2013, ഫെബ്രുവരി 12, ചൊവ്വാഴ്ച

കുട്ടിമാമയും കുട്ട്യോളും (ഒരു കുട്ടി നര്‍മ്മം)


 
മുന്‍‌കൂര്‍ ജാമ്യം:
 
ഇതൊരു കുട്ടിക്കൂട്ടം (കുട്ടി വര്‍ത്തമാനം)  ആയതുകൊണ്ട് നിങ്ങള്‍ ഒരുപാട് തവണ ''കുട്ടി, കുട്ടി'' എന്ന് വായിക്കും. അപ്പോള്‍, ഒരുപക്ഷെ, ''ഇഞ്ചി കടിച്ച കു......... പോലെ'' ആയേക്കാം.  ഒരു രക്ഷയുമില്ല :)   
കുട്ടിമാമയെ കുട്ടികള്‍ക്കൊക്കെ ഇഷ്ടമാണ്. കുട്ടിമാമക്കും കുട്ടികളെ തഥൈവ.

കുട്ടിമാമ ഒരിക്കല്‍ ആ കുട്ടികളെയൊക്കെ വിളിച്ചു ഒരു കുട്ടിസദ്യ കൊടുത്തു.

കുട്ടികള്‍ ഇരുന്നു നല്ലപോലെ തട്ടി. തട്ടല്‍ കൂടിയപ്പോള്‍ വിഭവങ്ങള്‍ക്ക് മുട്ടും കൂടി.

കുട്ടികളില്‍ ചെറിയ കുട്ടി പറഞ്ഞു:

''കുട്ടിമാമാ, കുട്ടിമാമാ, നിച്ചു കൊര്‍ച്കൂടി അവീല്‍ മേണം.''

''അയ്യോ, ഇല്ലല്ലോടാ കുട്ടീ, തീര്‍ന്നുപോയി.''

കുട്ടികൃഷ്ണന്‍ പറഞ്ഞു:

''കുട്ടിമാമാ, കുട്ടിമാമാ, ഓലന്‍ വേണം.''

''അയ്യയ്യോ, അത് കഴിഞ്ഞല്ലേ ഉള്ളൂടാ.''

കുട്ടിപ്പാറു പറഞ്ഞു:

''കുട്ടിമാമാ, കുട്ടിമാമാ, സാമ്പാര്‍.''

''എന്താ പറയ്ക, അതൊക്കെ നിങ്ങളൊക്കേന്നല്ലേ മുക്കി മുക്കി കുടിച്ചത്?''

''കുട്ടിമാമയുടെ സന്തോഷം പമ്പ കടക്കാന്‍ തുടങ്ങിയോ എന്ന് സംശയം.

അപ്പോള്‍, കുട്ടൂസ് എന്ന ഒരു കുട്ടിക്കൌപീനധാരി മൊഴിഞ്ഞു:

''കുട്ടിമാമാ, കുട്ടിമാമാ, വെള്ളം.''

''അങ്ങനെ ചോയ്ക്കെന്റെ കുട്ട്യേ. നല്ല കുട്ടി.''

കുട്ടിമാമയുടെ സന്തോഷം പമ്പ കടക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. അത് അവിടെ നിന്നും ഓടി കുട്ടിമാമയുടെ ചുണ്ടുകളില്‍ തിരിച്ചെത്തി. കാരണം, മറ്റു കുട്ടികള്‍ ഒരാന്നായി വെള്ളം ചോദിച്ചു -

''എനിക്കും'', എനിച്ചും.....''

കുട്ടിമാമ സന്തോഷത്തോടെ ഓരോരുത്തര്‍ക്കായി പാനജലം നല്‍കി (അത് മാത്രമേ ബാക്കിയുള്ളൂ!)

22 അഭിപ്രായങ്ങൾ:

 1. കുട്ടിമാമ യെ വെള്ളം കുടിപ്പിക്കാന്‍ നോക്കിയ കുട്ടികളെ കുട്ടിമാമ വെള്ളം കൊടുത്തു വശത്താക്കി. കൊള്ളാം.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതെ, അതെ. കുട്ടിമാമാ ആരാ ആള്?
   ആദ്യം വന്നു ബ്ലോഗ്‌ വായിച്ചു കമെന്റിയതില്‍ സന്തോഷം, നന്ദി.

   ഇല്ലാതാക്കൂ
 2. കുട്ടിമാമയുടെ അടുത്ത് കുട്ടികള്‍ക്ക് അമിത സ്വാതന്ത്രം ആണല്ലേ. സ്നേഹമുള്ള കുട്ടിമാമയെ കിട്ടാന്‍ കുട്ടികള്‍ ഭാഗ്യം ചെയ്യണം 

  മറുപടിഇല്ലാതാക്കൂ
 3. അതെ, ഉണ്ണിയേട്ടാ. കുട്ടിമാമയും കുട്ടികളും അങ്ങിനെ നല്ല ബന്ധത്തിലാണ്. ബ്ലോഗ്‌ വായിച്ചു കമന്റ്സ് ഇട്ടതില്‍ സന്തോഷം, നന്ദി.

  മറുപടിഇല്ലാതാക്കൂ
 4. വെള്ളമെങ്കില്‍ വെള്ളം. കുട്ടിമാമയും കുട്ടികളും കുട്ടിത്തമുള്ള അവതരണവും... :)

  മറുപടിഇല്ലാതാക്കൂ
 5. സ്നേഹസമ്പന്നനായ കുട്ടിമാമയെ വെള്ളം കുടിപ്പിക്ക്വാ കുട്ട്യോള്. അല്ല്യോ?
  നര്‍‌മ്മം നന്നായി. ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതെ, അതെ. കുട്ടികള്‍ കുട്ടിമാമയെ വെള്ളം കുടിപ്പിക്കാന്‍ നോക്കി. അവസാനം, കുട്ടിമാമ കുട്ടികളെ വെള്ളം കുടിപ്പിച്ചു. നന്ദി, സുഹൃത്തേ.

   ഇല്ലാതാക്കൂ
 6. അത് മാത്രമേ ബാക്കിയുള്ളൂ....

  അവസാന കാലത്ത് അതിനും ഭാഗ്യമില്ലാതെ എത്രയോ ജന്മങ്ങള്‍ ...!!!

  എന്തായാലും ഈ കുട്ടിനര്‍മ്മം കലക്കി.

  ശുഭാശംസകള്‍ .....

  മറുപടിഇല്ലാതാക്കൂ
 7. പ്രിയ ഡോക്ടര്‍,

  കുട്ടിക്കൂട്ടം വ്യത്യസ്തത പുലര്‍ത്തിയ ഒരു വായനാനുഭവമായി!!
  ആശംസകള്‍!!

  മറുപടിഇല്ലാതാക്കൂ

 8. കഥ വായിച്ച്‌ ഞാനും ഒരു കുട്ടിയായി മാറി. ആശംസകൾ ഡോക്ടർ

  മറുപടിഇല്ലാതാക്കൂ
 9. കുട്ടിമാമയും കുട്ട്യോളും കലക്കി...ആശംസകള്‍ ഏട്ടാ

  മറുപടിഇല്ലാതാക്കൂ
 10. കന്നിനെ കയം കാണിച്ച പോലെ ആയി കുട്ടിമാമ സധ്യ കൊടുത്തത് ...ഹ ഹ ഹ ഹ നല്ല നര്‍മ്മം

  മറുപടിഇല്ലാതാക്കൂ
 11. പാവം കുട്ടിമാമ..പഴയ പഞ്ഞക്കാലത്ത് ഇതൊക്കെ നിത്യസംഭവമായിരുന്നു.താങ്കളുടെ അവതരണത്തില്‍ പഴയ ഗ്രാമ്യഭാഷയും നര്‍മ്മവും.അസ്സല്‍ സദ്യ.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി, സര്‍. അതെ - ഈ ജീവിതത്തില്‍, ഇതുവരെയായി മൂന്നില്‍ രണ്ടുഭാഗവും ആ ഗ്രാമത്തിലല്ല എങ്കിലും ആ ഗ്രാമ്യഭാഷ ഇന്നും എന്റെ നാവില്‍ തത്ത്തിക്കളിക്കുന്നു.

   ഇല്ലാതാക്കൂ

.