2013, ജനുവരി 8, ചൊവ്വാഴ്ച

പുഷ്പോപഹാരം (കവിത)


"Poetry is the spontaneous overflow of powerful emotions" - Wordsworth.
"അനർഗളമായ വികാരത്തിൻറെ കുത്തൊഴുക്കാണ് കവിത".

പുഷ്പോപഹാരം

(കവിത)


പ്രിയസഖീ, നിന്‍ പ്രണയത്തിന്‍


പുഷ്പോപഹാരമെനിക്കു തന്നു 

എന്മനമെങ്ങിനെറിയിക്കേണ്ടൂ

നന്ദിയെങ്ങിനെ ചൊല്ലേണ്ടു ഞാന്‍.
  പൂക്കളില്‍ നിന്നുയരുന്നൂ 

നിന്‍ പ്രണയത്തിന്‍  സൌരഭ്യം

പ്രിയേപ്രേമത്തിന്‍ പരിമളം

ഒളിഞ്ഞിരിക്കില്ലെന്നറിയുന്നു ഞാന്‍ 
നീ എവിടെയാണെങ്കിലും എന്മനം

നിന്കൂടെയുണ്ടെന്നു ധരിക്ക  നീ 

ഒരു കുളിര്തെന്നലായ് മന്ദം മന്ദം

നിന്‍ ഹൃദയം തഴുകിത്തലോടീ...

10 അഭിപ്രായങ്ങൾ:

 1. വിരഹം അലയുന്ന തീരം പോലെ............
  ആശംസകള്‍...

  സമയം കിട്ടുമ്പോള്‍ എന്റെ ബ്ലോഗിലേയ്ക്ക്‌ ഒന്നെത്തി നോക്കി അഭിപ്രായം പറഞ്ഞിട്ട് പോകണേ............

  മറുപടിഇല്ലാതാക്കൂ
 2. @Vineeth: സുഹൃത്തേ, ഇവിടെ വന്നു ബ്ലോഗ്‌ വായിച്ചു അഭിപ്രായം പറഞ്ഞതില്‍ സന്തോഷം, നന്ദി. തീര്‍ച്ചയായും താങ്കളുടെ പേജിലേക്ക് ഞാന്‍ വരുന്നുണ്ട്.

  മറുപടിഇല്ലാതാക്കൂ
 3. കുറച്ചു കാലം മുമ്പു എഴുതിയതാവും അല്ലേ ഡോക്റ്റര്‍?

  മറുപടിഇല്ലാതാക്കൂ
 4. നന്ദി, വെട്ടത്താന്‍ സര്‍.
  :) താങ്കള്‍ക്കു പിടി കിട്ടി അല്ലേ?
  1. ഞാന്‍ ഇപ്പോള്‍ എഴുതിതാവാന്‍ വഴിയില്ല. അതിനുള്ള പ്രായമല്ല.
  2. ഓ, ഇക്കാലത്ത് ആര് ഇങ്ങിനെ ഒക്കെ പ്രേമിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 5. പ്രായവും പ്രണയവും തമ്മില്‍.....??

  മറുപടിഇല്ലാതാക്കൂ
 6. അജിത്‌ ഭായ്, നന്ദി.
  ഇല്ല, പ്രണയത്തിനു പ്രായമില്ല.
  [ അതുപോലെ, നാണിക്കു വിദ്യ ഇല്ല - ക്ഷമിക്കണം -
  വിദ്യക്ക് നാണം ഇല്ല :) (വിദ്യ എപ്പോള്‍ വേണമെങ്കിലും ആകാം) ]
  ഒരു രചന വായിക്കുമ്പോള്‍ വായിക്കുന്നവര്‍ക്ക് തോന്നാം - ഇത് ഭാവന ആയിരിക്കുമോ, അനുഭവം ആയിരിക്കുമോ. എന്റേതിനു പലപ്പോഴും ഇത് രണ്ടും ഉണ്ട്. അത് വായിക്കുന്നവര്‍ക്ക് വിട്ടുകൊടുത്തിരിക്കുന്നു. ഉപയോഗിച്ചിരിക്കുന്ന കവിതാ ശൈലി ആധുനികമോ, അത്യന്താധുനികമോ അല്ല. ഇത്രയും പറയട്ടെ.

  മറുപടിഇല്ലാതാക്കൂ
 7. സുന്ദരമായ ഒരു പ്രണയ കാവ്യം

  മറുപടിഇല്ലാതാക്കൂ
 8. @നളിന: കവിത വായിച്ചു, അഭിപ്രായം പറഞ്ഞതില്‍ സന്തോഷം, നന്ദി.

  മറുപടിഇല്ലാതാക്കൂ
 9. പ്രണയ സൗഗന്ധികങ്ങൾ
  ഇതൾ വിരിഞ്ഞ കാലം..
  ഹൃദയ സങ്കീർത്തനങ്ങൾ
  ശ്രുതി പകർന്ന കാലം..

  ഇഷ്ടമായി,ഈ പ്രണയപുഷ്പോപഹാരം


  ശുഭാശംസകൾ.....

  മറുപടിഇല്ലാതാക്കൂ

.