2014, ഫെബ്രുവരി 9, ഞായറാഴ്‌ച

നാമകരണം
Blogpost No: 165 -  


നാമകരണം

(ഒരു കൊച്ചു ഹാസ്യകവിത)സ്റ്റൈലൻപേര്തന്നെ വേണം മോനുവിന്ന്

ആരുമിന്നേവരെ ഇടാത്ത പേര്

ഒരുപാടാലോചിച്ചു ഞാനിക്കാര്യം

തലപുകഞ്ഞതു മാത്രം മിച്ചം

നിന്നോടുമാലോചിച്ചു ഞാൻ

നീയാം മണ്ടി കൈ മലര്ത്തുന്നു

''എൻ''നിൽ അവസാനിക്കുന്ന പേര് വേണ്ട

അതെത്രയോ പഴക്കം ചെന്നതാ

ഉത്തരേന്ത്യൻ സ്റ്റയിലൊരു പേരും വേണ്ട  

പിന്നെന്തു പേരിടുമെൻ ദൈവമേ

നീണ്ടു മെലിഞ്ഞ പേരൊന്നും വേണ്ട

ചുരുക്കിയൊരുഗ്രൻ പേരാകണം

നിന്പേര് ത്രിപുരസുന്ദരി 

എന്പേരോ ലക്ഷ്മീനാരായണൻ

നമുക്കിങ്ങനെ ഇട്ടാലോ പെണ്ണേ

പൊന്നുമോനിവൻ പേര് -
''ത്രിൽ'' 


24 അഭിപ്രായങ്ങൾ:

 1. hath kollaallo maashe
  ee puthiya peridal prakriya
  aarum kelkkenda ketto!!!

  മറുപടിഇല്ലാതാക്കൂ
 2. പേര് നന്നായിട്ടുണ്ട്. മാറ്റണ്ട!!

  മറുപടിഇല്ലാതാക്കൂ
 3. ഇതു നമ്മുടെ പഴയ സർക്കാർ സോപ്പിന്റെ പേരല്ലേ..?!! ഹ...ഹ... കവിത എന്തായലും ത്രില്ലടിപ്പിച്ചു.  ശുഭാശംസകൾ....

  മറുപടിഇല്ലാതാക്കൂ
 4. പേരിലെ ത്രില്‍ കവിതയിലുമുണ്ടല്ലോ!!
  ആശംസകള്‍!!

  മറുപടിഇല്ലാതാക്കൂ
 5. മോന്‍ വലുതായി പേര്‍വിളി കേള്‍ക്കുമ്പോള്‍ പ്രാകാന്‍ ഇടയാക്കുന്ന തരത്തിലായിരിക്കരുത് പേര്.
  നന്നായിരിക്കുന്നു ഡോക്ടര്‍
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 6. ഗൂഗിളിൽ സെർച്ച് ചെയ്താൽ ഉഗ്രൻ പേരുകൾ ലഭിക്കും.

  മറുപടിഇല്ലാതാക്കൂ
 7. പേരുവിളിക്കാൻ തന്നെ ഒരു ത്രില്ലുണ്ടല്ലോ.

  മറുപടിഇല്ലാതാക്കൂ
 8. ത്രിൽ ..! കൊള്ളം ഇനി ത്രിലിന്റെ കുട്ടിക്കെന്ത് പേരിടും നാളെ...!!

  മറുപടിഇല്ലാതാക്കൂ
 9. എന്തെല്ലാം പ്രശ്നങ്ങൾ അല്ലെ ഉത്തരം എന്തായാലും ത്രിൽ ആയി

  മറുപടിഇല്ലാതാക്കൂ
 10. വളർന്ന് വരുമ്പൊ അവന്റെ വായിൽ നിന്നു കിട്ടും അപ്പൊഴറിയാം ത്രിൽ :)

  മറുപടിഇല്ലാതാക്കൂ

.