Blog post No: 432 -
അപ്പുവും അപ്പൂപ്പനും
(ബാല സാഹിത്യം)
അപ്പു, അപ്പൂപ്പന്റെ കയ്യിൽപ്പിടിച്ചു നടന്നു. നടക്കുന്നതിനിടയിൽ അപ്പൂപ്പനോട് എന്തൊക്കെയോ സംശയങ്ങൾ ചോദിച്ചു. അപ്പൂപ്പൻ അതിനു ഉചിതമായ മറുപടികൾതന്നെ കൊടുത്തു.
''അപ്പൂപ്പാ, ഞാൻ ഇനി കുറച്ചുദൂരം തന്നേ നടക്കട്ടെ?''
അപ്പൂപ്പൻ മനസ്സല്ലാ മനസ്സോടെ സമ്മതിച്ചു. ''സൂക്ഷിച്ചു നടക്കണം'', ഒരു മുന്നറിയിപ്പ് കൊടുക്കാനും മറന്നില്ല.
''ശരി''. അപ്പു ഉത്സാഹത്തോടെ നടന്നു. ഒരു കൊച്ചു കുന്നു കയറി. പുറകിൽ അപ്പൂപ്പനും. അപ്പു സന്തോഷം കൊണ്ട് തുള്ളിച്ചാടി.
കുന്നിറങ്ങി കുറെ കഴിഞ്ഞപ്പോൾ അപ്പു ഒരു കുഴിയിൽ അറിയാതെ കാൽ വെച്ചു. പാവം വീണു കരയാൻ തുടങ്ങി. അപ്പൂപ്പൻ സമാധാനിപ്പിച്ചു. എന്നിട്ട്, അപ്പുവിന്റെ ഭാഷയിൽ പറഞ്ഞു മനസ്സിലാക്കിക്കൊണ്ട് ഒരു ഉപദേശവും കൊടുത്തു:
നമ്മുടെ ജീവിതവും ഇതുപോലെ ആണ്. കുന്നും കുഴിയും നിറഞ്ഞത്. കുന്നു കയറുമ്പോൾ സന്തോഷിക്കുന്ന നാം, കുഴിയിൽ വീഴുമ്പോൾ ദു:ഖിക്കുന്നു. കുഴിയിൽ വീഴാതെ ശ്രദ്ധിക്കുക. വീണാൽ, ദുഖിക്കാതെ, സ്വയം ആശ്വസിക്കാൻ നോക്കുക.
''മനസ്സിലായോ?'' അപ്പൂപ്പൻ അപ്പുവിനോട് ചോദിച്ചു.
''ഉവ്വ്'' അപ്പു കരച്ചിനിടയിൽ ചിരിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു. വീണ്ടും അപ്പൂപ്പന്റെ കൈ പിടിച്ചു നടന്നു.
നല്ല പാഠങ്ങൾ
മറുപടിഇല്ലാതാക്കൂThanks.
ഇല്ലാതാക്കൂവീഴ്ചകളില്നിന്നും പാഠങ്ങള്‍ പഠിക്കണം
മറുപടിഇല്ലാതാക്കൂആശംസകള് ഡോക്ടര്‍
Correct.
ഇല്ലാതാക്കൂവലിയ ചെറിയ പാഠങ്ങള്‍!!!
മറുപടിഇല്ലാതാക്കൂAthe.
ഇല്ലാതാക്കൂഅനുഭവം ഗുരു...!
മറുപടിഇല്ലാതാക്കൂ:)
ഇല്ലാതാക്കൂ