2016, മാർച്ച് 21, തിങ്കളാഴ്‌ച

സമാധാനം!


Blog-post No: 431-

സമാധാനം!

സമാധാനമെവിടെയെന്നു തിര-

ക്കുന്നു ഞാൻ കാലങ്ങളായ്;

സമാധാനമൊട്ടുമേ കണ്ടില്ല ഞാ-

നൊരിക്കലു,മെവിടെയുമിന്നേവരെ !

പെട്ടെന്നൊരിക്കലുദിച്ചുയെൻ 

ചിന്തയിലൊരു പുത്തൻ വെളിച്ചം -

സമാധാനത്തോടെ വീക്ഷിക്കണം,

ചിന്തിക്കണം, വർത്തിക്കണ-

മെങ്കിൽ നീയനുഭവിക്കും.... 

യുഗയുഗങ്ങളായ് തിരക്കുന്ന 

നിന്നുള്ളിൽത്തന്നെയുള്ളയീ

സർവ്വവ്യാപിയാം സമാധാനം!

8 അഭിപ്രായങ്ങൾ:

 1. ജീവിതത്തിൽ ഒരിക്കലും സ്ഥിരമായി
  കിട്ടാത്ത ഒരു കുന്ത്രാണ്ടമാണ് ഈ സമധാനം
  കേട്ടൊ ഭായ്

  മറുപടിഇല്ലാതാക്കൂ
 2. സന്മനസ്സുള്ളവര്‍ക്ക് സമാധാനം.
  ആശംസകള്‍ ഡോക്ടര്‍

  മറുപടിഇല്ലാതാക്കൂ
 3. സമാധാനമുണ്ടാക്കുന്നവരാകാമല്ലോ

  മറുപടിഇല്ലാതാക്കൂ

.