2013, ജനുവരി 25, വെള്ളിയാഴ്‌ച

ഞാന്‍ പുണ്യവാളന്‍ (കവിത)



*ഞാന്‍ പുണ്യവാളന്‍***

(കവിത)





ഞാന്‍ പുണ്യവാളനെന്നു നീ പറഞ്ഞപ്പോള്‍

ഇതെന്തു പറച്ചിലെന്നു ഞാനെന്നോടു ചോദിച്ചു!

പിന്നീടു ഞാന്‍തന്നതിന്നുത്തരം കണ്ടെത്തി.

താനണയാന്‍ പോകുന്ന ദീപമെന്നു നീ

എന്നോയറിഞ്ഞതു മനസ്സിലൊതുക്കിവെച്ചു.

വയസ്സിനേക്കാള്‍, പഠിച്ച വിദ്യയെക്കാള്‍

ബുദ്ധിവൈഭവം പ്രകടിപ്പിച്ചു നീ!

വിമര്‍ശനങ്ങളിലൊരിക്കലും പതറാതെ

അത്യധികം സ്നേഹിക്കുവാന്‍ നീ തുനിഞ്ഞു.

ഒരു സുഹൃത്തിന്‍ വേര്പാട് എത്രക്ക് ദുസ്സഹം

അതിനേക്കാള്‍ ദുസ്സഹം നിന്‍ വേര്പാടിലുണ്ടായി

വാക്കുകളില്ലാ പുണ്യാ നിന്നെക്കുറിച്ചു പാടാന്‍

വാക്കുകള്‍ ഉള്ളതോ തൊണ്ടയില്‍ കുരുങ്ങുന്നു!

മറക്കില്ല പുണ്യാ നിന്നെ, മറക്കില്ല ഞങ്ങള്‍

നിന്നാത്മാവിന്‍ ശാന്തിക്കായ് പ്രാര്ത്ഥിക്കുന്നു 


*ഈയിടെ അകാലചരമം പ്രാപിച്ച ഞാന്‍ പുണ്യവാളന്‍ എന്ന ബ്ലോഗിന്റെ ഉടമയും പ്രശസ്ത ബ്ലോഗ്ഗരുമായിരുന്ന മധു/ഷിനുവിനെക്കുരിച്ചുള്ള അനുസ്മരണയോഗം ഇന്ന് (25 ജാനു. '13) അദ്ദേഹം അഡ്മിന്‍ മെമ്പരായിരുന്ന മനസ്സ് എന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ഷാര്‍ജയില്‍ വെച്ച് നടത്തി.  ഈ വിവരം അറിഞ്ഞതിനു കുറച്ചു മുമ്പ്, ആ അവസരത്തില്‍ വായിക്കാനായി ഞാന്‍ കുത്തിക്കുറിച്ച ഏതാനും വരികളാണിവ. (വായിച്ചു എന്നറിഞ്ഞു).  മനസ്സില്‍ ഞാന്‍ അടുത്തകാലത്തുവരെ പുണ്യാളന്റെ സഹപ്രവര്‍ത്തകന്‍ (അഡ്മിന്‍))) ആയിരുന്നു. യുഎഇയില്‍ അല്ലാത്തതുകാരണം എനിക്ക് പങ്കെടുക്കാന്‍ പറ്റിയില്ല.    

21 അഭിപ്രായങ്ങൾ:

  1. ഇന്നലെ വോയ്സ് ഓഫ് കേരള റേഡിയോവില്‍ പുണ്യനെപ്പറ്റി പറഞ്ഞിട്ടുണ്ടായിരുന്നു

    മറുപടിഇല്ലാതാക്കൂ
  2. ആ ആത്മാവിനു ഒരിക്കല്‍ കുടി നിത്യ ശാന്തി നേരുന്നു...

    മറുപടിഇല്ലാതാക്കൂ
  3. പ്രിയ ഡോക്ടര്‍,
    ഇങ്ങനെ നല്ല വരികളില്‍ ഒരു കവിത എഴുതി വായിക്കാനായി ഏര്‍പ്പാട് ചെയ്തത് വളരെ ഉചിതമായി ഡോക്ടര്‍.
    പുണ്യവാളന്റെ ആത്മാവിനു ഒരിക്കല്‍ കൂടി നിത്യ ശാന്തി നേര്‍ന്നുകൊണ്ട്,

    മറുപടിഇല്ലാതാക്കൂ
  4. @Ajith, Sougandhikam & Mohan:
    നന്ദി, സുഹൃത്തുക്കളെ, നന്ദി.

    മറുപടിഇല്ലാതാക്കൂ
  5. ഉചിതമായ അന്ത്യാഞ്ജലി. ആ ആത്മാവിനു നിത്യശാന്തി അർപ്പിക്കട്ടെ

    മറുപടിഇല്ലാതാക്കൂ
  6. പ്രിയപ്പെട്ട ഡോക്ടര്‍,
    അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞ പുണ്യനെക്കുറിച്ച് അനുസ്മരണം നടത്തുന്ന അവസരത്തില്‍ 
    വായിക്കാന്‍ ഇത്തരത്തില്‍ ഒരു കവിത രചിച്ചതിന്ന് നന്ദി. ആ സമയത്ത് ഞാനും 
    പ്രാര്‍ത്ഥനയില്‍ മുഴുകി.

    മറുപടിഇല്ലാതാക്കൂ
  7. പുണ്യാളനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മരിക്കുന്നില്ല.

    മറുപടിഇല്ലാതാക്കൂ
  8. നമ്മുടെ പുണ്യവാളന്‍ സ്വയം സ്വീകരിച്ച പേര് അന്വര്‍ത്ഥം ആക്കുംപോലെ ഒരു extra Decent man തന്നെ ആയിരുന്നുആ പുന്യാത്മാവിനുവേണ്ടി എപ്പോഴും പ്രാര്‍ത്ഥിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  9. @Nalina:
    നമ്മുടെ പുണ്യവാളന്‍ സ്വയം സ്വീകരിച്ച പേര് അന്വര്‍ത്ഥം ആക്കുംപോലെ ഒരു extra Decent man തന്നെ ആയിരുന്നു. Exactly.
    നന്ദി.

    മറുപടിഇല്ലാതാക്കൂ
  10. ഓര്‍മ്മകള്‍ മരിക്കുന്നില്ല.

    മറുപടിഇല്ലാതാക്കൂ
  11. churungiya divasangalkkullil orupaadu sneham thannu..oduvil otta nimisham kondu avasanipichu povukayum cheythu ..kaneerodalathey orkkan kazhiyunnilla madhu ettaney kurichu...manoharamaya kavitha njanum enodu palavattam chodichittundu ithenthu perta punyalan ennu ippo manasillayi athenthanennu...coolllllllllll

    മറുപടിഇല്ലാതാക്കൂ
  12. പുണ്യവാളന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു...

    മറുപടിഇല്ലാതാക്കൂ
  13. ഇത് ഒന്ന് കൂടി വായിച്ചപ്പോൾ
    വീണ്ടും നമ്മുടെ കുഞ്ഞനിയനായ പുന്യാലനെക്കുറിച്ച് തന്നെ.
    അവനെക്കുറിച്ചുള്ള ഓർമ്മകൾ പോലും നമ്മെ കരയിക്കുന്നു .എന്തിനു ആ കുട്ടി നമ്മളെ ഇത്രയധികം സ്നേഹിച്ചു...
    മറക്കാൻ കഴിയുന്നില്ല കുഞ്ഞേ നിന്റെ വാക്കുകളും cool ചേച്ചി എന്ന ആശ്വസിപ്പിക്കലും ...

    മറുപടിഇല്ലാതാക്കൂ

.