിട്ടിയില്ല ഇതുവരെ.
    നന്ദി സര്‍.

    മറുപടിഇല്ലാതാക്കൂ
  7. മറുപടികൾ
    1. പാരാവാരം - നോക്കെത്താദൂരത്തിൽ അങ്ങിനെ കിടക്കുകയല്ലേ അജിത്‌ ഭായ്?
      എന്റെ വായന, വായാനാപാരാവാരത്തിലെത്തുന്ന ഒരു കൊച്ചു ചാൽ മാത്രം!
      നന്ദി.

      ഇല്ലാതാക്കൂ
  8. ചണ്ഡാലഭിക്ഷുകിയുടെ ആദ്യവരികള്‍ ഇപ്പോഴും ഓര്‍മ്മയുണ്ട്..പഴയ സ്കൂള്‍ കാലഘട്ടത്തിലേക്ക് തിരിഞ്ഞുനോക്കിയാണ് പിന്നെ ,ഈ വായന..ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  9. തുടരുക ഡോക്ടർ. ഭാവുകങ്ങൾ


    ശുഭാശംസകൾ....

    മറുപടിഇല്ലാതാക്കൂ
  10. A cut 'n' paste comments:
    vayanaanubhavam nannayi ...vaayikkathorkku vaayikkanamennu thonnum...

    Take care

    മറുപടിഇല്ലാതാക്കൂ

  11. ഓര്ക്കുന്നുണ്ട് ഞാൻ ഈ ആശാൻ കവിത..
    നന്ദി ഡോക്ടര വീണ്ടും പിന്തിരിഞ്ഞു നോക്കാൻ സഹായിച്ചതിന്

    മറുപടിഇല്ലാതാക്കൂ

.