2013, സെപ്റ്റംബർ 23, തിങ്കളാഴ്‌ച

എന്റെ വായനയിൽ നിന്ന് (10) - ഈ വര്ഷത്തെ നൂറാമത്തെ പോസ്റ്റ്‌



Blogpost # 114: എന്റെ വായനയിൽ നിന്ന് (10)
(ലേഖനം)

ഈ   വ ര്ഷ ത്തെ   നൂ റാ മ ത്തെ   പോ സ്റ്റ്‌ 
+++++++++++++++++++++++++++++++++++++++ 
എന്റെ വായനയിൽ നിന്ന് 
(1) Link: 
(2) Link: 
(3) Link:
(4) Link: 
(5) Link: 
(6) Link:
(7) Link: 
(9) Link:
+++++++++++++++++++++++++++++++++++++++

വേളൂർ കൃഷ്ണൻകുട്ടിയുടെ കഥകൾ പലതും വായിക്കാൻ വളരെ രസമുള്ളവയാണ്. സര്ബത്തുണ്ടാക്കാൻ സോഡാക്കുപ്പി എടുക്കുന്ന സ്റ്റയിലും, തന്റെ ധനപ്രഭാവം നായിക അറിയാൻ നോട്ടുകെട്ടു കാണത്തക്കവിധം വെക്കുന്നതും, ഭാര്യ ഇല്ലാത്ത ഒരു ദിവസം അടുക്കള ഭരണം ഏറ്റെടുത്തതിന്റെ തമാശകളും അങ്ങിനെ അങ്ങിനെ  ഒരുപാട് ഒരുപാട് ഓര്മ്മ വരുന്നുണ്ട്.

***

കാനനച്ഛായയിലാടുമേയ്ക്കാന്‍

ഞാനും വരട്ടെയോ നിന്റെകൂടെ?
ആ വനവീഥികളീ വസന്ത-

ശ്രീവിലാസത്തില്‍ത്തെളിഞ്ഞിരിക്കും;


മലയാളികള്ക്ക് മറക്കാനാവാത്ത പ്രണയകാവ്യം - ചങ്ങന്പുഴയുടെ രമണൻ. രമണൻ പല വേദികളിലും കഥാപ്രസംഗമായി അവതരിക്കപ്പെട്ടു. സിനിമ വന്നു. ഈ മഹാകാവ്യത്തെ കുറിച്ച് വിവരിക്കാൻ എനിക്ക് വാക്കുകള് ഇല്ല എന്നതാണ് സത്യം. ഇതെഴുതി വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും അതിന്റെ മാറ്റിന്  മാറ്റം വന്നിട്ടില്ല, വരികയുമില്ല. ഒരിക്കലും വായിച്ചിട്ടില്ലാത്തവർ ഇത് വായിക്കുന്നില്ല എങ്കിൽ, നമ്മുടെ ഭാഷയിലെ ഒരു നല്ല പ്രണയകാവ്യം ആസ്വദിക്കാനുള്ള ഭാഗ്യം നഷ്ടമാകുന്നു എന്നര്ത്ഥം.

***


മഹാകവി പി. കുഞ്ഞിരാമൻ നായര്. അദ്ദേഹത്തിന്റെ പല കവിതകളും കുട്ടികള്ക്ക് വേണ്ടി രചിതാണ്. ഓണസദ്യ എന്നൊരു കവിത ഓര്മ്മ വരുന്നു:


കാണമെഴുതിയുണ്ണേണം

എന്തൊരോണത്തിരക്കാണവിടെ

അഞ്ചുവയസ്സുകഴിയാതുള്ള

പിഞ്ചുകിടാങ്ങളാണെല്ലാം

എത്ര ഞാനെണ്ണിക്കൊടുത്തൂ

പണമത്രയ്ക്കു കല്ലുണ്ടരിയിൽ.......


***

വിപരീതസാഹചര്യങ്ങളിലേ മനുഷ്യൻ പഠിക്കൂ എന്ന് പറയാറുണ്ട്‌.. അംഗഭംഗം ഉള്ള ഒരാള് എല്ലാം ഉള്ളവരേക്കാൾ വളരെ നന്നായി ചെയ്യുന്ന കാര്യങ്ങൾ നമുക്ക് അനുഭവമാണ്. വേദനിക്കുന്ന മനസ്സാണെങ്കിലും അവർ മനസ്സ് അതിൽ അര്പ്പിച്ചു വിജയകരമാക്കി തീര്ക്കുന്നു. ഹെലെൻ കെല്ലെർ ഈ പറഞ്ഞതിനും വളരെ അതീതമാണ്. കാണാനോ, കേള്ക്കാനോ, സംസാരിക്കാനോ സാധിക്കാഞ്ഞ ഒരു കുട്ടി - ലോകം കണ്ട മഹത് വ്യക്തികളുടെ നിരയിലേക്ക് ഉയര്ന്നു. അവർ എന്നും എന്റെയും ആരാധന പാത്രമാണ്. സ്റ്റോറി ഓഫ് മൈ ലൈഫ് - ബൈ ഹെലെൻ കെല്ലെർ പലതവണ ഞാൻ വായിച്ചിട്ടുണ്ട്

***


പാറപ്പുറത്തിന്റെ പണിതീരാത്ത വീട് എന്ന നോവൽ വായിച്ചതോര്ക്കുന്നു. അത് സിനിമ വന്നപ്പോൾ കണ്ടു. വാസ്തവത്തിൽ, ''ചിത്രീകരണം'' ആണ് മനസ്സില് തട്ടിയത്. കഥ ഉത്തരഭാരതത്തിൽ നടക്കുന്നതായിട്ടാണ്. സിനിമയിൽ അത് ദക്ഷിണഭാരതത്തിൽ (ഊട്ടി). നായകനായ ജോസിനെ സഹോദരതുല്യം സ്നേഹിക്കുന്ന പെണ്‍കുട്ടി നോവലിൽ ഭായ്സാബ് എന്ന് വിളിച്ചപ്പോൾ, സിനിമയിൽ അത് അണ്ണാ എന്നായി. വായിച്ചിരിക്കേണ്ട നോവൽ. കണ്ടിരിക്കേണ്ട സിനിമ.

***

ബാലസാഹിത്യത്തിനു നമ്മുടെ ഭാഷയിൽ വളരെ പ്രാധാന്യം കൊടുത്തിട്ടുണ്ട്‌. കുട്ടികൾ വായിക്കേണ്ടവയും, മുതിർന്നവർ വായിച്ചു കുട്ടികള്ക്ക് പറഞ്ഞുകൊടുക്കേണ്ടവയുമൊക്കെ ഇതില്പെടുന്നു. ഇതിലെ ഉള്ളടക്കത്തെ കുറിച്ചുള്ള ഓര്മ്മകളും അതിന്റെ മേന്മയുമെല്ലാം എടുത്തുപറയേണ്ടവതന്നെയാണ്. പി. നരേന്ദ്രനാഥിന്റെ കുഞ്ഞിക്കൂനൻ എന്ന കുട്ടികള്ക്കുള്ള നോവൽ കുട്ടികൾക്ക് വായിച്ചു രസിക്കാൻ വളരെ ഉപകരിക്കുന്നു. കുഞ്ഞിക്കൂനൻ ദുര്മന്ത്രവാദിയെ പിടിക്കാൻ സഹായിക്കുന്നതും, കള്ളന്മാരുടെ സംഘത്തിൽ അകപ്പെട്ടു രക്ഷപ്പെടുന്നതുo, അവരെ പിടിക്കാൻ സഹായിക്കുന്നതുമെല്ലാം താല്പ്പര്യത്തോടെ വായിക്കാം. ഇത് സിനിമ എടുക്കാനുള്ള പരിപാടി ശരിയായില്ല എന്നാണു ഞാൻ മനസ്സിലാക്കിയത്. കുറെ മുമ്പ് ടെലെ-സീരിയലിന്റെ ഒരു ഭാഗം കാണാനിടയായി. ഏതാനും വർഷങ്ങൾക്കുമുമ്പ് പുറത്തിറങ്ങിയ കുഞ്ഞിക്കൂനൻ എന്ന സിനിമക്ക് ഇതുമായി ബന്ധമില്ല.

***

പി  വത്സലയുടെ നെല്ല് - മറക്കാനാവാത്ത ഒരു വായനാനുഭവം.  സിനിമ വന്നപ്പോൾ കാണുകയും ചെയ്തിരുന്നു  രാഘവൻ നായര് എന്ന എഴുത്തുകാരന്റെ ഡയറിക്കുറിപ്പുകൾ ഈ കഥ പറയുന്നു  അനേകം കഥാപാത്രങ്ങൾ.  വയനാട്ടിലെ അടിയാർ എന്ന സമുദായത്തിലെ ആചാരങ്ങളും, അനാചാരങ്ങളും, വിശ്വാസങ്ങളും, അന്ധവിശ്വാസങ്ങളും എല്ലാംതന്നെ ഇതിൽ എടുത്തു പറയുന്നു.  മലയാളത്തിലെ ലക്ഷണമൊത്ത നോവലുകളിൽ ഒന്ന്.


24 അഭിപ്രായങ്ങൾ:

  1. നെല്ലും കുഞ്ഞിക്കൂണനും പണിതീരാത്ത വീടും രമണനും വേളൂര്‍ കൃഷ്ണന്‍ കുട്ടിയുടെ കുറെ നര്‍മ്മഭാവനകളും വായിച്ചിട്ടുണ്ട്.. രമണന്‍ കുഞ്ഞിക്കൂനന്‍ നെല്ല് എന്ന ക്രമത്തില്‍ അവയെ കൂടുതല്‍ ഓര്‍മ്മിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. മുൻപ് വായിച്ച പുസ്തകങ്ങളെ ഓർമ്മിപ്പിച്ചതിന് വളരെ സന്തോഷം,,

    മറുപടിഇല്ലാതാക്കൂ
  3. ഡോക്ടര സൂചിപ്പിച്ച , വേളൂർ കൃഷ്ണകുട്ടിയുടെ ഒഴികെയുള്ളവ , ഞാൻ വായിച്ചതാണ്.
    വത്സലയുടെ ഏതാണ്ട് എല്ലാ പുസ്തകങ്ങളും ഞാൻ വായിച്ചിട്ടുണ്ട്.
    ഡോക്ടര എഴുതിയ വരികൾ ഒക്കെ എന്റെ ഹൃദയത്തിലും ചുണ്ടിലും ഉള്ളവ തന്നെ..
    സിനിമകൾ പഴയതൊന്നും കാണാൻ കഴിഞ്ഞിട്ടില്ല.
    നല്ല രചന..
    ആശംസകൾ ഡോക്ടര.

    മറുപടിഇല്ലാതാക്കൂ
  4. നൂറാമത്തെ പോസ്റ്റ് കുറച്ചു നാള്‍ മുന്‍പ് കണ്ടതേയുള്ളൂ... അപ്പോഴേയ്ക്കും ഈ വര്‍ഷവും നൂറു തികച്ചോ :)‌

    ആശംസകള്‍, മാഷേ

    മറുപടിഇല്ലാതാക്കൂ
  5. നല്ല കുറെ പുസ്തകങ്ങൾ പരിചയപ്പെടുത്തുന്ന ഈ യജ്ഞം ശ്ലാഹനീയമാണ്. ഡോക്ടർക്ക് അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ
  6. രണ്ടുദിവസം മുമ്പ് കുഞ്ഞിക്കൂനനെപ്പറ്റി ഓര്‍ത്തിരുന്നു. മുഹമ്മദ് ഭായിയുടെ “മണിമുത്ത്” കുട്ടികളുടെ നോവല്‍ വായിച്ചുകൊണ്ടിരുന്നപ്പോള്‍

    (രമണം മഹാകാവ്യം എന്ന പരാമര്‍ശം എശുത്തിന്റെ ഒഴുക്കില്‍ സംഭവിച്ച ഒരു പിശകാണോ?)

    മറുപടിഇല്ലാതാക്കൂ
  7. “എഴുത്തിന്റെ“ എന്ന് തിരുത്തി വായിച്ചാലും!

    മറുപടിഇല്ലാതാക്കൂ
  8. വളരെ നന്ദി, അജിത്‌ ഭായ്.
    മുമ്പ്, മഹാകാവ്യം എഴുതിയ കവിയെയാണ് മഹാകവി എന്ന് വിളിച്ചിരുന്നത്. പിന്നീട്, മഹാകാവ്യം എഴുതിയില്ലെങ്കിലും, കവിതയുടെ മേന്മ കണക്കാക്കി കവിയെ മഹാകവി എന്ന് വിളിച്ചു. അങ്ങിനെനോക്കുമ്പോൾ, ഇവിടെ, ചങ്ങമ്പുഴ മഹാകവി തന്നെയാണ്. കവിതയുടെ മേന്മയും മഹത്വവും കണക്കാക്കിയാൽ, രമണൻ എന്ന പ്രണയകാവ്യം ഒരു മഹാകാവ്യം തന്നെയാണ് എന്നാണു എന്റെ വ്യാഖ്യാനം. അഭിപ്രായവ്യത്യാസം ഉള്ളവർ ഉണ്ടാകാം. എന്നാൽ, അത് തെറ്റ് എന്ന് മാന്യവായനക്കാർക്ക് ഒരു ശരിയായ അഭിപ്രായമുണ്ടെങ്കിൽ, വിശദീകരണം പ്രതീക്ഷിക്കുന്നു. അതിൽ സന്തോഷമേ ഉള്ളൂ.

    മറുപടിഇല്ലാതാക്കൂ
  9. @Ajithbhai: Little more - വര്ഷങ്ങള്ക്ക് മുമ്പ്, ഗള്ഫ് ഡെയ്ലി ന്യൂസിൽ (ബഹ്‌റൈൻ) ഒരാള് എഴുതി ചോദിച്ചിരുന്നു: ഗ്രാജ്വേറ്റു എന്ന് പറയുന്നത് ബിരുദം നേടിയ ഒരാളെ അല്ലെ? അപ്പോൾ, എൽ.കേ.ജി. കുട്ടികള്ക്ക് ഗ്രാജ്വെഷൻ സര്ട്ടിഫിക്കട്റ്റ് എന്ന് പറയുന്നത് ശരിയല്ലല്ലോ. പത്രാധിപര് മറുപടി പറഞ്ഞു: താങ്കള് പറഞ്ഞത് ശരി തന്നെ. എന്നാൽ....ബഹറിൻ പോലുള്ള ഒരു ചെറിയ രാജ്യത്ത്....... ബാക്കി പറയേണ്ട ആവശ്യമില്ലല്ലോ. അതാണ് ഇത്തരുണത്തിൽ ഞാൻ ഓര്ക്കുന്നത്. :)

    മറുപടിഇല്ലാതാക്കൂ
  10. ഇതൊന്നും പൂർണ്ണമായും വായിക്കാൻ പറ്റിയിട്ടില്ല ..കുറച്ചു ഭാഗങ്ങൾ കേട്ടോ വായിച്ചോ അറിയാം ... പരിചയപ്പെടുത്തിയതിനു നന്ദി ഏട്ടാ.. കൂട്ടത്തിൽ നൂറു തികഞ്ഞതിന്റെ ആശംസകളും

    മറുപടിഇല്ലാതാക്കൂ
  11. ഡോക്ടര്‍ സൂചിപ്പിച്ച പുസ്തകങ്ങളെല്ലാം വായിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ നൂറാമത്തെ പോസ്റ്റ് ഇപ്പോഴാണ് കാണാന്‍ കഴിഞ്ഞത്.
    പുതിയപോസ്റ്റ് വന്നപ്പോള്‍ പിന്നാക്കംപോയി തേടിഎടുത്തതാണ്.
    വായനയുടെ പഴയകാല ഓര്‍മ്മകളിലേക്ക്‌ വെളിച്ചം തരുന്ന അങ്ങയുടെ ദൌത്യം സ്തുത്യര്‍ഹമാണ്.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  12. വരേണ്യ വര്ഗ്ഗത്തിന്റെ മാത്രം കലാ രൂപമായിരുന്ന കവിതയെന്ന സാഹിത്യ രൂപത്തെ ജനകീയമാക്കിയത് ചങ്ങമ്പുഴക്കവിതകളാണ്.....പണ്ട് സ്കൂളില് വെച്ചു പഠിച്ച കാവ്യനര്ത്തകിയും, മനസ്വനിയുമൊന്നും ഇപ്പോഴും മനസ്സില് നിന്ന് മാഞ്ഞ് പോയിട്ടില്ല.

    മറുപടിഇല്ലാതാക്കൂ

.