2012, ഡിസംബർ 19, ബുധനാഴ്‌ച

രസക്കയര്‍ അറ്റു (നര്‍മ്മം)


രസക്കയര്‍ അറ്റു (നര്‍മ്മം)ഈയിടെ ഒരു സുഹൃത്ത് കഥകളിയെപ്പറ്റിയും, അതിന്റെ ആസ്വാദനത്തെ പറ്റിയും മറ്റും എഴുതിയപ്പോള്‍, ഒരു നമ്പൂതിരി ഫലിതം ഓര്‍മ്മവരികയാണ്.ഇന്നത്തെ കാലത്ത്,പ്രത്യേകിച്ച് ചെറുപ്പക്കാര്‍ക്കുള്ള ക്രിക്കെറ്റ്/ഫുട്ബാള്‍ കമ്പം പോലെയായിരുന്നു കുറെ മുമ്പ്കഥകളിയിലുള്ള ഭ്രമം. നമ്പൂതിരിമാര്‍ക്കിടയില്‍ കഥകളി ആസ്വദിക്കാനറിയാത്തവര്‍ വളരെ കുറവ്.അങ്ങനെയിരിക്കെ, അന്തര്‍ജനത്തിന്റെ ഇല്ലത്ത്, പുതുതായി വേളികഴിച്ച തിരുമേനിക്കും വേളിക്കും ഒരിക്കല്‍ തങ്ങേണ്ടി വന്നു. അന്നാകട്ടെ അടുത്തുള്ള അമ്പലത്തില്‍ കഥകളിയും നടക്കുന്നു. അന്തര്‍ജ്ജനം, തിരുമേനിയെ കഥകളി പോയി കാണുവാന്‍ നിര്‍ബന്ധിച്ചു. അവിടെ കഥകളി കണ്ടു രസിക്കുന്ന തിരുമേനി തന്റെതാണ് എന്ന് മറ്റുള്ളവര്‍ അറിയട്ടെ എന്നാണ്‌ ഉള്ളിലിരുപ്പ്. എന്നാല്‍, നമ്മുടെ തിരുമേനിക്ക് കഥകളിയെപ്പറ്റി ഒരു ചുക്കും അറിയില്ല എന്നാണ്‌ പറഞ്ഞത്.


അന്തര്‍ജനത്തിനാകട്ടെ നേരെ മറിച്ചും. അപ്പോള്‍ അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ. തന്റെ കണവന്‍ യോഗ്യനാണ് എന്ന് മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാനുള്ള ഏതൊരു തരുണീമണിയുടെയും ആഗ്രഹമാണേയ്.


അന്തര്‍ജ്ജനം ഒരു വിദ്യ പ്രയോഗിച്ചു. തിരുമേനിയുടെ മുണ്ടിന്റെ പുറകില്‍ ഒരു കയര്‍ കെട്ടി, അതിന്റെ അറ്റം മതിലിന്റെ ദ്വാരത്തിലൂടെ ഇട്ടു തന്റെ കയ്യില്‍ പിടിക്കുക. എന്നിട്ട് കളിയില്‍ രസമുള്ള ഭാഗം വരുമ്പോള്‍, കയര്‍ ഒന്ന് ചെറുതായി വലിച്ചാല്‍, തിരുമേനി മനസ്സിലാക്കിക്കോളണം.അങ്ങനെ, പറഞ്ഞപ്രകാരം, കളി തുടങ്ങി, രസകരമായ ഭാഗങ്ങളില്‍, അന്തര്‍ജ്ജനം കയര്‍ വലിക്കും. അപ്പോള്‍ നമ്പൂതിരി തലയാട്ടി ആസ്വാദനശേഷി മറ്റുള്ളവരെ അറിയിക്കും. ചിലര്‍ അടക്കം പറഞ്ഞു - ഉണ്ണിമാങ്ങടെ... 
അല്ല ഉണ്ണിമായടെ നമ്പൂതിരി ആള് കേമന്‍ തന്നെ. പക്ഷെ, അതാ ഒരു സന്ദര്‍ഭത്തില്‍ അന്തര്‍ജ്ജനം കയര്‍ വലിച്ചത് അല്പം ബലത്തിലായിപ്പോയി. കയര്‍ പൊട്ടുക മാത്രമല്ല, തിരുമേനിയുടെ മുണ്ടും അഴിഞ്ഞു. കൌപീനധാരിയായ തിരുമേനി, പരിഭ്രാന്തനായി കഥകളി സംഘത്തിനു നേരെ വിളിച്ചു പറഞ്ഞു:"ഹേ, കളി അങ്കട് നിര്‍ത്തിക്കോള്വാ - നൊമ്മടെ രസക്കയര്‍ അറ്റിരിക്ക്ണു."

8 അഭിപ്രായങ്ങൾ:

 1. ഹഹ, അതു കൊള്ളാം :)

  ക്രിസ്തുമസ്സ് - പുതുവത്സര ആശംസകള്‍ !

  മറുപടിഇല്ലാതാക്കൂ
 2. ശ്രീ, ബ്ലോഗ്‌ വായിച്ചു അഭിപ്രായം പറഞ്ഞതില്‍ സന്തോഷം, നന്ദി.
  ക്രിസ്മസ് & പുതുവത്സരാശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 3. @Raghunathan: ബ്ലോഗ്‌ വായിച്ചു അഭിപ്രായം പറഞ്ഞതില്‍ സന്തോഷം, നന്ദി

  മറുപടിഇല്ലാതാക്കൂ
 4. തകര്‍ത്തു...!!

  രസച്ചരട് അറ്റ നമ്പൂതിരിയുടെ കാര്യം ..പിന്നെ
  ഹോ..!! ബഹു കേമായിക്കാനും.. ഹി ഹി ഹീ.. :)

  മറുപടിഇല്ലാതാക്കൂ
 5. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആസ്വദിക്കാവുന്ന ഡോക്ടറുടെ മരുന്ന്. :)

  മറുപടിഇല്ലാതാക്കൂ

.