2013, ഫെബ്രുവരി 25, തിങ്കളാഴ്‌ച

വേലു മാഷ് (ഓര്‍മ്മക്കുറിപ്പ്)
വേലു മാഷ് (ഓര്‍മ്മക്കുറിപ്പ്)

ഡിസെംബെര്‌ 13, 2009ലെ എന്റെ ദിനസരിക്കുറിപ്പ്

          നല്ല ഉറക്കത്തിലായിരുന്ന ഞാന് മൊബൈല് ഫോണ്‍ അടിക്കുന്നത്‌ കേട്ട്‌ ഉണര്ന്നു. ഇത്ര വേഗം നേരം പുലര്ന്നോ? ഇല്ല, കേട്ടത് അലാറത്തിന്റെ ആയിരുന്നില്ല – ഇന്‍കമിംഗ് കാളിന്റെ ആയിരുന്നു, വാമഭാഗമാണ്‌. അയ്യോ, ഇത്ര നേരത്തെ? ഒന്നു പരിഭ്രമിച്ചു. സംശയീച്ചതുപോലെ ഗൌരവമുള്ള ഒരു കാര്യം തന്നെ; ഭാര്യ പറഞ്ഞു:വേലു മാഷ് മരിച്ചു, ഹൃദയസ്തംഭനം ആയിരുന്നുവത്രേ. ഇപ്പോള്‍ ഫോണ്‍ ഉണ്ടായിരുന്നു.

ദൈവമേ……… ശരി, ഞാന് വീട്ടിലേക്ക് വിളിക്കാം”, ഞാന് ഫോണ്‍ താഴെ വെച്ചു.

          മനസ്സ്‌ വല്ലാതെ വേദനിക്കുന്നു. ചിരിച്ച മുഖവും, നരച്ച തലമുടിയും, വെളുത്ത വസ്ത്രവും ധരിച്ച വേലു മാഷ് മനസ്സില്‍നിന്ന് മാറുന്നില്ല.
          എല്ലാവര്ക്കും വേണ്ടപ്പെട്ട ആളായിരുന്നു വേലു മാഷ്. എനിക്കോര്മയുള്ള കാലം മുതല്ക്കേ എല്ലാവരുടെയും മാഷ്ആയിരുന്നു. സ്കൂള്‍ മാഷ് ആയിരുന്നില്ല, കാര്യവിവരവും, സ്നേഹവും സഹകരണവുമൊക്കെ ഉള്ള വേലുകുട്ടിനായരെ, ഒരുവിധം എല്ലാവരും സ്നേഹബഹുമാനത്തോടെ വിളിച്ചു: വേലു മാഷ്.
          എന്നെങ്കിലും നാട്ടില്‍ പോകുമ്പോള്‍, കാണാനും സംസാരിക്കാനും ഞാന് മറക്കാറില്ല. മിക്കപ്പോഴും എന്നെ വീട്ടില്‍ വന്നു കാണുമായിരുന്നു. ഗള്ഫില്‍ നിന്നും ആദ്യമായി നാട്ടില്‍ പോയപ്പോള്‍, ഞാന് കൊടുത്ത പേനയെപറ്റി മാഷ് ഒന്നിലധികം പ്രാവശ്യം നന്ദിപൂര്‍വം സംസാരിച്ചിരുന്നു.

          ഓര്മമകള്‍ മനസ്സില്‍ നിറഞ്ഞു നില്ക്കുന്നു. സ്വാര്‍ത്ഥതാല്പര്യങ്ങളും, അഹങ്കാരവും, അസൂയയും, ഗോസ്സിപും ഒന്നും തൊട്ട്‌ തീണ്ടിയിട്ടില്ലാതിരുന്ന മാഷ്, ഒരു ശുദ്ധഹൃദയന് - താന്‍ പ്രവര്ത്തിച്ചിരുന്ന, വിശ്വസിച്ചിരുന്ന രാഷ്ട്രീയകക്ഷിയെ പ്രതിനിധീകരിച്ചിട്ടാണെങ്കിലും തന്ടേതുമാത്രമായ വ്യക്തിത്വംകൊണ്ട്‌ ജയിച്ചു, ഒരിക്കല്‍ പഞ്ചായത്‌ മെംബര് കൂടി ആയിരുന്നു.
           സജ്ജനങ്ങളുടെ വിയോഗം നമ്മെ ആത്മാര്ത്ഥമായി ദുഖിപ്പിക്കുന്നു. അങ്ങിനെ അല്ലാത്തവര്‍ ഈ ലോകത്തോട്‌ വിടപറയുമ്പോള്‍ ദു:ഖിക്കാന്‍ പോലും ആരും ഉണ്ടാവില്ല അവര്‍ ഈലോകത്തിനു ഒരു ഭാരമാണ്‌ എന്നുള്ളതും ഒരു പരമാര്ത്ഥo മാത്രം.
           മാഷേ, താങ്കളുടെ ആത്മാവിന്റെ നിത്യശാന്തിക്കായി ഞാന് പ്രാര്ഥിക്കുന്നു. ഇനിയൊരു ജന്മമുണ്ടെങ്കില്‍,വീണ്ടും തമ്മില്‍ കണ്ടുമുട്ടാന്‍ സാധിക്കണേ എന്നും.

10 അഭിപ്രായങ്ങൾ:

 1. വേലുമാഷിന്റെ വേര്പാടില് നിന്നുണ്ടായ വ്യസനത്തില് നിന്നുംതാങ്കള് എത്രയും പെട്ടന്ന് മോചിതനാകാന് പ്രാര്ത്ഥിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 2. @Anu Raj: നന്ദി, സുഹൃത്തേ. ഒരു മൂന്നാല് വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്നതാണിത്. ഓര്‍മ്മവന്നപ്പോള്‍, ഡയറിയില്‍ നിന്നെടുത്തു ഒരു കൊച്ചു ബ്ലോഗാക്കിയതാണ്.

  മറുപടിഇല്ലാതാക്കൂ
 3. പ്രിയപ്പെട്ട ഡോക്ടർ,

  കൺ വെട്ടത്തുള്ളപ്പോൾ പലരുടേയും വില നാം അറിയാറില്ല.അവരുടെ വിയോഗമാണ് നമ്മെ പലപ്പോഴുമത് 
  മനസ്സിലാക്കിത്തരുന്നത്.മരണം അങ്ങനെയാണല്ലോ.. പല പാഠങ്ങളും നമ്മെ പഠിപ്പിക്കും.

  എന്തായാലും, ഈ ഓർമ്മക്കുറിപ്പ് എല്ലാവർക്കും ഒരോർമ്മപ്പെടുത്തൽ കൂടിയായി. ദുഃഖ സ്മരണകളിൽ ഞാനും
  പങ്കു ചേരുന്നു.

  ശുഭാശംസകൾ.... 

  മറുപടിഇല്ലാതാക്കൂ
 4. വേലുമാഷിന്റെ ആത്മശാന്തിക്കായി പ്രാര്‍ഥിച്ചു കൊള്ളുന്നു.. .


  ഈ ഓര്‍മ്മക്കുറിപ്പില്‍ നിന്നും എട്ടന് വേലുമാഷോടുണ്ടായിരുന്ന സ്നേഹബന്ധത്തിന്റെ ആഴം മനസ്സിലാക്കുന്നു.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതെ, നല്ലൊരു സ്നേഹബന്ധം ആയിരുന്നു. നന്ദി,അശ്വതി.

   ഇല്ലാതാക്കൂ
 5. പ്രിയ ഡോക്ടര്‍,

  വേര്‍പാടുകള്‍ എപ്പോഴും വേദന തരുന്നവയാണ്,പ്രത്യേകിച്ച് അത് പ്രിയപ്പെട്ടവരുടെയാകുമ്പോള്‍ !

  വേലുമാഷിനെ പരിചയപ്പെടുത്തിയതിനു നന്ദി, ഒപ്പം അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുകയും ചെയ്യുന്നു...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വേര്‍പാടുകള്‍ എപ്പോഴും വേദന തരുന്നവയാണ്,പ്രത്യേകിച്ച് അത് പ്രിയപ്പെട്ടവരുടെയാകുമ്പോള്‍ ! Shariyaanu.
   Thanks, Mohan.

   ഇല്ലാതാക്കൂ
 6. ഇന്നു ഞാന്‍
  നാളെ നീ


  ജനിമൃതിതന്‍ രഹസ്യമാര്‍ക്കറിയാവൂ

  മറുപടിഇല്ലാതാക്കൂ

.