2013, ജനുവരി 16, ബുധനാഴ്‌ച

മാളൂട്ടിയുടെ മ്യാമന്മാരും റമ്മിയും (ഏകാങ്ക നാടകം)
[ കുസൃതി മാളു - VII: ഒരു കൊച്ചു (കൊച്ചിന്റെ) ഏകാങ്ക നാടകം ]
പ്രധാന കഥാപാത്രങ്ങള്‍:

മാളൂട്ടി

മുത്തച്ഛന്‍

***

(യവനിക ഉയരുമ്പോള്‍, മുത്തച്ഛന്‍ മാളൂട്ടിയെ പ്രതീക്ഷിച്ചുകൊണ്ട് കസേരയില്‍ ഇരിക്കുന്നത് കാണുന്നു. അല്‍പ്പ സമയത്തിനുള്ളില്‍ മാളൂട്ടി സ്കൂള്‍ യുനിഫോര്മില്‍, അമ്മയുമായി പ്രവേശിക്കുന്നു. മാളൂട്ടിയുടെ അമ്മ അകത്തേക്ക് പോകുന്നു.)

മാളൂട്ടി: മുറ്റച്ഛാ ((
(ഓടിവന്നു കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കുന്നു. 

മുത്തച്ഛന്‍: (മടിയില്‍ ഇരുത്തിക്കൊണ്ട്): മാളൂട്ടീ, സ്കൂള്‍ വിട്ട്വോ? ഇന്ന് എന്തൊക്കെ പഠിച്ചു, കേക്കട്ടെ?

മാളൂട്ടി: ABCD

മുത്തച്ഛന്‍::: ഹാവൂ, ABCD പഠിക്കാന്‍ തൊടങ്ങീട്ട് കാലം കുറെ ആയല്ലോ.

മാളൂട്ടി: പിന്നെ, എ ഫോര്‍ ആപ്പിള്‍.

മുത്തച്ഛന്‍:: ശരി. ന്നാ കേക്കട്ടെ.

മാളൂട്ടി: (A ഫോര്‍ ആപ്പിള്‍, B ഫോര്‍...... Z വരെ പറയുന്നു.) ഇനീണ്ട്.

മുത്തച്ഛന്‍: ഇനീണ്ടോ? ശരി നോക്കട്ടെ.


മാളൂട്ടി: (മുത്തച്ഛന്റെ മടിയില്‍നിന്നു ഇറങ്ങി, അടുത്തുള്ള സോഫയില്‍ ഇരിക്കുന്നു. പിന്നെ, സാവധാനം പറഞ്ഞു തുടങ്ങുന്നു.)

A for അഭിമാമ (Abhilash)
B for ബിനുമാമ (Binu)
C for ചന്തുമാമ (Chanthu)
D for ദിനേശ്മാമ (Dinesh)
E for എച്ചുമാമ (Lakshman)
F for ഫല്ഗുമാമ (Falgunan)
G for ഗോപിമാമ (Gopinath)
H for ഹരിമാമ (Hareendran)
I for ഇന്ദുമാമ (Induchoodan)
J for ജോണിമാമ (Johny)
K for കാദര്മാമ (Khader)
L for ലോറെന്‍സ്മാമ (Lawrence)
M for മണിമാമ (Maniyan)
N for നാണുമാമ (Narayanan)
O for ഓമനമാമ (Omanakuttan)
P for പരമുമാമ (Parameswaran)

(മാളൂട്ടി ഒന്ന് നിര്‍ത്തി.

മുത്തച്ഛന്‍: (ചിരിച്ചുകൊണ്ട്) കഴിഞ്ഞോ? ഇനീണ്ടല്ലോ?

മാളൂട്ടി: ഇല്യാ, ഇനീണ്ട്. പിന്നെ (ആലോചിക്കുന്നു)

Q for കാസ്സിംമാമ (Quassim)
R for രവിമാമ (Ravindran)
S for സുകുമാമ (Sukumar)
T for തോമസ്മാമ (തോമസ്‌)
U for ഉസ്മാന്‍ മാമ (Usman)
V for വാരിമാമ (Varijakshan)
W for വില്യംസ്മാമ (Williams)
X for സേവിയര്മാമ (Xaviour)
Y for യൂനിസ്മാമ (Younis)
Z for സകീര്‍മാമ (Zakir)

(മുത്തച്ഛന്‍: (ചിരിച്ചുകൊണ്ട്) മിടുക്കി. സൊസയിറ്റിയിലുള്ളവരുടീം, അമ്മടീം അച്ചന്റീം ഒക്കെ പരിചയക്കാര്‍ ണ്ടല്ലോ. 26 അക്ഷരങ്ങളെള്ളൂ എന്നതോണ്ട്‌ ഇത്രേള്ളൂ, അല്ലെങ്കി കാണായിരുന്നു - കലാഭവന്‍ മണി പറഞ്ഞപോലെ മ്യാമന്മാരുടെ എണ്ണം.

(മുത്തച്ഛന്‍ പറഞ്ഞത് മനസ്സിലായാലും ഇല്ലെങ്കിലും മാളൂട്ടിയും ചിരിച്ചു.)

മാളൂട്ടി: ഇനി, വന്‍, ടു, ത്രീ.

മുത്തച്ഛന്‍: ആയിക്കോട്ടെ.

മാളൂട്ടി: (വണ്‍ മുതല്‍ ടെന്‍ വരെ പറയുന്നു.)

മുത്തച്ഛന്‍:: പിന്നെ, കാരി ഓണ്‍.

മാളൂട്ടി: (ചിരിച്ചുകൊണ്ട്, പെട്ടെന്ന്) ജാക്ക്, ക്വീന്‍, കിംഗ്‌, ആശ്

(മുത്തച്ഛന്‍: (ചിരി ഒതുക്കാന്‍ പാടുപെട്ടുകൊണ്ട്‌ കയ്യോങ്ങുന്നു.) ഓടിക്കോ ഇവ്ട്ന്ന്, മൊട്ടച്ചീ.

(മാളൂട്ടി പൊട്ടിച്ചിരിച്ചുകൊണ്ട് അകത്തേക്ക് ഓടുന്നു.)

(യവനിക)

12 അഭിപ്രായങ്ങൾ:

 1. മാളൂട്ടിയുടെ 26 മ്യാമന്മാരും കലക്കി.

  മളൂട്ടിയ്ക്കു എല്ലാ നന്മകളും നേരുന്നു..

  ശുഭാശംസകൾ.....

  മറുപടിഇല്ലാതാക്കൂ
 2. @Sougandhikam: ബ്ലോഗ്‌ വായിച്ചു അഭിപ്രായം പറഞ്ഞതില്‍ സന്തോഷം, നന്ദി.

  മറുപടിഇല്ലാതാക്കൂ
 3. ഇതെവിടെയോ നടന്ന ഏകാങ്കമാണല്ലോ ഡോക്ടറെ.
  കൊച്ചുമോളാണോ ഈ മാളൂട്ടി?

  മറുപടിഇല്ലാതാക്കൂ
 4. നന്ദി, അജിത്‌ ഭായ്.
  :) അതെ, നടന്നതുതന്നെയാണ്. അല്‍പ്പം ഭാവനയും ചേര്‍ത്തി. കഥാപാത്രങ്ങള്‍ ഞാനും പേരമോളും തന്നെ.

  മറുപടിഇല്ലാതാക്കൂ
 5. അപ്പുപ്പനും കൊച്ചുമോളും തമ്മിലുളള കിന്നാരം നന്നായി അവതരിപ്പിച്ചിരിക്കുന്നു. കുട്ടിയുടെ അമ്മയേയും, അച്ഛനേയും കൂടി രംഗത്ത് കൊണ്ട് വന്ന് കുറച്ച് നാടകീയ രംഗങ്ങള് കൂടി സൃഷ്ടിച്ചിരുന്നെങ്കില് ഈ ഏകാങ്കം കൂടുതല് ആകര്ഷകമാക്കാമായിരുന്നു.ആശംസകള്

  മറുപടിഇല്ലാതാക്കൂ
 6. ബ്ലോഗ്‌ വായിച്ചു അഭിപ്രായം പറഞ്ഞതില്‍ സന്തോഷം, നന്ദി. നിര്‍ദ്ദേശം പരിഗണനാര്‍ഹംതന്നെയാണ്.

  മറുപടിഇല്ലാതാക്കൂ
 7. നന്നായിരിക്കുന്നു ഈ ഏകാങ്കനാടകം. മലയാള അക്ഷരമാലകൂടി വേണമെങ്കിൽ ഉൾപ്പെടുത്താമായിരുന്നു. അഭിനന്ദനങ്ങൾ

  മറുപടിഇല്ലാതാക്കൂ
 8. നന്ദി, സര്‍. മാളൂട്ടി മലയാളം എഴുതാനും വായിക്കാനും പഠിച്ചു വരുന്നതേയുള്ളൂ. സംസാരിക്കും. മുംബൈവാലി ആണ്.

  മറുപടിഇല്ലാതാക്കൂ
 9. മാളൂട്ടിയും മുത്തച്ഛനും തകര്‍ത്തല്ലോ.. ഒരുപാടു ഇഷ്ടായി.. മാളൂട്ടിയുടെ ചിരിച്ചുകൊണ്ടുള്ള ആ ഓട്ടം... മനസ്സുകൊണ്ട് കാണാന്‍ പറ്റി ഓരോന്നും...


  നന്നായി സര്‍, ആശംസകള്‍...

  മറുപടിഇല്ലാതാക്കൂ
 10. ബ്ലോഗ്‌ വായിച്ചു അഭിപ്രായം പറഞ്ഞതില്‍ സന്തോഷം, Aswathi.

  മറുപടിഇല്ലാതാക്കൂ
 11. സര്‍,
  മനോഹരം ഈ ഏകാങ്ക നാടകം...മാളൂടിയുടെ കൊഞ്ചല്‍ നിറഞ്ഞ വാക്കുകള്‍ കുറച്ചുകൂടി ഉള്‍പ്പെടുതാമായിരുന്നു...ഇനിയും നല്ല നല്ല പോസ്റ്റുകള്‍ ഉണ്ടാവട്ടെ..ആശംസകള്‍..!

  മറുപടിഇല്ലാതാക്കൂ
 12. ബ്ലോഗ്‌ വായിച്ചു അഭിപ്രായം പറഞ്ഞതില്‍ സന്തോഷം,Thank u my friend.

  മറുപടിഇല്ലാതാക്കൂ

.