Blog post no: 429 -
ഇന്നു മഹാശിവരാത്രി.
പണ്ട് ശിവരാത്രിക്ക് എല്ലാവരും രാത്രി ഉറക്കം കളഞ്ഞ് പല വിനോദങ്ങളിൽ ഏർപ്പെട്ടിരുന്നത് ഓര്മ്മവരുന്നു. അതിൽ പ്രധാനം തവിട്ടുക്കുറി.
കുറെ തവിട് കൊണ്ടുവന്നു വെക്കും. ഓരോരുത്തരും ഒരു നിശ്ചിത നാണയം മുടക്കും. അഞ്ചു പൈസ, പത്ത് പൈസ..... അതൊക്കെ തവിട്ടിൽ നല്ലപോലെ കലര്ത്തി എത്ര ആളുകൾ ഉണ്ടോ അത്ര ഭാഗങ്ങൾ ആക്കി വിഭജിക്കും. ഓരോ തവിട്ടുക്കൂനയിലും കളിക്കാരുടെ പേരുകൾ എഴുതിയ തുണ്ടുകടലാസ് കുലുക്കിഎടുത്തശേഷം വെക്കും. തവിട് നല്ലപോലെ തിരഞ്ഞ് അതിൽനിന്നു കിട്ടുന്ന നാണയം / നാണയങ്ങൾ അയാൾക്ക് സ്വന്തം. ചിലപ്പോൾ ഒന്നുമുണ്ടാവില്ല. ചിലര്ക്ക് നല്ലപോലെ കിട്ടും. കളി തുടരും. ചിലര് പാപ്പരാകും. ചിലര് ''കടം'' വാങ്ങിച്ചത് കൊടുക്കാൻ ആവാതെ ചമ്മും. ചിലര് ''ചില്ലറപ്പണക്കാർ'' ആകും. മിക്കവാറും തറവാട്ടിലുള്ള എല്ലാവരും പങ്കെടുക്കും. ബന്ധുക്കളും അയല്പക്കക്കാരും ഉണ്ടാകും.
അങ്ങനെയും ഒരു കാലം.
തവിടുകളിയെപ്പറ്റി ആദ്യമായി കേള്‍ക്കുകയാണ്.
മറുപടിഇല്ലാതാക്കൂരസമുണ്ട്
അന്നൊക്കെ ചില്ലി,കാലണ,അരയണ,ഒരണ എന്നിവയൊക്കെയാകാം നാണയങ്ങള്‍ അല്ലേ?
ആശംസകള്‍ ഡോക്ടര്‍
Athe.
ഇല്ലാതാക്കൂചെറുപ്പത്തിൽ ഈ കളി കളിച്ചിരുന്നു. കുറച്ച്കൂടി മുതിർന്നപ്പോൾ തിയേറ്ററിൽ സെക്കന്റ് ഷോ ക്ക് പോയിരുന്നു.
മറുപടിഇല്ലാതാക്കൂഅതെ അതൊക്കെ അന്നത്തെ കാലം
മറുപടിഇല്ലാതാക്കൂAthe.
ഇല്ലാതാക്കൂഇങ്ങനെ ഒരു കളിയെക്കുറിച്ച് കേട്ടിട്ടില്ല.
മറുപടിഇല്ലാതാക്കൂനല്ല ഓർമ്മകൾ!!
ഇത് കൊള്ളാലോ ഈ കളി. ആദ്യായിട്ടാ കേൾക്കുന്നത്
മറുപടിഇല്ലാതാക്കൂThanks, Ajithbhai.
ഇല്ലാതാക്കൂThanks, Ajithbhai.
ഇല്ലാതാക്കൂ