2013 മേയ് 25, ശനിയാഴ്‌ച

എന്റെ വായനയിൽ നിന്ന്



എന്റെ വായനയിൽ നിന്ന് 
(ഓർമ്മയിൽ നിന്ന്)
(1) 

(ലേഖനം)




മൊഹമ്മദ് കുട്ടി മാവൂർ എന്ന സുഹൃത്തിന്റെ ''വായന നിങ്ങള്ക്ക് എന്ത് സമ്മാനിച്ചു'' എന്ന ഒരു ഫോറം   കണ്ടപ്പോൾ എന്തുകൊണ്ട് ഞാൻ വായിച്ച, ഓര്മ്മ വന്ന കാര്യങ്ങൾ അവിടെ കുത്തിക്കുറിച്ചുകൂടാ എന്ന് തോന്നി.  (സാഹചര്യം അനുവദിക്കാത്തതിനാൽ പ്രത്യേകിച്ച്, ഈയിടെയായി വായന കുറവാണ്.)  അങ്ങിനെ ചെയ്യാൻ തുടങ്ങിയപ്പോൾ, ഒരു ആത്മസംതൃപ്തി തോന്നി.  നമ്മുടെ സുഹൃത്തിനും, മറ്റു സുഹൃത്തുക്കള്ക്കും അത് ഇഷ്ടപ്പെടുകയും ചെയ്യുന്നു എന്ന് മനസ്സിലായി.  പലപ്പോഴായി  അവിടെ എഴുതിയ കുറിപ്പുകൾ ചേർത്ത് ഇവിടെ ഞാനൊരു ലേഖനമാക്കി ഖണ്ഡശ പോസ്റ്റ്‌ ചെയ്യുന്നു.  ഇത് എഴുതാൻ പ്രചോദനം നല്കിയ മാവൂരിനു പ്രത്യേകം നന്ദി പറഞ്ഞുകൊണ്ട് ഞാൻ തുടങ്ങട്ടെ:

നമ്മുടെ ഭാഷാസാഹിത്യം ദേശീയ- അന്തര്ദേശീയ തലങ്ങളിൽ ഒട്ടും പിന്നോക്കമല്ല. പല കൃതികളും വായിക്കുമ്പോൾ നമുക്ക് മനസ്സിലാകും. വായിച്ച ഒട്ടേറെ നല്ല പുസ്തകങ്ങൾ ഒര്മ്മയിലുണ്ട്. എം.ടി.യുടെ അസുരവിത്ത് ഞാൻ  പല തവണ വായിച്ചു! അച്ഛന്റെ സഹപ്രവർത്തകനായിരുന്ന സുകുമാരൻ മാസ്റ്റർക്ക് (മാർക്സിസ്റ്റ് കമ്മ്യുണിസ്റ്റ് പ്രവര്ത്തകൻ) അദ്ധ്യാപകര്ക്കുള്ള ചെറുകഥാ മത്സരത്തിനു സമ്മാനം കിട്ടിയതായിരുന്നു ആ നോവൽ.  Tele-serial നാലുകെട്ട് കണ്ടു. എനിക്ക് ഹൈ സ്കൂളിൽ മലയാളം പരീക്ഷക്ക്‌ ഒന്നാമതായത്തിനു എം.ടി.യുടെതന്നെ കാഥികന്റെ പണിപ്പുര സമ്മാനമായി ലഭിച്ചിരുന്നു.


***

ആത്മാവിന്റെ നോവുകൾ - വര്ഷങ്ങള്ക്ക് മുമ്പ് നന്തനാർ എഴുതിയ നോവൽ വായിച്ചത് ഓര്മ്മ വരികയാണ്. ഈ നോവൽ വായിക്കാത്ത കൂട്ടുകാര് ഇത് വായിക്കാൻ താല്പ്പര്യപ്പെടുന്നു. ഇല്ലെങ്കിൽ, ഭാഷയിലെ ഒരു നല്ല നോവൽപാരായണം നിങ്ങള്ക്ക് നഷ്ടമാകും. നോവലിസ്റ്റിന്റെ കഴിവ് ആലോചിച്ചു ഞാൻ അന്തം വിട്ടിട്ടുണ്ട്.

അച്യുത് പ്രസാദ് സിന്ഹയുടെ തുളസീദാസ് രാമായണ പാരായണത്തിൽനിന്ന് കഥ തുടങ്ങുന്നു. ബാരക്കിൽ നിന്ന് അച്യുത് പ്രസാദ് സിന്ഹയുടെ പാരായണം അപ്പോഴും കേള്ക്കാം എന്ന വാചകത്തിൽ കഥ അവസാനിക്കുന്നു. കേണൽ മല്ഹോത്ര, കേണലിന്റെ കാമഭ്രാന്തിയായ ഭാര്യ, ഓർഡർലി പ്രേംനാഥ് കൌൾ, മുതുലച്ച്മി, ശുരുളിയാണ്ടി, തങ്കപ്പൻ, ടെലെപ്രിന്റെർ ഓപ്പറേറ്റർ അയ്യര്... കഥാപാത്രങ്ങളുടെ ഒരു നിരതന്നെയുണ്ട്. അവർ ഇന്നും എന്നിൽ ജീവിക്കുന്നു - ജീവനുള്ള കഥാപാത്രങ്ങൾ - അവരുടെ നോവുകൾ.... ഒരിക്കൽക്കൂടി - ഇത് വായിച്ചില്ല എങ്കിൽ ഭാഷയിലെ, ആഗോളതലതിലെക്കുതന്നെ ഉയര്ത്തിക്കാട്ടാവുന്ന വികാരവിചാരങ്ങളുടെ, അനുഭവങ്ങളുടെ ഒരു സമ്മിശ്ര ചിത്രീകരണം - ഒരു നല്ല നോവൽ നിങ്ങള്ക്ക് നഷ്ടം.

***

ടോൾസ്റ്റോയ്യുടെ ഇവാന്റെ കഥകൾ വിശ്വസാഹിത്യമാണ്. വിശ്വസാഹിത്യം എന്ന് പറയുമ്പോൾ ആശയം, അനുഭവം എല്ലാം ലോകത്തിന്റെ ഏതു കോണിലും ഒരുപോലെ ഇരിക്കുമെന്നര്ത്ഥം. അയൽപക്കക്കാർ കോഴിയെ ചൊല്ലി വാക്കുതര്ക്കതിലാവുന്നതും മറ്റും [അന്നാമ്മ ചേടത്തിയും ത്രേസ്യാമ്മ ചേടത്തിയും :) ]നമുക്ക് നമ്മുടെ നാട്ടിൽ ചില സ്ഥലത്ത് കാണുന്നത് പോലെ തോന്നും!

***

ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും വായിച്ചത് മറക്കാനാവാത്ത ഒരു അനുഭവമാണ്. ഇരുമ്പൻ വേലായുധൻ നായരെന്ന നായകന് ഭാര്യയായി മുസ്ലിം നായികയെ സ്വീകരിക്കുന്നു. അവള്ക്കും പരിചയമുള്ള വിശ്വനാഥൻ (വിശ്വം) തന്റെ മകനാണ് എന്ന്, പറയാനുള്ള സന്ദര്ഭം വരുമ്പോൾ പറയുന്ന ഭാഗം വായിച്ചത് ഇന്നും ഓര്ക്കുന്നു.

''
വിശ്വം........''

ബാക്കി കേള്ക്കാൻ അവൾക്കു ജിജ്ഞാസയായി.

''
ബിസ്വം?"

''
വിശ്വം എന്റെ മകനാണ്.''

***

ദുര്ഗ പ്രസാദ്‌ ഖത്രിയുടെ അപസര്പ്പക നോവലുകൾ (മോഹൻ ഡി. കങ്ങഴ മലയാളത്തിൽ ആക്കിയത്) പലതും വായിച്ചിട്ടുണ്ട്. അത് ഒരു അനുഭവം തന്നെയാണ്. രാമായണത്തിൽ പുഷ്പക വിമാനത്തെ പറ്റി പറയുന്നുണ്ട്. ഈ അടുത്തകാലത്താണ് നാം റൈറ്റ് ബ്രതെര്സ് വിമാനം കണ്ടുപിടിച്ചു എന്ന് മനസ്സിലാക്കുന്നത്. അതുപോലെ, ഖത്രി സങ്കൽപ്പത്തിൽ, ശാസ്ത്രീയത കലര്ത്തി എഴുതിയ പല കാര്യങ്ങളും പില്ക്കാലത്ത് സംഭവ്യമായിക്കൂടാ എന്നില്ല. അത്രക്കും താല്പ്പര്യജനകമായ, വിശ്വാസയോഗ്യമായ കാര്യങ്ങൾ (പലതും അതിശയോക്തി എന്ന് തോന്നുമെങ്കിലും) ഈ അപസര്പ്പക നോവലുകളിൽ കാണാം.
(തുടരും)

25 അഭിപ്രായങ്ങൾ:

  1. ലേഖനത്തിന്റെ ആദ്യഭാഗം വായിച്ചു. ഇതൊക്കെയും ഡോക്ടർ ഇപ്പൊഴും ഓർത്തിരിക്കുന്നതിൽ എനിക്ക്‌ അസൂയ തോന്നുന്നു. ഈ സദുദ്യമത്തിന്‌ എല്ലാ ഭാവുകങ്ങളും നേരുകയാണ്‌.

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2013 മേയ് 25, 7:43 AM-ന്

    ഉറൂബ് , നന്തനാർ എന്നീ സാഹിത്യ കാരണവൻമ്മാരുടെ പുസ്തകങ്ങൾ വായിക്കാത്ത മലയാളികൾ ഉണ്ടാവില്ല എന്നാലും പുതിയ തലമുറയ്ക്കായി നാം കൂടുതൽ പറഞ്ഞു കൊടുക്കേണ്ടിയിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  3. നല്ല സംരംഭം. തുടരുമല്ലോ.

    മറുപടിഇല്ലാതാക്കൂ
  4. പ്രിയമുള്ള ഡോക്ടര്‍,

    നല്ലൊരു സംരംഭമാണല്ലോ തുടങ്ങി വച്ചത്. തുടരണമെന്നുള്ള അഭ്യര്‍ത്ഥനയോടെ,
    സസ്നേഹം,

    മറുപടിഇല്ലാതാക്കൂ
  5. കടല്ക്കരയിലാണ്.. കടല് കാണാം.. പക്ഷെ മണല്തരിയാണ്‌....... വായനക്കാരനായ ഞാൻ

    ഡോക്ടർ... കടൽ ഇതുപോലെ പലതിരകളായി കൊണ്ട് വരുമ്പോൾ കടലിനെ അറിയുന്ന സുഖം, തിര ഇനിയും അലകളായി ഉയരട്ടെ

    മറുപടിഇല്ലാതാക്കൂ
  6. ഹായ്
    മൃത്യുകിരണം
    ഗോപാല്‍ ശങ്കര്‍

    മറുപടിഇല്ലാതാക്കൂ
  7. എല്ലാ ഭാവുകങ്ങളും ഡോക്ടർ...

    ശുഭാശംസകൾ...



    മറുപടിഇല്ലാതാക്കൂ
  8. പരിചയപ്പെടുത്തിയതെല്ലാം ഉത്കൃഷ്ട സൃഷ്ടികള്‍ തന്നെ....ഈ പരിശ്രമത്തിന് ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  9. എന്‍റെ പുസ്തകവായനയുടെ തുടക്കം കെ.പി.കേശവമേനോന്‍റെ പുസ്തകങ്ങളില്‍ നിന്നായിരുന്നു...........
    ഈ സംരംഭം ഉചിതമായി ഡോക്ടര്‍.
    ആശംസകളോടെ

    മറുപടിഇല്ലാതാക്കൂ
  10. ഞാന്‍ വായിച്ചതാണ് ഇവയൊക്കെ. പക്ഷെ ഓര്‍മയില്‍ നിന്നു മാത്രം ഇതൊക്കെ തപ്പിയെടുക്കുന്ന ഡോക്ടറുടെ ഓര്മ ശക്തി അപാരം

    മറുപടിഇല്ലാതാക്കൂ
  11. ദുര്‍ഗ്ഗാപ്രസാദ് ഖത്രിയുടെ ഒരു ബുക്ക് മാത്രമേ വായിച്ചിട്ടുള്ളൂ. അതു മറക്കുകയും ചെയ്തു. എം ടിയുടെ എല്ലാ ബുക്കുകളും വായിച്ചിട്ടുണ്ട്.. ടോള്‍സ്റ്റോയിയുടെ എന്താണ് കല എന്നതടക്കം എല്ലാ രചനകളും വായിച്ചിട്ടുണ്ട്. നന്തനാരുടെയും അതെ.ഉറൂബിനേയും മുഴുവന്‍ വായിച്ചതാണ്...

    എല്ലാം ഇങ്ങനെ ഓര്‍മ്മിക്കുന്നത് ഒരു വായനശാലയില്‍ പോകുന്ന ഗുണം ചെയ്യും ... ഇത് വായിക്കുന്നവര്‍ക്ക്... അഭിനന്ദനങ്ങള്‍ ..കേട്ടോ.

    മറുപടിഇല്ലാതാക്കൂ
  12. എല്ലാം ഇങ്ങനെ ഓര്‍മ്മിക്കുന്നത് ഒരു വായനശാലയില്‍ പോകുന്ന ഗുണം ചെയ്യും ... ഇത് വായിക്കുന്നവര്‍ക്ക്... അഭിനന്ദനങ്ങള്‍ ..കേട്ടോ.
    Thank you v much.

    മറുപടിഇല്ലാതാക്കൂ
  13. Mohammed Kutty Mavoor writes: (could not post here) : ഡോക്ടറെ ആദ്യമായി ഇവിടെ എത്താന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു .ഇപ്പോള്‍ മാത്രമാണ് ശ്രദ്ധയില്‍ പെട്ടത് ,,
    പരന്ന വായനയിലൂടെ താങ്കള്‍ ആര്‍ജ്ജിച്ച അറിവിന്റെ അനന്ത ലോകം വ്യത്യസ്ത വായനാനുഭവങ്ങള്‍ ആയി അതീവ ഹൃദ്യമായി വിവരിച്ചതില്‍ അതിയായ സന്തോഷം .. അത്യധികം ശ്ലാഘനീയമായ ഈ ഉദ്യമത്തിന് എല്ലാവിധ ഭാവുകങ്ങളും ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. Veendum MKM ezhuthunnu: ഉന്നത നിലവാരമുള്ള വിമര്‍ശന നിരൂപണമാണ് അങ്ങ് നടത്തിയിരിക്കുന്നത്. പ്രത്യേകിച്ചും വായന വളരെ കുറവായ ഈ കാലഘട്ടത്തില്‍ വായനക്കുള്ള പ്രചോദനമായിഅങ്ങയുടെ ഈ വിലയിരുത്തലിനെ ഞാന്‍ കണക്കാക്കുന്നു..പുതു തലമുറയ്ക്ക് പഴയ ക്ലാസ്സിക് കൃതികളെ മനസ്സിലാക്കാനും വായിക്കാനുള്ള ആവേശം ജനിപ്പിക്കാനും തീര്‍ച്ചയായും അങ്ങയുടെ ഈ ഉദ്യമം സഹായകമാകും എന്നെനിക്കുറപ്പുണ്ട്.. എല്ലാ വിധ ആശംസകളും

      Thanks, my friend. - P Malankot

      ഇല്ലാതാക്കൂ

.