2013, ജൂലൈ 22, തിങ്കളാഴ്‌ച

എന്റെ വായനയിൽ നിന്ന്


എന്റെ വായനയിൽ നിന്ന് 
( 3 ) 

(ലേഖനം)
+++++++++++++++++++++++++++++++++++++++ 
എന്റെ വായനയിൽ നിന്ന് ( 1 ) Link: 
( 2 ) Link: 
+++++++++++++++++++++++++++++++++++++++

എസ. കെ. പൊറ്റെക്കാടിന്റെ ബാലിദ്വീപിലെ കാഴ്ചകൾ വായിച്ചത് ഓർക്കുകയാണ്. രസകരമായ ഒരു കഥ വായിക്കുന്നപോലെ, തികച്ചും താല്പ്പര്യജനകമായ ഒരു സഞ്ചാര സാഹിത്യം.  നമ്മുടെ കൊച്ചു കേരളവുമായി പല കാര്യങ്ങളിലും ബാലിക്കും അവിടത്തെ കാഴ്ചകൾക്കും സാമ്യമുണ്ടെന്ന് ലേഖകൻ പറയുന്നു.  ''പാടവരമ്പത്തുക്കൂടി പശുക്കിടാവിനെ കയറിട്ടു പിടിച്ചു, അതിന്റെ പിന്നാലെ മാറും തുള്ളിച്ചുകൊണ്ട് ഓടുന്ന പെണ്‍കുട്ടിയെ കാണുമ്പോൾ, നമ്മുടെ നാട്ടിൽ കാണുന്ന കല്യാണിക്കുട്ടിയല്ലേ അത് എന്ന് തോന്നും''  എന്നൊക്കെ കുറിച്ചിട്ടുണ്ട്!  പിന്നെ, ബാലിദ്വീപിലെ മഴയും, ബാലിപ്പെണ്ണിന്റെ മനസ്സും ഒരുപോലാണത്രെ - എപ്പോൾ പെയ്യും എപ്പോൾ പെയ്യില്ല എന്ന് പ്രവചിക്ക വയ്യ!

***

ഒരു ബുദ്ധിജീവി പറഞ്ഞത് ലോകത്തിലെ സുന്ദരമായ ഭാഷകളിൽ ഒന്നാണ് ഇംഗ്ലീഷ്! അതിനോട് കിടപിടിക്കത്തക്ക ഒരു ഭാഷ ഉണ്ടെങ്കിൽ അത് നമ്മുടെ സംസ്കൃതമാണ്.  മറിച്ചല്ലേ എന്ന് ചോദിച്ചപ്പോൾ, അദ്ദേഹം ചിരിച്ചു.  നമ്മുടെ ഭാഷ സംസ്കൃതവുമായി ബന്ധപ്പെട്ടതാണെന്നത് നമുക്ക് അഭിമാനകരമല്ലേ?

ആംഗലേയ സാഹിത്യത്തിലെ രചനകൾ പലതും  നമ്മെ രസിപ്പിക്കുന്നു, ഇരുത്തി ചിന്തിപ്പിക്കുന്നു. അഥവാ, പല വരികളുടെയും വാക്കുകളുടെയും (പ്രത്യേകിച്ച് കവിതകളിൽ) പശ്ചാത്തലം നമ്മുടെ അകക്കണ്ണ് തുറപ്പിക്കുന്നു.

ഒരു പ്രകൃതിസ്നേഹികൂടിയായ എനിക്ക് ഇഷ്ടപ്പെട്ട കവികളിൽ ഒരാളാണ് റോബർട്ട്‌ ഫ്രോസ്റ്റ്. 

കുറെ മുമ്പ്, ഒരു കാറിന്റെ പുറകിൽ എഴുതിവെച്ചിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു:

I have promises to keep,
And miles to go before I sleep…

എനിക്കൊര്മ്മവന്നു - എന്റെ പ്രിയപ്പെട്ട കവിയുടെ "Stopping by Woods on a Snowy Evening"
എന്ന കവിതയിലെ വരികൾ!

, ഞാൻ കാടിന്റെ ഈ ഭംഗി ആവോളം ആസ്വദിക്കുന്നു. പക്ഷെ, ഇതും കണ്ടു ഇങ്ങിനെ നിന്നാൽ മതിയോ? എനിക്ക് വേറെ പണിയുണ്ടേ....

"The woods are lovely, dark and deep,
But I have promises to keep,
And miles to go before I sleep,
And miles to go before I sleep."

ഒരിക്കലും മറക്കാത്ത വരികൾ!

വായിക്കാത്തവർക്കായി ഈ കൊച്ചുകവിത ഞാൻ താഴെ ചേര്ക്കുന്നു:

Stopping by Woods on a Snowy Evening

Whose woods these are I think I know.
His house is in the village, though;
He will not see me stopping here
To watch his woods fill up with snow.

My little horse must think it queer
To stop without a farmhouse near
Between the woods and frozen lake
The darkest evening of the year.

He gives his harness bells a shake
To ask if there is some mistake.
The only other sound's the sweep
Of easy wind and downy flake.

The woods are lovely, dark, and deep,
But I have promises to keep,
And miles to go before I sleep,
And miles to go before I sleep.


(തുടരും) 

6 അഭിപ്രായങ്ങൾ:

 1. നന്ദിയുണ്ട് ഡോക്ടര്‍
  അടുത്തതിനായി കാത്തിരിക്കുന്നു.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 2. "The woods are lovely, dark and deep,
  But I have promises to keep,
  And miles to go before I sleep,
  And miles to go before I sleep."

  ഡോക്ടർ പറഞ്ഞത് വളരെ ശരിയാണ്.ആരും, ഒരിയ്ക്കലും മറക്കാത്ത, മറന്നു കൂടാത്ത വരികളാണിത്.

  തുടരുക.


  ശുഭാശംസകൾ...

  മറുപടിഇല്ലാതാക്കൂ
 3. I shall be telling this with a sigh
  Somewhere ages and ages hence:
  Two roads diverged in a wood, and I,
  I took the one less traveled by,
  And that has made all the difference.

  ithum Frost'nte eniykkath pole ishtappetta varikalaanu.
  Pottekadine ith vare vayikkan kazhinjhittilla ennalpam nanakkedode parayatte. parijayathinu nandi Dr.

  മറുപടിഇല്ലാതാക്കൂ

.