2012, ഡിസംബർ 23, ഞായറാഴ്‌ച

കോളേജു കുരുവികള്‍! (ഒരു ടെലെഫോണ്‍ സംഭാഷണം)കോളേജു കുരുവികള്‍!

(ഒരു ടെലെഫോണ്‍ സംഭാഷണം)

‘’ഹലോ, അത് നീയല്ലെടീ? ഇത് ഞാനാ."


"അതെ, ഇത് ഞാന്തന്ന്യാടാ. എന്ത് പറ്റ്യേടാ?"


"വെറുതെ വിളിച്ചതാടീ"


"അതെന്താടാ കുറച്ചു വിലക്ക് വിളിക്കാഞ്ഞേ?" (ചിരി)


"പോടീ മൊട്ടച്ചീ."


"പോടാ കൊരങ്ങാ."


"പിന്നേയ്, നീ ഇന്നലെ എന്നോട് നീ എന്റെ പ്രേമഭാജനം ആയതുകൊണ്ടാണോ എന്ന്   ചോദിച്ചില്ലേ? അപ്പോള്‍, നീ എന്റെ പ്രേമഭാജനം ആണ് എന്ന് നിന്റെ വായില്‍നിന്നുതന്നെ വന്നില്ലേ? ഞാന്‍ അപ്പോള്‍ മുതല്‍ അക്ഷരാര്‍ത്ഥത്തില്‍ സ്വര്‍ഗ്ഗത്തിലാടീ. സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ."


"അയ്യോടാ, എന്നാല്‍ ചാടിക്കോ. പോട്ടെ, ഇപ്പോഴും സ്വര്‍ഗ്ഗത്തിലാണോടാ?


"അതേടീ"


"എന്നാലേ, അവിടെതന്നെ ഇരുന്നോടാ മരമാക്രീ."


"പിന്നെ, എന്താ വിശേഷം?"


"നല്ല വിശേഷം."


"നല്ല വിശേഷം എന്നോ? യു മീന്‍, ഗുഡ് ന്യൂസ്‌?"


"അയ്യെടാ, എനിക്കെന്തോന്നു ഗുഡ് ന്യൂസ്‌? അത് നിന്റെ ചേടത്തിയമ്മക്കല്ലേ?


"അയ്യോടീ, ഞാന്‍ പേടിച്ചു പോയല്ലോ?"


"ഉവ്വുവ്വ്, പേടിത്തൊണ്ടന്‍."


"ഒരേ വായ്‌കൊണ്ട് നീ എന്തൊക്കെ പറയുമെടീ? ഞാന്‍ അതാണ്‌, ഇതാണ്, ആനയാണ്, ചേനയാണ് എന്നൊക്കെ വാചകം അടിച്ചല്ലോ."


"പോടാ കൊരങ്ങാ."


അകത്തുനിന്നും അല്‍പ്പം ഉറക്കെ ഒരു സ്ത്രീശബ്ദം:


"ആരോടാ മോളേ നീ സംസാരിക്കുന്നത്, ഫോണില്‍ ആണോ?"


"അതെ, മമ്മീ. എന്റെ ക്ലാസ്സിലെ പ്രീതിയാ. ഒരു സംശയം ചോദിക്കാന്‍ വിളിച്ചതാ."


"ശരി, ശരി. സംശയം ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ചോദിച്ചു മനസ്സിലാക്ക്. പരീക്ഷയല്ലേ വരാന്‍ പോണത്?"


"ശരി, മമ്മീ."


"ഹലോ, കേട്ടോടാ, പ്രീതീ?" (ചിരി)


"കേട്ടു കേട്ടു. നീ വല്ലാത്തൊരു സാധനം തന്നെടീ."


"പോട്ടെ, ഇനി വല്ല സംശയവും ഉണ്ടോടാ?" (ചിരി)


"ഇല്ല, ഉള്ളപ്പോള്‍ ഇതുപോലെ വിളിച്ചോളാമേ."


"ശരി, അപ്പോള്‍ നീ അവിടെ സ്വര്‍ഗ്ഗത്തില്‍തന്നെ ഇരുന്നോട്ടോ. ഞാന്‍ വെക്കട്ടെടാ."


"ഒക്കെ, എന്റെ പ്രേമഭാജനമേ."


"പോടാ കൊരങ്ങാ."


"പോടീ മൊട്ടച്ചീ, ഗുഡ് നൈറ്റ്‌. ഐ എല്‍ യു."


"യേ, ഐ എല്‍ യു ക്യാ ഹേ?"


"അയ്യോ, പച്ചപ്പാവം. അത്................. നേരിട്ട് കാണുമ്പോള്‍ ആകാം. ബൈ."

‘’ഐ എല്‍ യു ടൂ. ഹാ ഹാ. ബൈ.''

8 അഭിപ്രായങ്ങൾ:

 1. നോസ്ടാല്ജിയ? ................
  ഒരു ക്ലൈമാക്സും നല്‍കി ഒരു കഥാ രൂപം ആക്കാമായിരുന്നു. വീണ്ടും കാണാം

  ശാസ്ത്രാന്വോഷണം എന്ന കഥ വായിക്കാന്‍ ഇവിടെ ക്ലിക്കുക

  മറുപടിഇല്ലാതാക്കൂ
 2. നന്ദി, സുഹൃത്തേ. താങ്കളുടെ അഭിപ്രായം അറിയിച്ചതില്‍ സന്തോഷം. കഥ എന്ന് പറയാന്‍ ഒന്നുമില്ല എങ്കിലും ഒരു ഫോണ്‍ കാളില്‍ ഉരുത്തിരിഞ്ഞത് പ്രതിപാദിച്ചു എന്ന് മാത്രം. വലിച്ചു നീട്ടാന്‍ തോന്നിയില്ല.

  താങ്കളുടെ മിനി കഥ വായിച്ചു. അഭിപ്രായം ഇട്ടിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ
 3. ഇത് കുറച്ച് പഴഞ്ചന് പ്രേമ സംഭാഷണമായിപ്പോയി.....സൈബര് യുഗത്തില് അത് എന്ത് ടാ...ഐ മിസ് യൂ ഡാ...ഐ കിസ് യൂ ഡാ....ഈ രീതിയിലാണ് കാര്യങ്ങളുടെ പോക്ക്

  മറുപടിഇല്ലാതാക്കൂ
 4. സമ്മതിച്ചു. ഞാന്‍ അല്‍പ്പം പഴഞ്ചന്‍ ആയതുകൊണ്ടാണേ. ഒക്കെ ഒന്ന് പഠിച്ചു വരട്ടെന്നേയ്. നന്ദി, അനൂ.

  മറുപടിഇല്ലാതാക്കൂ
 5. @Nalina: പ്രേമനും ആണ്, കുമാരനും ആണ് - മരണം വരെയും!:)
  ബ്ലോഗ്‌ വായിച്ചു കമെന്റിയതില്‌ സന്തോഷം, നന്ദി.

  മറുപടിഇല്ലാതാക്കൂ
 6. ഇപ്പോ ന്യൂജനറേഷന്‍ കാലമാണ്. സ്ടൈലൊക്ക മാറി ഡോക്ടറെ!!!

  മറുപടിഇല്ലാതാക്കൂ

.