2013, ജനുവരി 13, ഞായറാഴ്‌ച

പിതൃദേവോ ഭവ: (ആത്മകഥാംശം)


പിതൃദേവോ ഭവ: (ആത്മകഥാംശം) (അച്ഛന്റെ ഒരു പഴയ ഫോട്ടോ - ബ്രിട്ടീഷ്‌ ഇന്ത്യയിലെ എയര്‍ ഫോര്‍സില്‍

ഉണ്ടായിരുന്ന കാലത്ത്)     എന്റെ അച്ഛന്‍! അച്ഛന്‍ മരിച്ച അവസരത്തില്‍ വീട്ടില്‍ വന്ന അച്ഛന്റെ

പരിചയക്കാരനായിരുന്ന ഒരു അദ്ധ്യാപകന്‍ പറഞ്ഞ ഈ വാക്കുകള്‍ ഞാന്‍
എന്നും ഓര്‍ക്കുന്നു:     എനിക്ക് നിങ്ങളെ പരിചയമില്ല. എന്നാല്‍, രാമന്‍കുട്ടി മാഷിന്റെ മകന്‍ അല്ലെആ മാഷിന്റെ മകന്‍ എന്ന് പറയുന്നതുതന്നെ ഒരു അഭിമാനം ആണ്, അതില്‍എല്ലാം ആയി!     എനിക്ക് ഇന്നേവരെ കിട്ടിയ സര്‍ട്ടിഫിക്കറ്റുകളില്‍ വെച്ച് ഏറ്റവും വലുതായിഞാന്‍ അതിനെ കാണുന്നു.     ഒരു സരസനായ അദ്ധ്യാപകന്‍ മാത്രമായിരുന്നില്ല അച്ഛന്‍. മുകളില്‍ പറഞ്ഞ ആ അദ്ധ്യാപകന്‍ പറഞ്ഞതിന് വളരെ അര്‍ത്ഥവ്യാപ്തി ഉണ്ട്. അതെക്കുറിച്ച് വിവരിക്കുകയാണെങ്കില്‍, പിതൃഭക്തിയില്‍ സ്വയം മറന്നു അതിശയോക്തി കലര്‍ത്തി എഴുതകയാണോ എന്ന് വായനക്കാര്‍ തെറ്റിദ്ധരിക്കരുതല്ലോ. ആയതുകൊണ്ട് ഞാന്‍ ആ ഉദ്യമത്തില്‍നിന്നു പിന്മാറുന്നു.     എന്നിരിക്കിലും, എന്റെ അച്ഛന്റെ സഹോദരസ്നേഹത്തെക്കുറിച്ച് എഴുതാതിരിക്കാന്‍ വയ്യ. അച്ഛന്‍, ഭാര്യയും  കുട്ടികളും അടങ്ങുന്ന സ്വന്തം കുടുംബത്തെപ്പോലെതന്നെ, വിവാഹിതനാകുന്നതിനു മുമ്പും പിമ്പും സഹോദരിമാരുടെ കാര്യത്തില്‍ശ്രദ്ധിച്ചു. അങ്ങിനെ വേണം എന്ന് സഹോദരന്മാരെ ഉപദേശിച്ചു. (അമ്മ, ഒരിക്കല്‍ പറഞ്ഞു - രാമന്റെ കഥ രാമായണമാണത്രെ. ഇതും ഒരു രാമന്‍.അതെ, ഞാന്‍ രാമായണം എഴുതിയില്ലെങ്കിലും, ഇവിടെ എഴുതുന്ന അത്രയെങ്കിലും എഴുതിയില്ലെങ്കില്‍ അത് ശരിയല്ല.)     ഇടയ്ക്കിടെ അച്ഛന്, ചീരപ്പൊറ്റയിലുള്ള അനിയത്തിയെയും, വണ്ടാഴിയിലുള്ള ചേച്ചി, അനിയത്തി, അനിയന്‍ മുതലായവരെയും, കുഴല്‍മ ന്ദത്തുള്ള അനിയത്തിയെയും, പറവൂരുള്ള അനിയനെയും ഒക്കെ കാണാതിരിക്കാന്‍ വയ്യ. എല്ലായിടത്തും ഓടി എത്തും. തന്റേതായ മുന്ശുണ്ടികൊണ്ട് അതിന്റെ വില കുറേനേരത്തെക്കെങ്കിലും കളയുകയും ചെയ്യും. എന്നാലും, ആ സ്നേഹം, മനസ്സ് എല്ലാവര്ക്കും അറിയാമായിരുന്നു എന്നാണു എന്റെ വിശ്വാസം. സഹോദരരില്‍ രണ്ടുപേര്‍ മാത്രമേ ഇപ്പോള്‍ ജീവിച്ചിരിപ്പുള്ളൂ.     മുകളില്‍ പറഞ്ഞ എന്റെ വിശ്വാസത്തിനു ഉദാഹരണമായി ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. എങ്കിലും, ഒന്ന് രണ്ടു കാര്യങ്ങള്‍ മാത്രം പറയട്ടെ.     അച്ഛനും, ഇളയച്ഛനും (ഏറ്റവും ഇളയ ആള്‍) തമ്മില്‍ ഇടയ്ക്കു തല്‍ക്കാലത്തേക്ക് ഒരു സ്വരച്ചേര്‍ച്ച ഇല്ലാതായി. ആ സമയത്ത്, കോഴിക്കോട്ടു NGO സമരത്തിന്റെ ഭാഗമായി ഒരു ഫോട്ടോ മാതൃഭൂമിയില്‍ ഫ്രണ്ട് പേജില്‍ വന്നത് ഞാന്‍ കണ്ടു. അതില്‍ അന്ന് NGO ആയ (പില്‍ക്കാലത്ത് അസിസ്റ്റന്റ്‌ കമ്മീഷനര്, H.R & C. E) ഇളയച്ഛന്‍ മുന്‍നിരയില്‍ ഉണ്ടായിരുന്നു. അത് ഞാന്‍ അച്ഛനെ കാണിച്ചു. അത് അച്ഛന്‍ അവിടെ വരുന്നവരോടൊക്കെ സന്തോഷത്തോടെ, അഭിമാനത്തോടെ പറഞ്ഞു, ഫോട്ടോ കാണിച്ചുകൊടുക്കുന്നത് കണ്ടു! ''ഈ ഫോട്ടോയില്‍ ആരാണെന്ന് നോക്കിന്.'' അത് പറയുമ്പോള്‍ ഉണ്ടായിരുന്ന ആ ഭാവം ഞാന്‍ ഇന്നെന്നപോലെ ഓര്‍ക്കുന്നു.     വേറൊന്ന് - മരണത്തിന്റെ തൊട്ടു മുമ്പിലുള്ള നാളുകളില്‍ അച്ഛനിടുന്ന ഒപ്പ് തീരെ വ്യക്തമല്ലാതായി. കാരണം, ഓര്‍മ്മയില്ലായ്മ തുടങ്ങിയിരുന്നു. അന്നൊരിക്കല്‍ ഞാന്‍ ഒരു ഡോക്കുമെന്റില്‍ അച്ഛന്റെ പേര്‍ എഴുതി ഒപ്പുവെക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍, പേര്‍ എഴുതിയത് രാമന്‍കുട്ടി നായര്‍ എന്നതിന് പകരം വില്ലേജു ഓഫീസില്‍ ജോലി ചെയ്തിരുന്ന, കുറെ മുമ്പ് മരിച്ചുപോയ അനിയന്റെ പേര് - കൃഷ്ണന്‍കുട്ടി നായര്‍ എന്നായിരുന്നു! അപ്പോള്‍, ആ അവസ്ഥയിലും സഹോദരങ്ങളെ എങ്ങിനെയാണ് മനസ്സില്‍ കൊണ്ടുനടന്നിരുന്നത് എന്ന് ഞാന്‍ അത്ഭുതപ്പെട്ടുപോയിട്ടുണ്ട്. ഈ സഹോദരസ്നേഹം ഇന്ന് എത്രപേര്‍ക്ക് കാണും?


     അത് മാത്രമല്ല, ഇളയച്ഛന് (മേമയുടെ, അതായതു അമ്മയുടെ അനിയത്തിയുടെ ഭര്‍ത്താവ്) നന്നേ ചെറുപ്പത്തില്‍ മരിച്ച ശേഷം പ്രത്യേകിച്ച്, ‍മേമയും മക്കളെയും അച്ഛന്‍ സ്വന്തം കുടുംബത്തിന്റെ ഭാഗമാക്കി. കൃഷി ഉള്ളകാരണം, മേമക്ക് സാമ്പത്തികമായി വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ലെങ്കിലും അച്ഛന്റെ ഗൃഹഭരണം വളരെ ആശ്വാസമായിരുന്നു.(ഏകദേശം നാല് ദശാബ്ദങ്ങള്‍ക്ക് മുമ്പ് ഞാനും അച്ഛനും, അമ്മയും, സഹോദരികളും, മേമയും, മക്കളും അടങ്ങിയ കുടുംബം.  ഞാന്‍ - മുകളില്‍, വലത്ത്.)


     വര്‍ഷങ്ങള്‍ എത്രയോ കടന്നു പോയി, രണ്ടു പതിറ്റാണ്ടുകള്‍ ആകാറായി. ഈ പ്രത്യേക വ്യക്തിത്വത്തിന് ഉടമയായിരുന്ന എന്റെ പിതാവ് ഇന്നും, എന്നും മനസ്സില്‍ ജീവിക്കുന്നു. ''അച്ഛനെപ്പോലെതന്നെ ഉണ്ട്'' എന്ന് കുറേക്കാലത്തിനു ശേഷം എന്നെ കാണുന്നവര്‍ പറയുമ്പോള്‍ ഞാന്‍ അതില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നു.

19 അഭിപ്രായങ്ങൾ:

 1. ആര്ദ്രമായ ഗൃഹാതുര സ്മരണകള്.........ആശംസകള്

  മറുപടിഇല്ലാതാക്കൂ
 2. @Anu Raj:
  ബ്ലോഗ്‌ വായിച്ചു, അഭിപ്രായം പറഞ്ഞതില്‍ സന്തോഷം, നന്ദി.

  മറുപടിഇല്ലാതാക്കൂ
 3. കുടുംബ സ്മരണകള്‍, ആധുനീകതയുടെ മലവെള്ള പാച്ചിലില്‍ പുത്തന്‍ കാലത്ത്‌ കൈമോശം വരുന്നുവോ?

  മറുപടിഇല്ലാതാക്കൂ
 4. പിതാവിനെപ്പറ്റി മുമ്പൊരിയ്ക്കലും എഴുതിയത് ഓര്‍മ്മവരുന്നു. അതോ ഈ പോസ്റ്റ് തന്നെ മുമ്പ് പബ്ലിഷ് ചെയ്തിരുന്നുവോ?
  നല്ല പിതാവിന്റെ മക്കളായി ജനിയ്ക്ക എന്നതും നല്ല മക്കളെ ലഭിയ്ക്ക എന്നതും പൂര്‍വജന്മപുണ്യഫലമെന്ന് കരുതുന്നു

  മറുപടിഇല്ലാതാക്കൂ
 5. നന്ദി, നിധീഷ്.
  അതെ, അങ്ങിനെ ആയെന്നു തോന്നുന്നു.

  മറുപടിഇല്ലാതാക്കൂ
 6. നന്ദി, അജിത്‌ ഭായ്.
  ഉവ്വ്. ആ ബ്ലോഗ്‌ നീക്കം ചെയ്തു. ഇതല്‍പ്പം റിവൈസ് ചെയ്തു.

  മറുപടിഇല്ലാതാക്കൂ
 7. സ്വയമാര്‍ജിക്കുന്നതും, പൈതൃകമായി സിദ്ധിക്കുന്നതുമായ നന്മകള്‍ കൈവിടാതെ കാത്തുസൂക്ഷിക്കുമ്പോഴാണ് നാം ധന്യരാകുക......
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 8. @CV Thankappan:
  ബ്ലോഗ്‌ വായിച്ചു അഭിപ്രായം പറഞ്ഞതില്‍ സന്തോഷം, നന്ദി സര്‍.

  മറുപടിഇല്ലാതാക്കൂ
 9. ഈ ഓര്‍മ്മകള്‍ ജീവിതത്തില്‍ മാര്‍ഗ്ഗദീപം ആവട്ടെ.

  മറുപടിഇല്ലാതാക്കൂ
 10. സര്‍,
  അച്ഛനെ കുറിച്ചുള്ള ഓര്‍മ്മകള്‍ നന്നായി പങ്കുവച്ചു..ഇഷ്ടായി..
  സസ്നേഹം
  അശ്വതി

  മറുപടിഇല്ലാതാക്കൂ
 11. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 12. achaney kurichulla smarana valarey bangi aayitto

  pinney


  premetta photoyudey chuvadey koduthathu vayikkunathinu munney njan aaley kandu pidichoottto.....chilavu cheyanam..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി, Vishnu.
   ഓക്കേ. എന്താ വേണ്ടതെന്നു പറഞ്ഞാല്‍ മതി :)

   ഇല്ലാതാക്കൂ
 13. പ്രിയ ഡോക്ടർ,

  അച്ചനേപ്പറ്റി എഴുതിയ ഓർമ്മകൾ നന്നായിരുന്നു!
  ഒന്നു രണ്ടു നല്ല സ്മരണകൾ കൂടി ചേർക്കാമായിരുന്നു എന്നു തോന്നി!!

  സ്നേഹപൂർവ്വം,

  മറുപടിഇല്ലാതാക്കൂ
 14. നന്ദി, മോഹന്‍.
  വരുന്നുണ്ട് - in due course. :)/:(

  മറുപടിഇല്ലാതാക്കൂ
 15. പിതൃഭ്യോ നമഃ..

  നന്നായി. കൂടെയുള്ള ചിത്രങ്ങൾ ഗൃഹാതുര സൗന്ദര്യം വിതറി....

  ശുഭാശംസകൾ.....

  മറുപടിഇല്ലാതാക്കൂ
 16. @Sougandhikam:
  ബ്ലോഗ്‌ വായിച്ചു അഭിപ്രായം പറഞ്ഞതില്‍ സന്തോഷം, നന്ദി.

  മറുപടിഇല്ലാതാക്കൂ

.