2013, ഫെബ്രുവരി 18, തിങ്കളാഴ്‌ച

ആഭിജാത്യം (ഏകാങ്കനാടകം) 


പ്രിയപ്പെട്ട സുഹൃത്തുക്കളെ, ഇതിലെ സംഭാഷണം
തികച്ചും ഗ്രാമ്യഭാഷയില്‍ ആണ്. ആയതുകൊണ്ട്, പതുക്കെ
വായിക്കുക. ചുരുങ്ങിയ നിമിഷങ്ങള്‍കൊണ്ട്‌ വായിച്ചു
തീര്‍ക്കുകയും ചെയ്യാം.

മൈക്കിലൂടെ ഒരു ശബ്ദം പുറത്തേക്കോഴുകുന്നു: പ്രിയപ്പെട്ട
കലാപ്രേമികളെ, ഒരു ഹ്രസ്വ സാമൂഹ്യ സാംസ്കാരിക
നാടകം നിങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുകയാണ്.
നിങ്ങള്ക്ക് ഇഷ്ടപ്പെടുമെന്ന് കരുതുന്നു.


പാത്ര പരിചയം:


രാമേട്ടന്‍:: - ഒരു മാമൂല്‍ പ്രിയന്‍, ശുദ്ധ ഹൃദയന്‍.
അവതരിപ്പിക്കുന്നത്: കെ. രാമചന്ദ്രന്‍ നായര്‍.


മിസ്സിസ് രാമേട്ടന്‍ - ഭര്‍ത്താവിന്റെ സ്വജാതി ആണെങ്കിലും
ഉപജാതിയില്‍ വേറിട്ട്‌ നില്‍ക്കുന്ന ഒരു വനിതാരത്നം.
അവതരിപ്പിക്കുന്നത്: മോളി ജോസഫ്‌.


അപ്പു:  രാമേട്ടന്റെ പേരുകേട്ട തറവാട്ടിലെ ഒരംഗം. ഒരു
പുരോഗമനവാദി. 
അവതരിപ്പിക്കുന്നത്: കുമാര്‍ കനാല്‍വരമ്പ്.


രംഗ സജ്ജീകരണം: മുഹമ്മദ്‌ കുളത്തിങ്കല്‍.


രചന, സംവിധാനം: ഡോ. പ്രേം മാലങ്കോട്


(യവനിക ഉയരുന്നു)


രംഗം 1.


(അപ്പുവിന്റെ വീട്. രാമേട്ടന്‍ പത്നീസമേതനായി അവിടേക്ക്
വരുന്നു.)

അപ്പു: വരണം, വരണം. ന്താ ഈ വഴ്യൊക്കെ ഓര്‍മ്മീണ്ടോ?

രാമേട്ടന്‍:: പോടാ. ഈ ഭാഗത്ത് വരണ്ട ഒരു കാര്യൂം ണ്ടായിരുന്നു.
നെന്നീം ഒന്ന് കാണാ ന്ന് വെച്ചു.  എവ്ടി  രമണി?

അപ്പു: ഇപ്പൊ വരും. ഇരിക്കിന്‍.

(മൂന്നു പേരും ഓരോ കസേരകളില്‍ ആസനസ്ഥരാകുന്നു.)

അപ്പു: പിന്നെ, കുട്ടന്റെ കല്യാണാലോചന ക്കെ എവടെ വരെ
ആയി?

മിസ്സിസ് രാമേട്ടന്‍ : ന്നും ആയില്യാന്ന് . ചെക്കനാണെങ്കില് ഒരു
ചൂടില്യാ. ഇനീപ്പോ വേറെ എന്തെകിലും മനസ്സിലുണ്ടോ ന്ന്
ചോദിച്ചാ പറയുണൂല്യാ. പ്പഴത്തെ പിള്ളര്ടെ ഓരോ കാര്യങ്ങളേയ്.

രാമേട്ടന്‍: അതൊക്കെ പോട്ടെ. ഡാ, നമ്മടെ സമുദായത്തില്
നമ്മളല്ലേ ഏറ്റവും മേലെ ള്ളവര്‍? ദാ, വടെ ഒന്ന് മനസ്സിലാക്കി കൊടുക്ക്‌."

അപ്പു: (ചിരിക്കുന്നു) അങ്ങനേണു കേട്ട് വന്നിരിക്ക്ണത്. അതിലൊന്നും
കാര്യൂല്ല്യാ രാമേട്ടാ. നിങ്ങള്ത്തിരി മിണ്ടാണ്ടിരിക്കിന്‍.
.
രാമേട്ടന്‍: കേട്ട് വരുണതല്ല. ദാ (ഭാര്യയുടെ നേര്‍ക്ക്‌ ചൂണ്ടിക്കാണിച്ചു
കൊണ്ട്): ഇവള്‍ക്ക് പറഞ്ഞാല്‍ മനസ്സിലാവ്നില്യാന്ന്. നമ്പൂരി
ഇല്ലങ്ങളില്‍ നമുക്ക്, കിരിയത്തിലോരുക്കു  അവര്‍ടെകൂടെ ഒന്നിച്ചിരുന്നു ഉണ്ണാന്‍ സ്ഥാനം
ണ്ടായിരുന്നു; വേറെ ആര്‍ക്കും ഇല്ല്യാന്നു മാത്രോല്ല - തമിഴ്
ബ്രാഹ്മണര്‍ക്കും അമ്പലവാസികള്‍ക്കും വരെ അവടെ സ്ഥാനംല്ല്യാ.'

(രാമേട്ടന്‍ അഭിമാനംകൊണ്ട് ആവേശത്തോടെ പറഞ്ഞുനിര്‍ത്തി.)

മിസ്സിസ് രാമേട്ടന്‍: ഓ, പിന്നേ - കേക്കണ്ട നിക്ക്. (ചിരിച്ചുകൊണ്ടവര്‍
തുടര്‍ന്നു)

അപ്പുഎട്ടാ, നിക്ക് ത്‌ കേട്ട് മത്യായി. ന്നാ പിന്നങ്ക്ട് ന്നെ
വേണ്ടാന്നു വെച്ചിട്ട്  വേറെ വല്ലതിനീം പ്ട്ച്ച് കെട്ടിക്കൂടെ. ല്ലാണ്ട് പ്ന്നെന്താ പറയ്വാ.

(പിന്നെയും കുറച്ചു നേരം അവരുടെ സംസാരം തുടര്‍ന്നു.
ഇടയ്ക്കു ചിരിച്ചുകൊണ്ടും, ഗൌരവത്തിലും ഒക്കെയായി
അവ്യക്തമായ ആ സംസാരത്തിനിടക്ക്‌ തിരശ്ശീല വീഴുന്നു.)


രംഗം 2

(അപ്പുവിന്റെ വീട്. ടെലിഫോണ്‍ ശബ്ദിക്കുന്നു.)

അപ്പു: ഹലോ.

(മറുവശത്ത്നിന്ന്: ഹലോ.)

അപ്പു: ങാ, പറയിന്‍ രാമേട്ടാ.

രാമേട്ടന്‍: കുട്ടന്റെ കല്യാണം ഒറപ്പിച്ചു. നെന്നോട് കുടുംബസമേതം നേരത്തെ വരണം ന്ന് പറയണ്ടാല്ലോ. ക്കെ നേരിട്ട് പറയാ. നീ നാളെ ങ്ക്ട് ഒന്ന് വാ.

അപ്പു: സന്തോഷം. കുട്ടന് നമ്മടെ എടെന്നുള്ളവരെന്നെ
കിട്ട്യേല്ലോ, അല്ലെ രാമേട്ടാ?
.
രാമേട്ടന്‍: (കുറച്ചു നേരത്തെ മൌനത്തിനു ശേഷം) ഒക്കെ
അവരുടെക്ക ഇഷ്ടം പോലെ നടക്കട്ടേന്നങ്ക്ട് വെച്ചു. കൂടെ ജോലി
ചെയ്യണതാത്രെ. പൊള്ളാച്ചിക്കാരി. ജാതീം കൊലോംന്നും
നോക്കീല്ല്യാ. അല്ലാ, നിപ്പോ അതൊക്കെ നോക്കീട്ടും കാര്യൂല്ലല്ലോ.''

അപ്പു: ല്യാന്നു മാത്രോല്ലാ. (ശബ്ദത്തിന്റെ കനം കൂടി) നി, രാമേട്ടന്‍ ഏടത്തിയമ്മ്യോടു ഇതുവരെ പറഞ്ഞപോലെങ്ങാനും എപ്പഴെങ്കിലും
കുട്ടനോടോ മരുമകളോടോ, വേറെ വല്ലോരോടോ പറഞ്ഞൂന്നു ഞാന്‍ അറിഞ്ഞാ......ന്റെ മട്ട് മാറുംട്ടോ. ഏട്ടനാണ്ന്നൊന്നും നോക്കില്ല്യാ. ബാക്കി
അവടെ വന്നിട്ട് നേരിട്ട് പറയാ.

(അപ്പു ഫോണ്‍ താഴെ വെക്കുന്നു)

(യവനിക‍)))

23 അഭിപ്രായങ്ങൾ:

 1. അവസരം കിട്ടിയാല്‍ രാമേട്ടന്‍ അതിനിയും ആവര്‍ത്തിക്കുമെന്നു തന്നെ എനിക്കു തോന്നുന്നു .അതല്ലേ അതിന്‍റെയൊരു സൈക്കോളജി ? ഹ...ഹ...ഹ...

  നാടകം ഇഷ്ടമായി .

  ശുഭാശംസകള്‍ .......

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അവസരം കിട്ടിയാല്‍ രാമേട്ടന്‍ അതാവര്ത്തിക്കും എന്നും എനിക്കും തോന്നുന്നുണ്ട്, സൌഗന്ധികം. ഏതായാലും, അപ്പു ഏട്ടാച്ചാരെ ഒന്ന് വിരട്ടിവിട്ടിട്ടുണ്ടല്ലോ. പിന്നെ, ആള്‍ (രാമേട്ടന്‍) പൊതുവേ ഒരു ശുദ്ധന്‍ ആണ്.

   ഇല്ലാതാക്കൂ
 2. വിത്യസ്തമായ ഒരു വിഭവം.നന്നായി അവതരിപ്പിച്ചു.

  മറുപടിഇല്ലാതാക്കൂ
 3. ഗതികെട്ടാല്‍ പുലി പുല്ലും തിന്നും എന്നു പറയുന്നതു ഇതാണ്.

  മറുപടിഇല്ലാതാക്കൂ
 4. ഗ്രാമീണ ഭാഷ ഭംഗിയായി അവതരിപ്പിച്ചു. ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 5. വാളെടുത്തവന്‍ വാളാല്‍..എന്നാ പോലെയോ..മുയലിന്റെ തലയില്‍ ചക്ക വീണു എന്നാ പോലെയോ ഉപമിക്കാം. നല്ല ഭാഷ. അല്പം പോലും വഴുതാതെ അവതരിപ്പിച്ചു. അല്ല ഇത് നാടകം ആയി ശരിക്കും അവതരിപ്പിച്ചിരുന്നോ?

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി, സുഹൃത്തേ. ഇല്ല. ഈ നാടകം അവതരിക്കപ്പെട്ടിട്ടില്ല. അവതരിപ്പിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഞാനുമായി ബന്ധപ്പെടാന്‍ താല്പ്പര്യപ്പെടുന്നു.

   ഇല്ലാതാക്കൂ
 6. എല്ലാം പറയാന്‍ എളുപ്പമാണ്.
  അവനവന്റെ അനുഭവത്തില്‍ വരുമ്പോളാണ് പറയുന്നത് പോലെയല്ല കാര്യങ്ങള്‍ എന്ന് തിരിച്ചറിയുന്നത്.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ശരിയാണ്, രാംജി സര്‍.
   അവനവനു വരുമ്പോള്‍, എല്ലാവരും പഠിക്കും.
   നന്ദി.

   ഇല്ലാതാക്കൂ
 7. ഏട്ടാ,
  ഇപ്പോഴത്തെ മിക്ക വിവാഹവും ഇതുപോലെ...
  ഗ്രാമീണ ഭാഷ ഇഷ്ടായി...നന്നായി അവതരിപ്പിച്ചു..
  സസ്നേഹം

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി, അശ്വതിക്കുട്ടീ. ഇത് എന്റെ ഗ്രാമത്തില്‍, എന്റെ വീട്ടില്‍ ഉപയോഗിക്കുന്ന ഗ്രാമ്യഭാഷ!

   ഇല്ലാതാക്കൂ
 8. മാറ്റമില്ലാത്തത് മാറ്റത്തിനുമാത്രമേയുളളൂ എന്നു പറയുന്നത് എത്രയോ ശരിയാണ്. ഇട്ടുണ്ണാന് ഗതിയില്ലങ്കിലും സ്വന്തം തറവാട്ട് മഹിമ പറഞ്ഞു കൊണ്ടിരിക്കുന്ന ആളുകളെ ഇപ്പോഴും കാണാം

  മറുപടിഇല്ലാതാക്കൂ
 9. രാമേട്ടന്‍ ഇനിയും പറയും പറയണം അതാ രസം കാരണം രാമേട്ടന്‍ നിഷ്കളങ്കന്‍ അന്ന് ശുദ്ധനും എന്ത് പറഞ്ഞാലും ഉള്ളില്‍ ഒന്നുല്ല ഉണ്ടായിരുന്നെങ്കില്‍ രാമേട്ടന്‍ വിവാഹത്തിന് സംമാതിക്കില്ല്യാല്ലോ ഇത് പോലെ ഒരുപാട് രമേട്ടന്മാര് എന്റെ അവടയും ഉണ്ട് ..ഉണ്ടാവാതിരിക്കാന്‍ തരമില്ല കാരണം ഒക്കെ പലക്കാട്ടുകാരല്ലേ ....നല്ല നാടകം പ്രേമെട്ട !

  മറുപടിഇല്ലാതാക്കൂ
 10. വിഷ്ണു, നാടകം വായിച്ചു, അഭിപ്രായം പറഞ്ഞതില്‍ സന്തോഷം, നന്ദി.

  മറുപടിഇല്ലാതാക്കൂ
 11. "ന്റെ മട്ട് മാറുംട്ടോ. ഏട്ടനാണ്ന്നൊന്നും നോക്കില്ല്യാ. "
  പേടിക്കേണ്ട,
  നന്നായി
  ആശംസകൾ

  മറുപടിഇല്ലാതാക്കൂ

.