2012, ഡിസംബർ 31, തിങ്കളാഴ്‌ച

പല ജാതി പൂക്കള്‍ (ലേഖനം)


പല ജാതി പൂക്കള്‍  വിടര്‍ന്നു നില്‍ക്കും...


കവിയുടെ ഭാവന എത്ര അര്‍ത്ഥവത്താണ് എന്ന് നോക്കുക.

പൂക്കള്‍ ഇഷ്ടപ്പെടാത്തവര്‍ ഉണ്ടെന്നു തോന്നുന്നില്ല. പലര്‍ക്കും പല പൂക്കളോടാണ് ഇഷ്ടം. മനോഹരമായ വര്‍ണ്ണങ്ങളില്‍, അഴകാര്‍ന്ന രൂപങ്ങളില്‍, പരിമളം പരത്തുന്ന പുഷ്പ്പങ്ങള്‍ ആരെയാണ് ആകര്‍ഷിക്കാത്തത്?

ഒരു പുഷ്പ്പത്തിന്റെ ഭംഗിയെക്കുറിച്ചും, അതിന്റെ സുഗന്ധത്തെക്കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാം. അതുപോലെത്തന്നെയല്ലേ ഒരു നല്ല മനുഷ്യനെക്കുറിച്ചും. സദ്ചിന്തകളാലും, സല്‍പ്രവര്‍ത്തികളാലും അവന്‍/അവള്‍ മുകളില്‍ പറഞ്ഞ പുഷ്പ്പത്തെപ്പോലെയാണ് എന്നര്‍ത്ഥം.

മതപരമായ, ദൈവീകമായ ആചാരാനുഷ്ടാനങ്ങളിലൊക്കെ പൂക്കള്‍ ഉപയോഗിക്കപ്പെടുന്നു. മലയാളികളുടെ, ഓണാഘോഷങ്ങളോടനുബന്ധിച്ചുള്ള പൂക്കളമൊരുക്കലും, പൂക്കളമത്സരങ്ങളും ഒക്കെ എടുത്തുപറയേണ്ട കാര്യങ്ങളാണല്ലോ.


ആര്‍ഷഭാരത സംസ്കാരം സ്ത്രീകളെ ബഹുമാനിക്കുന്നു. അവര്‍ക്ക് ദേവികളുടെയും, പൂക്കളുടെയും പേരിടുന്നു. അതെ, നമ്മുടെ പ്രകൃതം പ്രകൃതി സൌന്ദര്യത്താലും, സ്ത്രീ സൌന്ദര്യത്താലും (വെറും ബാഹ്യമല്ല) അനുഗ്രഹീതമാണ്.  ഇവിടെ പൂക്കളും സ്ത്രീകളും അതിനു മുതല്‍ക്കൂട്ടാണ്.  അതൊന്നും മനസ്സിലാക്കാത്ത കശ്മലര്‍ അവരുടെ ഭാഷയില്‍ ''പെണ്ണിനെ'' പൂവിനെ എന്നപോലെ കശക്കി എറിയുന്നു! 
കവികളും കാമുകരും തങ്ങളുടെ വിചാരവികാരപ്രകടനങ്ങള്‍ക്കായി പൂക്കളെ മാധ്യമം ആക്കുന്നു. ഒരു 'പൂവിന്റെ ജന്മം കൊതി'ക്കുന്നവര്‍വരെയാണ് ഇവരില്‍!..

വിഖ്യാതമായ ഈ ചിത്രം നോക്കൂ:
കാലില്‍ ദര്‍ഭമുന കൊണ്ടിട്ടോ
മാറില്‍ പുഷ്പശരം കൊണ്ടിട്ടോ...




പൂവുകളുമായി ബന്ധപ്പെട്ട കവിതകളേക്കാള്‍ കൂടുതല്‍ സിനിമാഗാനങ്ങളാണ് ഓര്‍മ്മവരുന്നത്. ഒരുപക്ഷെ, നമ്മുടെ ഭാഷയില്‍ സിനിമാഗാനങ്ങളുടെ എണ്ണത്തിലുള്ള ബാഹുല്യംതന്നെ ആയിരിക്കാം അതിനു കാരണവും. പോരാത്തതിനു ഈ ഗാനങ്ങളെല്ലാം ഇടയ്ക്കു വല്ലപ്പോഴുമെങ്കിലും കേള്‍ക്കുന്നതും ആണല്ലോ? ആയതുകൊണ്ട്, അങ്ങനെയുള്ള ഗാനങ്ങളുടെ കുറച്ചു വരികള്‍ നമുക്ക് നോക്കാം:
.
നിന്റെ മിഴിയില്‍ നീലോല്‍പ്പലം
നിന്നുടെ ചുണ്ടില്‍ പൊന്നശോകം...
.
താമരപ്പൂ നാണിച്ചു
നിന്റെ തങ്കവിഗ്രഹം വിജയിച്ചു
.
കാറ്റുവന്നൂ കള്ളനെപ്പോലെ
കാട്ടുമുല്ലക്കൊരുമ്മ കൊടുത്തു...
.
ചെമ്പരത്തിപ്പൂവേ ചൊല്ല്
ദേവനെ നീ കണ്ടോ
.
കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും
ഉടുക്കാന്‍ വെള്ളപ്പുടവ...
.
തെച്ചി മന്താരം തുളസീ
പിച്ചകമാലകള്‍ ചാര്‍ത്തി...
.
പാരിജാതം തിരുമിഴി തുറന്നൂ
പവിഴമുന്തിരി പൂത്തു വിടര്‍ന്നൂ...
.
അല്ലിയാമ്പല്‍ കടവിലന്നരക്ക് വെള്ളം
അന്ന് നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പുവള്ളം...
'
സ്വര്‍ണ്ണത്താമര ഇതളിലുറങ്ങും
കണ്ണ്വതപോവന കന്യകേ...
.
വിസ്തരഭയത്താല്‍ കൂടുതല്‍ കുറിക്കുന്നില്ല. ഇനി, നിങ്ങള്‍ക്കാകാം.  

ശിവപ്പ്‌ റോജ എന്ന് തമിഴിലും, റെഡ് റോസ് എന്ന് ഹിന്ദിയിലും സിനിമ കണ്ടതായി ഓര്‍ക്കുന്നു. സിനിമയെക്കുറിച്ച് ഇവിടെ പ്രതിപാദിക്കുന്നില്ല . റെഡ് റോസ് സ്നേഹത്തിന്റെയും, സൗന്ദര്യത്തിന്റെയും, രാഗവികാരത്തിന്റെയും ഒക്കെ സിംബല്‍ ആണ്. അതുപോലെ പല പൂക്കളും പലതിന്റെയും സിംബല്‍ ആണ്.

കാര്‍കൂന്തലില്‍ മുല്ലപ്പൂ ചൂടുന്ന മലയാളി മങ്കമാരെപ്പറ്റിയും ജമന്തി, കനകാംബരം തുടങ്ങിയ പൂക്കള്‍ ചൂടുന്ന തമിഴ് തരുണികളെപ്പറ്റിയും ഞാന്‍ ഒരിക്കല്‍ സന്ദര്‍ഭവശാല്‍ ഒരു സുഹൃത്തിനോട്‌ സംസാരിക്കാന്‍ ഇടയായി. അപ്പോള്‍, ഒരു കള്ളച്ചിരിയോടെ അയാള്‍ മൊഴിഞ്ഞു:

മുല്ലപ്പൂവും, മുല്ലപ്പൂവിന്റെ ഗന്ധവുമുള്ള മധുവിധു രാത്രികള്‍... ഹാ ഹാ... അതൊന്നു വേറെ തന്നെ.

പല പൂക്കള്‍ക്കും ഔഷധഗുണമുള്ളതിനാല്‍, ഔഷധനിര്‍മ്മാണത്തിലും പൂക്കള്‍ ഉപയോഗിക്കപ്പെടുന്നു. കാലെണ്ടുല മൂലകഷായം (Homoeopathic preparation) ആന്റിബയോട്ടിക് ആണ്. ചെണ്ടുമല്ലിപ്പൂവിനെയാണ് (marigold flower) കാലെണ്ടുല എന്ന് പറയുന്നത്. അതുപോലെ, ആ യു ര്‍ വേ ദ ത്തിലും, മറ്റു വൈദ്യശാഖകളിലും ഒരുപാട് പുഷ്പ്പങ്ങള്‍ ഔഷധങ്ങളായി വരുന്നുണ്ട്. (ബാച്ച് ഫ്ലവര്‍ റെമെഡീസ്, alt. medicine-നില്‍ പെടുന്നു. മാനസിക ചികിത്സക്ക് വരെ ഫലപ്രദമായ ഔഷധങ്ങള്‍ ഇതിലുണ്ട്.

എത്രയെത്ര പൂക്കള്‍ - എന്തെല്ലാം കാര്യങ്ങള്‍ക്കായി, ഏതെല്ലാം സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കുന്നവ - പൂക്കളെപ്പറ്റിയുള്ള ഒരു വിശദമായ പഠനമല്ല ഈ ലേഖനത്തില്‍ ഉദ്ദേശിച്ചത്. എന്നിരിക്കിലും, ഈ ലേഖനത്തെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായങ്ങളോടൊപ്പം, താങ്കളുടേതായ അറിവുകളും, ഗാന-കവിതാശകലങ്ങളും, പൂക്കളുടെ ചിത്രങ്ങളും ഒക്കെ ഇവിടെ പങ്കുവെക്കുക. പൂക്കളുടെ നൈര്‍മ്മല്യവും, ഗുണഗണങ്ങളും നമ്മില്‍ നിറയട്ടെ. 

ഇതാ സ്നേഹത്തിന്റെ സൌഹാര്‍ദ്ദത്തിന്റെ ഒരുപിടി പൂക്കള്‍......


7 അഭിപ്രായങ്ങൾ:

  1. പ്രിയ ഡോക്ടര്‍,
    പൂക്കളെപ്പറ്റി പറഞ്ഞുതുടങ്ങി ഒരു പൂന്തോട്ടം തന്നെ സൃഷ്ടിച്ചല്ലോ
    ലേഖനത്തില്‍!!
    സിനിമാഗാനങ്ങള്‍ കോര്‍ത്തിണക്കിയോരുക്കിയ പൂമാലയും ഹൃദ്യമായി!!
    പുതുവല്‍സരാശംസകളോടെ,

    മറുപടിഇല്ലാതാക്കൂ
  2. @Mohan:
    ആദ്യം വന്നു ബ്ലോഗ്‌ വായിച്ചു അഭിപ്രായം പറഞ്ഞതില്‍ പ്രത്യേകം നന്ദി പറയട്ടെ. താങ്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പുതുവത്സരാശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  3. പൂക്കള്‍ നല്‍കുന്നത് സന്തോഷം മാത്രം. നല്ല ചിരി കാണുന്നതു പോലുള്ള സുഖം പൂക്കളില്‍ നിന്ന് ലഭിക്കുന്നുണ്ട്. വേര്‍തിരിക്കാനാവാത്ത ഒരുന്മേഷം.
    പുതുവത്സരാശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. പൂന്തോട്ടം പോലൊരു കുറിപ്പ്

    മറുപടിഇല്ലാതാക്കൂ
  5. @Patteppaadam & Ajith:
    Friends, ബ്ലോഗ്‌ വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും വളരെ സന്തോഷം, നന്ദി.

    മറുപടിഇല്ലാതാക്കൂ
  6. പൂവ് പോലുള്ള കുഞ്ഞിന്റെ ചിരി
    പൂവ് പോലുള്ള മനസ്സ്
    എന്നൊക്കെയല്ലേ നമ്മള്‍ നല്ലതിനെയൊക്കെ പൂവുമായി ഉപമിക്കുന്നത്
    ഇതും അങ്ങനെയൊരു ലേഖനം
    പൂവ് പോലെ മനോഹരം

    മറുപടിഇല്ലാതാക്കൂ

.