2014, ഫെബ്രുവരി 13, വ്യാഴാഴ്‌ച

കടലും കാമുകനും


Blog post No: 168 -


കടലും കാമുകനും

(മിനിക്കഥ)
കടൽപോലെ സ്നേഹമുണ്ടെന്ന് പറഞ്ഞു ചിരിച്ചു, യാത്രപറഞ്ഞു പോയി അവൾ.  അവനോ, ആശയക്കുഴപ്പത്തിലുമായി.  ആദ്യം നേർവഴിക്കു ചിന്തിക്കട്ടെ - കടൽവെള്ളം പോലെ വറ്റാത്ത സ്നേഹം?  ഭൂമിയുടെ സിംഹഭാഗത്തെപ്പൊലെ കൂടുതലായ കടൽപോലെ കൂടുതലായ സ്നേഹംആരോ പറഞ്ഞു സ്നേഹമെന്നത് ഉപ്പിട്ട കഞ്ഞിപോലെ സ്വാദേറിയതാണെന്ന്.  അപ്പോൾ,  ഉപ്പുവെള്ളം നിറഞ്ഞ കടൽപോലെഇനി മറിച്ചൊന്നു ചിന്തിച്ചുനോക്കട്ടെ - കടലിൽ കായം കലക്കിയപോലെകടൽപോലെ എത്തും  പിടിയുമില്ലാതെഅതോ, കടൽപോലെ അടിയൊഴുക്കുള്ളമഹിളാമണീ, എനിക്കല്പം ബുദ്ധി കുറവാണേ. നീ തെളിച്ചു  പറ - ഈ കടലിനെ കൂട്ടുപിടിക്കാതെ, അല്ലെങ്കിൽ കടലല്ല, മെഴുകുപോലെ ഉരുകും ഞാൻ.

17 അഭിപ്രായങ്ങൾ:

 1. ഹഹഹ് അത് കലക്കി പെണ്‍ ബുദ്ധി അപാരം തന്നെ

  മറുപടിഇല്ലാതാക്കൂ
 2. കടൽ പോലെ ആഴവും, പരപ്പുമുള്ളതാണ് കാമുകനോടുള്ള തന്റെ സ്നേഹം എന്നു തന്നെ സമർത്ഥിക്കുകയാവണം, ഇപ്പോൾ കാമുകി. കാരണം, ഇപ്പൊ പ്രൊപ്പോസ് ചെയ്തതല്ലേയുള്ളൂ. ഉപ്പിന്റെ ചവർപ്പ്, സുനാമി, 'അടി'യൊഴുക്ക് തുടങ്ങിയ വ്യാഖാനങ്ങൾക്ക് പ്രസക്തി കാലക്രമത്തിൽ കൈവരുന്നത്,ഇരുവരുടെയും പരസ്പരമുള്ള അന്നത്തെ മനോഭാവത്തെ ആശ്രയിച്ചിരിക്കുമെന്നു തോന്നുന്നു.


  നല്ല കഥയായിരുന്നു.


  ശുഭാശംസകൾ....

  മറുപടിഇല്ലാതാക്കൂ
 3. ആകെ ആസയക്കുഴപ്പത്തിലായല്ലോ കാമുകന്‍ 

  മറുപടിഇല്ലാതാക്കൂ
 4. ഉപമയ്ക്കും ഉല്പ്രേക്ഷയ്ക്കും അര്‍ത്ഥം നോക്ക്യാല്‍ പ്രേമം കട്ടപ്പൊഹ!!

  മറുപടിഇല്ലാതാക്കൂ
 5. അമ്പിളി പോലെ തിളങ്ങുന്നു നിന്‍ മുഖം
  തിരിച്ചങ്ങുപറഞ്ഞാല്‍ രണ്ടാളും മെഴുകുപോലെ ഉരുക്യോളും..
  ആശംസകള്‍ ഡോക്ടര്‍

  മറുപടിഇല്ലാതാക്കൂ
 6. കടൽ തിരമാലകളായി ഒഴുകട്ടെ,, നിലക്കാത്ത പ്രവാഹം...

  മറുപടിഇല്ലാതാക്കൂ
 7. നിമിഷ നേരത്തേയ്ക്ക് ആണെങ്കിലും ഇഷ്ടം അങ്ങിനെ ഒക്കെ കേൾക്കുന്നത്

  മറുപടിഇല്ലാതാക്കൂ

.