2012, ഡിസംബർ 11, ചൊവ്വാഴ്ച

പങ്കാളി (മിനി കഥ)





സംഗീത ഏതു കാര്യത്തിനും ഭര്‍ത്താവിനെ - മനീഷിനെ കുറ്റപ്പെടുത്തി. അതില്‍
അവള് ‍ഒരു സുഖം അനുഭവിച്ചു. നീഷ് എല്ലാം സഹിച്ചു. ഭാര്യയെ ശാസിക്കാന്‍ അറിയാഞ്ഞിട്ടല്ല. ആള്‍ ഒരു പാവം.

ഒരിക്കല്‍, സഹികെട്ട് മനീഷ് പറഞ്ഞു: ഇനി അധികനാള്‍ നിനക്ക് എന്നെ കുറ്റപ്പെടുത്തേണ്ടി വരില്ല. അതെന്താണെന്നുള്ളതിനുത്തരമായി, താന്‍ മരണത്തിന്റെ വക്കിലാണെന്ന കാര്യം പറയുകതന്നെ ചെയ്തു!
സംഗീത വല്ലാതെ വേദനിച്ചു. അവള്‍ മനീഷിനെ തീരെ കുറ്റപ്പെടുത്താതായി. എന്ന് മാത്രമല്ല, ഏതു നേരവും അത്യധികം സ്നേഹത്തോടെ അയാളെ പരിചരിച്ചു. ദിവസങ്ങളും ആഴ്ച്ചകളുമങ്ങിനെ കടന്നുപോയി. സംഗീത, മനീഷ് പറഞ്ഞിരുന്ന ആ കാര്യത്തെപ്പറ്റി കാര്യമായി തിരക്കി. അപ്പോള്‍, മനീഷ് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു:

എനിക്കൊരസുഖവുമില്ല. നീ ആ നിലക്ക് എന്നെ എപ്പൊഴും കുറ്റപ്പെടുത്തിയാല്‍ ഞാന്‍ ഹൃദയം പൊട്ടി മരിക്കും എന്നേ ഉദ്ദേശിച്ചുള്ളൂ. ഈ നിലക്ക് ഞാന്‍ അടുത്തകാലത്തൊന്നും മരിക്കില്ല.

സംഗീത, ക്ഷണനേരത്തേക്ക് സ്തബ്ദയായി. അനന്തരം, തന്റെ പങ്കാളിയുടെ മാറില്‍
തലവെച്ചുകൊണ്ട് പശ്ചാത്താപവിവശയായി തേങ്ങി.



15 അഭിപ്രായങ്ങൾ:

  1. പാവങ്ങള്‍ പെണ്ണുങ്ങള്‍.. എളുപ്പം വഞ്ചിതരാകുന്നു. എളുപ്പത്തില്‍ അവരെ പറഞ്ഞു പറ്റിക്കാം..
    നല്ല കഥ.

    മറുപടിഇല്ലാതാക്കൂ
  2. ചേച്ചീ, അഭിപ്രായം പറഞ്ഞതിലും നല്ല കഥ എന്ന് പറഞ്ഞതിലും സന്തോഷം, നന്ദി. എന്നാല്‍, പങ്കാളിയുടെ മനസ്സ് എന്തിനിങ്ങിനെ വേദനിപ്പിക്കുന്നു? അവളെ നോക്കി സംരക്ഷിക്കുന്നതിനുള്ള പ്രതിഫലമോ? മൌനമായി എല്ലാം സഹിച്ച നായകന് ഒരു സൂത്രം പ്രയോഗിക്കേണ്ടി വന്നു അവളെ നേര്‍വഴിക്കു കൊണ്ടുവരാന്‍. അല്ലാതെന്താ?

    മറുപടിഇല്ലാതാക്കൂ
  3. എന്തിനും ഏതിനും കുറ്റപ്പെടുത്തല്‍ നേരിടേണ്ടി വരിക എന്നത് ഒരു ശാപം തന്നെ. ആ വ്യക്തി അനുഭവിക്കുന്ന മാനസീക സംഘര്‍ഷം അകാല മരണത്തിലേക്ക് നയിച്ചാല്‍ 
    അത്ഭുതപ്പെടാനില്ല. ഭാര്യ തന്‍റെ തെറ്റു മനസ്സിലാക്കി എന്നതുതന്നെ വലിയ കാര്യം. നന്നായി എഴുതിയിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  4. ഉണ്ണിയേട്ടാ, ബ്ലോഗ്‌ വായിച്ചു അഭിപ്രായം പറഞ്ഞതില്‍ വളരെ സന്തോഷം, നന്ദി. അതെ; ഭര്‍ത്താവായാലും ഭാര്യയായാലും ഒരാള്‍ ഒരാളെയോ, പരസ്പരമോ കുറ്റം പറയുന്നത് ഒരു നല്ല പ്രവണതയല്ല. അത് അനിഷ്ട സംഭവങ്ങള്‍ക്ക് വഴിയൊരുക്കുകയേ ഉള്ളൂ. ഇവിടെ, ഭര്‍ത്താവ് അതില്‍ സഹികെട്ടു. അതേ നാണയത്തില്‍ തിരിച്ചടിക്കാതെ പെരുമാറി യതുകൊണ്ട് ശുഭപര്യവസായിയായി.

    മറുപടിഇല്ലാതാക്കൂ
  5. @കുട്ടന്‍, ബ്ലോഗ്‌ വായിച്ചു അഭിപ്രായം പറഞ്ഞതില്‍ സന്തോഷം, നന്ദി.

    മറുപടിഇല്ലാതാക്കൂ
  6. ആണോ? ഇനി കലഹിക്കാന്‍ അവള്‍ക്കാവില്ല. മനീഷ് ''ആപ്പീസ്'' പൂട്ടി കയ്യില്‍ കൊടുത്തില്ലേ? നന്ദി, അനു രാജ്. ഈ കൊച്ചു ബ്ലോഗ്‌ വായിച്ചു കമെന്റിയതില്‌ സന്തോഷം.

    മറുപടിഇല്ലാതാക്കൂ
  7. haha haha hahaha ayyyo premetta njan inganoru climax pratheekshichillatto.......sooopeerrrrrrrrrrrrrrrrrrrrrrrrrrr
    ethra eluppam oru kudumba kalaham nirthalakki....alleyo maneeshey...neeyanu maney mathruka purushan..

    മറുപടിഇല്ലാതാക്കൂ
  8. ആഹാ! ആ പൊടിക്കൈ നന്നായല്ലോ...

    മറുപടിഇല്ലാതാക്കൂ

.