2013, ജനുവരി 4, വെള്ളിയാഴ്‌ച

പ്രേമപ്രസൂനം (കവിത)


പ്രേമപ്രസൂനം

(കവിത)


പുഞ്ചിരി തൂകുന്ന പനിനീര്‍പൂവേ

നിന്നെയൊരുനോക്കു കാണുവാന്‍

ദൂരമൊരുപാട് താണ്ടി ഞാന്‍

ഏറെ മൃദുലമാം വര്‍ണ്ണദളങ്ങളില്‍

തുഷാരബിന്ദുക്കളാമാഭരണംചാര്‍ത്തിയ

പ്രേമപ്രസൂനമേ, നിന്നെ കണ്കുളുര്‍ക്കെ

കാണാന്‍ കൊതിക്കുന്നു ഞാന്‍

ആരും കൊതിക്കുന്ന വര്‍ണ്ണാഭയും

പിന്നെ, ആളെ മയക്കുന്ന സൌരഭ്യവും

പൂവേ, നിന്നെ സൃഷ്ട്ടിച്ചോരാ

ശക്തിയോട് ചൊല്ലട്ടെ ഞാന്‍
 
ഹൃദയം നിറഞ്ഞ എന്‍ നന്ദി.

11 അഭിപ്രായങ്ങൾ:

 1. മുള്ള് സൂക്ഷിക്കണം കേട്ടോ

  കവിത മനോഹരമായിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 2. അജിത്‌ഭായ്, നന്ദി, നന്ദി. സൂക്ഷിക്കാം. അല്‍പ്പം കൊണ്ടാലും സാരമില്ലെന്നേ. :)

  മറുപടിഇല്ലാതാക്കൂ
 3. റോസിന്റെ നിറത്തിലുള്ള വരികള്‍ ഭംഗ്യായി.

  ഫോളോ ചെയ്യാന്‍ വഴി ഇല്ലാത്തതിനാല്‍ പോസ്റ്റ്‌ ചെയ്യുന്ന മുറക്ക്
  എത്താന്‍ കഴിയാതെ വരും.

  മറുപടിഇല്ലാതാക്കൂ
 4. കവിത നന്നായിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 5. @Ramji Sir & Vettathan Sir,
  കവിത വായിച്ചു അഭിപ്രായം പറഞ്ഞതില്‍ സന്തോഷം, നന്ദി.
  ഞാന്‍ താങ്കളുടെ ബ്ലോഗ്സ്പോട്ടില്‍ ജോയിന്‍ ചെയ്തിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ
 6. പ്രിയ ഡോക്ടര്‍,
  പൂവിനോടുള്ള പ്രണയം കവിതയായി വിരിഞ്ഞപ്പോള്‍,
  ഹൃദ്യമായൊരു വായനാനുഭവമായി!!
  നന്നായിരുന്നു!!

  മറുപടിഇല്ലാതാക്കൂ
 7. @മോഹന്‍:::-
  കവിത ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം, നന്ദി.

  മറുപടിഇല്ലാതാക്കൂ
 8. മനോഹരമായ ഈ കവിതഎഴുതിയ താങ്കൾക്ക്‌
  "ഹൃദയം നിറഞ്ഞ എന്‍ നന്ദി."

  മറുപടിഇല്ലാതാക്കൂ
 9. @Madhusudanan PV:
  സര്‍, ഈ വാക്കുകള്‍ എന്നെ സന്തോഷിപ്പിക്കുന്നു. നന്ദി.

  മറുപടിഇല്ലാതാക്കൂ
 10. രോസാപ്പൂവുപോലെ ഭംഗിയുള്ള വരികള്‍

  മറുപടിഇല്ലാതാക്കൂ

.