2012, ഡിസംബർ 21, വെള്ളിയാഴ്‌ച

മുല്ലപ്പൂവും മനസ്വിനിയും (കവിത)


മുല്ലപ്പൂവും മനസ്വിനിയും 


കാലത്തെഴുന്നേറ്റു മുഖം കഴുകി


പുറത്തേക്കു നോക്കിയപ്പോള്‍ കണ്ടു,


വിടര്‍ന്നുനില്‍ക്കുന്ന മുല്ലപ്പൂക്കള്‍!


അവനു വല്ലാത്ത സന്തോഷമായി.


നറുമണം വായുവില്‍ പടര്‍ത്തി,


ധവളനിറമുള്ള കുസുമങ്ങള്‍


നയനങ്ങള്‍ക്കൊരു ഉത്സവമായ നേരം


അവന്‍ ചെന്നാപൂക്കളെ തലോടി.


എന്തൊരു മാര്‍ദ്ദവമുള്ള മലരുകള്‍.


മനോഹരമായ എന്തിനെയും


സൃഷ്ടിക്കുന്ന സര്‍വ്വേശ്വരാ, അവളെയും


ഇതുപോലെയാക്കിയതിനു -


ഇതുപോലെ മൃദുലയാക്കിയതിനു,


മനോഹരിയാക്കിയതിനു,


പരിശുദ്ധയാക്കിയതിനു,


പരിമളവാഹിയാക്കിയതിനു നന്ദി.

 

2 അഭിപ്രായങ്ങൾ:

.