2013, ഫെബ്രുവരി 13, ബുധനാഴ്‌ച

പിടിയാന




പി ടി യാ ന 

(നര്‍മ്മകവിത)


 

റി യാലിറ്റി ഷോക്ക് ജഡ്ജിയായ് വിളിച്ചുവെന്നോ

അതില്‍പ്പരമെന്തുണ്ട് സന്തോഷം പ്രിയസഖീ

ആനയിന്‍ വലിപ്പമാനക്കറിയില്ലെന്നപോല്‍

നിന്‍ കഴിവുകള്‍, പുകളെന്നിവ നീയറിയുന്നില്ലല്ലോ

അതുകേട്ടുടന്‍ പൊട്ടിച്ചിരിച്ചുകൊണ്ടോതിനാള്‍

ആനയെന്നുള്ള വാക്കൊട്ടുമസ്ഥാനത്തല്ലെന്ന്

ഈയിടെയായ് ദേഹം വണ്ണിച്ചപോലായിപ്പോയ്

താനബദ്ധം പറഞ്ഞെന്നു തോന്നിയ നായകന്‍

നായികതന് ഭാഷണംകേട്ട്  ചിരിച്ചൂവശായി

അതില്‌നിന്നുള്‍ക്കൊണ്ട ഊര്‍ജ്ജം ഗ്രഹിച്ചവന്

വിളിച്ചുപോയ് ആനക്കുട്ടീ…അല്ലല്ലാ, പിടിയാനേ…

ആ കൊമ്പില്ലാപിടിയാന കൊടുത്തു ഒരു തട്ട്

നായകനാമാവന്‍ പൊടിതട്ടി എഴുന്നേറ്റു

ആ പരിഭവക്കക്കവിളിലൊരുമ്മകൊടുത്തവനോതി

സാരമില്ലെന്റാനേ, എന്റെ പുന്നാര പിടിയാനേ

എന്ജനനം തന്നെ  നിന്റെ പാപ്പാനാവാനല്ലേ






ചിത്രo: ഗൂഗിളിനോട് കടപ്പാട്


24 അഭിപ്രായങ്ങൾ:

  1. നര്‍മ്മത്തിനുള്ളിലൊളിപ്പിച്ച ''മര്‍മ്മം'' മനസ്സിലായി. പ്രണയസുരഭിലമായ ഭാവിജീവിതം ആശംസിക്കുന്നു . ആയുരാരോഗ്യ സൗഖ്യങ്ങളും ...

    ശുഭാശംസകള്‍......................... ........

    മറുപടിഇല്ലാതാക്കൂ
  2. സൌഗന്ധികം, ആദ്യംതന്നെ വന്നു ഈ നര്‍മ്മ കവിത വായിച്ചു, ഉചിതമായ അഭിപ്രായം എഴുതിയതില്‍ വളരെ സന്തോഷം, നന്ദി.

    മറുപടിഇല്ലാതാക്കൂ
  3. സാരമില്ലെന്റാനേ, പുന്നാര പിടിയാനേ
    എങ്കിലും ഞാന്‍, ഞാന്‍ മാത്രമാണ് നിന്‍ പാപ്പാന്‍‌

    അതെ.

    മറുപടിഇല്ലാതാക്കൂ
  4. സാരമില്ലെന്റെ പുന്നാര പിടിയാനേ
    ഞാന്‍ മാത്രമാണ് നിന്‍ പാപ്പാന്‍‌

    മറുപടിഇല്ലാതാക്കൂ
  5. @Pattepadam Ramji, Kalavallabhan: Dear Friends,
    വളരെ സന്തോഷം, നന്ദി.

    മറുപടിഇല്ലാതാക്കൂ
  6. പുന്നാര പിടിയാനേ ...........എന്താ മധുരം ആ വിളിക്ക്

    മറുപടിഇല്ലാതാക്കൂ
  7. ആനയെന്തായാലും പിടിയാനയാണല്ലോ......പാപ്പാന് മദമിളകാതെ സൂക്ഷിച്ചാല് മതി..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി സുഹൃത്തേ.
      പാപ്പാന് മദം ഇളകാന്‍ ആ പുന്നാര പിടിയാന ഇട കൊടുക്കില്ല. ഇടയ്ക്കു, കൊമ്പില്ലെങ്കിലും കുത്തിയിട്ടും, തട്ടിയിട്ടും താഴെ ഇടും :)

      ഇല്ലാതാക്കൂ
  8. പ്രണയവര്‍ണങ്ങള്‍!!!!! ഇഷ്ടായി...

    മറുപടിഇല്ലാതാക്കൂ
  9. ഈ കവിത ജയറാം കൂടി ഒന്നു വായിച്ചെങ്കിൽ !. വലുപ്പത്തിലല്ലല്ലോ മികവ്‌. അല്ലേ ഡോക്ടർ?

    മറുപടിഇല്ലാതാക്കൂ
  10. @Madhusudanan Sir, Shahid Ibrahim:
    വളരെ സന്തോഷം, നന്ദി.

    മറുപടിഇല്ലാതാക്കൂ
  11. ആന അനുസരിക്കുന്നത് തന്നെ പേടിച്ചാണെന്ന ആനക്കാരന്‍റെ ഭാവം കാണുമ്പോള്‍ ആന ഉള്ളില്‍ ചിരിക്കുന്നുണ്ടാകും,പാവം മനുഷ്യന്‍

    മറുപടിഇല്ലാതാക്കൂ
  12. പ്രേമെട്ട എന്താ ഈ വായിച്ചേ നല്ല രസികന്‍ കവിത കൊള്ളാം .പാലക്കാട്ടുകാര്‍ക്ക് നര്‍മം ജന്മസിധം എന്ന് അറിയാവുന്ന കാര്യമല്ലേ അതിനു പേര് ദോഷം ഒട്ടും വരുത്താത്ത കവിത വീണ്ടും എഴുതണേ ഭാവുകങ്ങള്‍ പ്രേമെട്ട

    മറുപടിഇല്ലാതാക്കൂ
  13. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  14. സാരമില്ലെന്റാനേ, എന്റെ പുന്നാര പിടിയാനേ

    എന്ജനനം തന്നെ നിന്റെ പാപ്പാനാവാനല്ലേ" ഹഹഹ

    മറുപടിഇല്ലാതാക്കൂ

.