2013, ജനുവരി 1, ചൊവ്വാഴ്ച

രണ്ടു ബുദ്ധിജീവികളും രണ്ടു സുന്ദരികളും (ചിന്തകള്‍)



രണ്ടു ബുദ്ധിജീവികളും രണ്ടു സുന്ദരികളും  

(ചിന്തകള്‍)




ജോര്‍ജ് ബര്‍ണാര്ഡ്ഷായുടെ
ബുദ്ധിശക്തിയും വീക്ഷണവും പ്രശസ്തമായിരുന്നല്ലോ. ഒരിക്കല്‍അദ്ദേഹത്തെ
ഒരു സിനിമാനടി ചെന്ന് കണ്ടു. വഴിയെ ആ സുന്ദരി മൊഴിഞ്ഞു:


"താങ്കളുടെ ബുദ്ധിശക്തിയും, എന്റെ സൌന്ദര്യവും ഒത്തിണങ്ങിയ ഒരു കുഞ്ഞു ജനിക്കുകയാണെങ്കില്‍ എന്തൊരു നല്ലകാര്യമായിരിക്കും, ആയതുകൊണ്ട്, എന്നെ ഭാര്യയായി സ്വീകരിച്ചുകൂടെ?”


ഷായുടെ മറുപടി എന്തായിരുന്നു? സുഹൃത്തുക്കളെ, നിങ്ങളില്‍ പലര്‍ക്കും

അറിയുമായിരിക്കും. ഇല്ലെങ്കില്‍, ഒരുപക്ഷെ ആലോചിച്ചാല്‍ കിട്ടുമായിരിക്കും.

ആയതുകൊണ്ട്, വായന ഒന്നുരണ്ടു നിമിഷത്തേക്ക് നിര്‍ത്തിവെച്ചു, ആലോചിച്ചുനോക്കുക. എന്നിട്ട്, സാവധാനം താഴോട്ട് പോയി, അത് ശരിയാണോ എന്ന് നോക്കുക. (ആത്മാര്‍ത്ഥമായി) .

.
.
.
.
.
.
.

.
.
.
.

"നേരെ മറിച്ച് സംഭവിച്ചാലോ?" (എന്റെ സൌന്ദര്യവും, നിന്റെ ബുദ്ധിയും കുഞ്ഞിനു കിട്ടിയാലോ?)
***





ഒരിക്കല്‍, സ്വാമി വിവേകാനന്ദ, അമേരിക്കയില്‍ ഒരു പ്രഭാഷണത്തിനിടയില്‍ പറയുകയുണ്ടായി:


"ആഗ്രഹിക്കുന്നത് നാം ഫലപ്രാപ്തിയില്‍ എത്തിക്കാന്‍ മനസ്സ് മുഴുവന്‍ അതില്‍ അര്‍പ്പിക്കണം. അതുപോലെതന്നെ, വേറൊരാള്‍ആഗ്രഹിക്കുന്നു എന്ന് വിചാരിക്കുക - അത് സാധിച്ചെടുക്കുന്നതില്‍ സഹായിക്കേണ്ടത് നമ്മുടെ കടമ മാത്രമാണ്."


ആ പ്രഭാഷണത്തിന് ശേഷം, മുകളില്‍ പറഞ്ഞപോലെ, അവിടെയും ഒരു സുന്ദരിയായ സിനിമാനടി എത്തി, ചെറുപ്പക്കാരനായ നമ്മുടെ സ്വാമിജിയോടു പറഞ്ഞു:


"എനിക്ക് അങ്ങയെപ്പോലെ തേജസ്വിയായ ഒരു കുഞ്ഞിനെ വേണം. അപ്പോള്‍, സ്വാമി അതിനു എന്നെ സഹായിക്കുമല്ലോ, അല്ലെ?"


കാണികള്‍ ആകാംക്ഷാഭരിതരായി. എന്തായിരിക്കും സ്വാമിജിയുടെ മറുപടി? സുഹൃത്തുക്കളേ, മുകളില്‍ പറഞ്ഞപോലെ, ഇവിടെയും വായന തല്‍ക്കാലം നിര്‍ത്തി ഒന്ന് ആലോചിച്ചു നോക്കുക.

.
.
.
.
.
.
.
.
.
.
.



സ്വാമി, ആ സുന്ദരിയുടെ മുമ്പില്‍ ഒരു സാഷ്ടാംഗനമസ്കാരം നടത്തി. അതിനുശേഷം തൊഴുകയ്യോടെ പറഞ്ഞു:


"അമ്മെ, ഈ പുത്രനെ സ്വീകരിച്ചാലും."

14 അഭിപ്രായങ്ങൾ:

  1. @Ranipriya:
    ഹാ ഹാ സ്മയില്‍ എംബ്ലെം സംസാരിക്കുന്നു!
    നന്ദി, നന്ദി.

    മറുപടിഇല്ലാതാക്കൂ
  2. ചിരിയും ചിന്തയും സമന്വയിക്കുന്ന അതുല്യ ഉത്തരങ്ങൾ!!!
    നന്നായി ഡോക്ടർ!!!

    മറുപടിഇല്ലാതാക്കൂ
  3. സ്വാമിയാണ് ഞെട്ടിച്ചത്

    (ഇപ്പഴത്തെ ചില സ്വാമികളായിരുന്നെങ്കിലോ???

    മറുപടിഇല്ലാതാക്കൂ
  4. അജിത്‌ഭായ്, ബ്ലോഗ്‌ വായിച്ചു കമെന്റിയതില്‍ സന്തോഷം, നന്ദി.

    മറുപടിഇല്ലാതാക്കൂ
  5. ആഹാ....വിവേകാനന്ദനോടാണോ, മദാമ്മയുടെ കളി......

    മറുപടിഇല്ലാതാക്കൂ
  6. ബ്ലോഗ്‌ ഡിലീറ്റായിപ്പോയെന്നു പറഞ്ഞല്ലോ. വീണ്ടും തുടങ്ങിയതാവും .അല്ലേ. ഉത്തരങ്ങൾ മുമ്പ്‌ കേട്ടതായിരുന്നെങ്കിലും, ഇവിടെ വായിക്കുമ്പോൾ പ്രത്യേക രസം തോന്നി. ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  7. @Anu Raj, Paima & Madhusudanan PV -
    സുഹൃത്തുക്കളേ, ബ്ലോഗ്‌ വായിച്ചു അഭിപ്രായം പറഞ്ഞതില്‍ സന്തോഷം, നന്ദി.

    മറുപടിഇല്ലാതാക്കൂ
  8. മദാമ്മ ഞെട്ടിപ്പോയിക്കാനും അല്ലെ ഡോക്ടര്‍.

    മറുപടിഇല്ലാതാക്കൂ

.