Blog post no: 428 -
പുതിയ കുസൃതികൾ
(ഒരു കുസൃതിമാളു പരമ്പര)
സമാധാനം -
മാളുവിന്റെ അമ്മ, അമ്മമ്മയുടെയും മുത്തച്ഛന്റെയുംകൂടെ രണ്ടു ദിവസം താമസിച്ചു തിരിച്ചു വന്നു. മാളുവിന്റെ വികൃതികൾ കണ്ട്, പറഞ്ഞു:
ഓ, രണ്ടു ദിവസം എനിക്ക് നല്ല സമാധാനം ആയിരിന്നു.
മാളു: എനിക്കും.
***
പ്രസംഗം -
ഇനിയൊരിക്കൽ മാളു, അമ്മമ്മ-മുത്തച്ഛന്റെ വീട്ടിൽ. അല്പം വൈകി സായാന്ഹസവാരിക്കിറങ്ങിയ അമ്മമ്മ ടോര്ച്ച് എവിടെ എന്ന് തിരഞ്ഞു. അതാ, മാളു ടോര്ച്ച് കയ്യിൽ പിടിച്ചു, മൈക്കാക്കി കണ്ണാടിയുടെ മുമ്പിൽനിന്നു പ്രസംഗം പൊടിപൊടിക്കുന്നു.
***
ബന്ധങ്ങൾ -
''ഈ ആൾ, ആ ആളുടെ ആരാണ്?'' ചില അടുത്ത ബന്ധുക്കളെ ചൂണ്ടിക്കാണിച്ചുകൊണ്ട് അമ്മമ്മ മാളുവിനോട്.
മാളു കൃത്യമായി ഉത്തരം പറഞ്ഞു.
അടുത്തതായി ചില അകന്ന ബന്ധുക്കളെ ചൂണ്ടിക്കാണിച്ചുകൊണ്ട് ചോദിച്ചു. മാളു അത് ആകെ ''കൊളം'' ആക്കി. (കാരണം, ആദ്യത്തെ കൂട്ടർ തറവാട്ടിനുള്ളിൽ/കുടുംബത്തിനുള്ളിൽത്തന്നെ വീണ്ടും ബന്ധുക്കൾ ആയവർ ആണ്. അത് ഉദാഹരണമാക്കി തട്ടിവിട്ടതാണ്.)
പഴയ തറവാടും അവിടത്തെ തമാശകളും
മറുപടിഇല്ലാതാക്കൂഅസ്സലായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂആശംസകള് ഡോക്ടര്‍
സമാധാനപ്രസംഗബന്ധങ്ങള്
മറുപടിഇല്ലാതാക്കൂ