2013, ഓഗസ്റ്റ് 21, ബുധനാഴ്‌ച

എന്റെ വായനയിൽ നിന്ന് (5)

(ലേഖനം)
+++++++++++++++++++++++++++++++++++++++ 
എന്റെ വായനയിൽ നിന്ന് (1) Link: 
(2) Link: 
(3) Link:
(4) Link: 
+++++++++++++++++++++++++++++++++++++++
സി. രാധാകൃഷ്ണന്റെ നോവൽ - തേവിടിശ്ശി. കാണാതായ സുഹൃത്തിനെ അന്വേഷിച്ചുപോയ സുഹൃത്ത്‌ എഴുതുന്ന കുറെ കത്തുകൾ ആയാണ് ഈ നോവൽ എഴുതിയിരിക്കുന്നത്. തുളസി എന്ന ഒരു ഗ്രാമീണ അമ്പലവാസി യുവതി ചതിക്കപ്പെട്ടു തേവിടിശ്ശിയായി മാറുന്നു (പ്രിയ). ബോംബെയിൽ വെച്ച് നടക്കുന്നതായിട്ടാണ് കഥ.

(ഈ നോവൽ മധു സംവിധാനം ചെയ്ത് അഭിനയിച്ചു. അടൂര്ഭാസി ഉപനായകനായ സുഹൃത്ത്. ലില്ലി ചക്രവര്ത്തി എന്ന ബെന്ഗാളി നടി നായിക.) നോവൽ വായിക്കുകയും, സിനിമ കാണുകയും ചെയ്തപ്പോൾ നോവലിസ്റ്റിന്റെ പ്രമേയവും അവതരണവും മിഴിവേറി.


***

പി. കേശവദേവിന്റെ നല്ലൊരു നോവൽ ആണ് ഓടയിൽ നിന്ന്. ചലച്ചിത്രമായപ്പോൾ - മലയാളത്തിൽ സത്യൻ മാഷും, തമിഴിൽ (ബാബു) ശിവജി ഗണേശനും നായകനായ പപ്പുവിനെ അനശ്വരനാക്കി. സ്നേഹമുള്ള ഒരു റിക്ഷക്കാരന്റെ കഥ. പപ്പുവിന്റെ കൌമാരം - മാസ്റ്റർ, ജന്മിയുടെ മകനെ അന്യായമായി സപ്പോര്ട്ട് ചെയ്തപ്പോൾ, മറ്റു വിദ്യാർത്ഥികൾക്ക് അതിൽ പ്രതികരിക്കാനൊന്നും ഇല്ലാഞ്ഞപ്പോൾ, ''നിങ്ങളെല്ലാം പട്ടികളാണെടാ പട്ടികൾ'' എന്നും പറഞ്ഞു സ്കൂൾ വിടുന്ന പപ്പുവിനെ അച്ഛൻ വീട്ടില് കയറ്റേണ്ട എന്നും ചോറ് കൊടുതുപോകരുത് എന്നും അമ്മയോട് പറയുന്നു. എന്നാൽ, പപ്പു രാത്രി അമ്മയുടെ അടുത്ത് എത്തുന്നു. മകന് വാതിൽ തുറന്നുകൊടുത്തു, കണ്ണുനീർ തുടച്ചു, ചോറ് വിളമ്പിക്കൊടുത്തു. ഇവിടെ, നോവലിസ്റ്റ് പറഞ്ഞ ഈ മഹത്തായ വാചകം, ജീവിതത്തിൽ ഒരിക്കലും ഞാൻ മറക്കില്ല: ''ഏതു തെറ്റിനും മാപ്പ് കൊടുക്കുന്ന ഒരു കോടതിയുണ്ട്‌ - അതത്രേ മാതൃഹൃദയം.''

***

എന്റെ ജെയിൽ ജീവിതം - കെ.പി. കേശവമേനോൻ. ലോകമഹായുദ്ധകാലത്ത് ജെയിലിൽ കിടക്കേണ്ടിവന്നപ്പോൾ, അവിടെയുണ്ടായിരുന്ന അനുഭവങ്ങൾ അദ്ദേഹം എഴുതി. അതിൽ മറക്കാനാവാത്ത ഭാഗം: മലയാളിയായ ജെയിൽജീവനക്കാരൻ ചോദിക്കുന്നു - സാറേ, കുറച്ചു ചോറുണ്ട്. കഴിക്കുന്നോ? ആവാം. ചോറ് തോർത്തുമുണ്ടിൽ കുടഞ്ഞത് അഴികൾക്കടിയിലൂടെ വലിച്ചെടുത്ത്‌, വാരിത്തിന്നു. കറികളൊന്നുമില്ലാതെ, വെറും ചോറ് കഴിച്ചു വയറു നിറച്ചപ്പോൾ, വിഭവസമൃദ്ധമായ ഒരു ഓണസദ്യ ഉണ്ട സന്തോഷം തോന്നി!

***

ടാഗോറിന്റെ കവിതകൾ മനസ്സിരുത്തി വായിച്ചു ആസ്വദിക്കുന്നത് ഒരു അനുഭവം തന്നെയായിരിക്കും. കൃഷ്ണകലി (Black Bud ) എന്ന കവിത എന്നെ വളരെ അധികം ആകര്ഷിച്ചു. (ഈ കവിത William Wordsworth ന്റെ Solitary Reaper എന്ന കവിതയെ ഓര്മ്മിപ്പിക്കുന്നു.) പ്രകൃതിഭംഗിയിലും സുന്ദരിയായ കറുത്ത പെണ്‍കുട്ടിയിലും മയങ്ങിയ കവിയിൽ നിന്നും അതിമനോഹരമായ കവിത ഉടലെടുത്തു. അതിൽ യഥാർത്ഥ ആസ്വാദകരും മയങ്ങിപ്പോവും, തീര്ച്ച. ഞാൻ ഒന്ന് മയങ്ങിപ്പോയേ.

***

ജെയിംസ്‌ ഹാഡ്‌ലി ചേസിന്റെ അപസര്പ്പക കഥകളിൽ പലതും വായിച്ചു. ദി വേൾഡ് ഇന് മൈ പോക്കെറ്റ്‌ വളരെ ഇഷ്ടപ്പെട്ടു. ഇന്നത്തെ എ.ടി. എം. മെഷീൻ പോലെ വലിയൊരു ''കാശ്പ്പെട്ടി'' അടിച്ചുമാറ്റാനുള്ള ആസൂത്രണം! അത് കഴിഞ്ഞാൽ ''ഞാൻ ഭൂമിയിലെ രാജാവ്''! ദുനിയാ മേരി ജേബ് മേം എന്ന ഹിന്ദി സിനിമ വന്നപ്പോൾ അതായിരിക്കാമെന്നു തോന്നി, കണ്ടു. അല്ല, ഞാൻ ഇതേ അർത്ഥത്തിൽ ഒരു ബ്ലോഗ്‌ എഴുതി. അത് വഴിയെ ആകാം. ചേസിന്റെ കഥകള വളരെ ഇന്റെരെറ്റിംഗ് ആണ്.

***

Virgin soil Upturned - മിഖേൽ ഷോലോഖോവ് എന്ന നോബൽ പ്രൈസ് ജേതാവിന്റെ നോവൽ ഞാൻ പരിഭാഷ വായിച്ചത് ഓര്ക്കുന്നു. ഉഴുതുമറിച്ച പുതുമണ്ണ്. ഇതിൽ ഗ്രാമീണ ജീവിതം അങ്ങിനെതന്നെ വരച്ചുകാട്ടിയിരിക്കുന്നു. കൂട്ടുകൃഷിയും അതിന്റെ പ്രശ്നങ്ങളുമൊക്കെ വിവരിച്ചിട്ടുണ്ട്. ഒരു അന്യഭാഷയിലുള്ള പുസ്തകമാണ് എന്ന് തോന്നില്ല. കാരണം, നമുക്ക് നമ്മുടെ നാട്ടിൽ പരിചിതമായ കാര്യങ്ങൾ പോലെ. അതുകൊണ്ടാണല്ലോ, ഇവയൊക്കെ വിശ്വസാഹിത്യത്തിൽ പെടുന്നത്. മനുഷ്യനും, മണ്ണും, അവന്റെ മനസ്സും, പ്രശ്നങ്ങളും എല്ലാം എല്ലാം എവിടെയും ഒരുപോലെ.


8 അഭിപ്രായങ്ങൾ:

  1. ചിലതെല്ലാം വായിച്ചിട്ടുണ്ട്.ആ ഓര്‍മ്മ ഇപ്പോള്‍ വീണ്ടും പുതുക്കി.

    മറുപടിഇല്ലാതാക്കൂ
  2. ചേസിന്റെ നോവലുകള്‍ ചേസ് ചെയ്ത് വായിയ്ക്കുന്നതൊരു ശീലമായിരുന്നു,കുറെക്കാലം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. :) ഞാൻ അജിത്‌ ഭായ് എന്ന മനുഷ്യനെ ചേസ് ചെയ്യണമോ എന്ന് വിചാരിച്ചിരിക്കയായിരുന്നു - ഈ വഴി കാണുന്നതേ ഇല്ലല്ലോ എന്ന് വിചാരിച്ചു. സന്തോഷം, നന്ദി.

      ഇല്ലാതാക്കൂ
    2. മോഹന്‍ കരയത്ത്2013, ഓഗസ്റ്റ് 21 7:41 PM

      പ്രിയ ഡോക്ടര്‍,

      ഈ പറഞ്ഞ പല പുസ്തകങ്ങളും പണ്ട് വായിച്ചിട്ടുള്ള ഓര്‍മകള്‍ മനസ്സിലേക്കോടിയെത്തി...
      ആശംസകളോടെ...

      ഇല്ലാതാക്കൂ
  3. വായന ഒരു ഹരമായിരുന്നു.നിത്യവും ലൈബ്രറി അരിച്ചുപെറുക്കിയെടുത്ത്
    ഊണും ഉറക്കവും മറന്ന വായനയിലായിരുന്നു.ഇന്നത്ര പറ്റുന്നില്ല.വയസ്സായില്ലേ!എന്നാലും വായിക്കുന്നുണ്ട്.....
    ഇനിയും തുടരുക ഡോക്ടര്‍.നല്ല ലേഖനം
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

.