2014, ഫെബ്രുവരി 12, ബുധനാഴ്‌ച

ദൈവവും പിശാചും



Blog Post No: 167 - 

ദൈവവും പിശാചും

(ഗദ്യകവിത)





ഒരു വ്യക്തി, ആ വ്യക്തി മാത്രം;

വേറൊരു വ്യക്തി ആവില്ലതന്നെ.

ഈ പ്രപഞ്ചത്തിൽ ആ വ്യക്തിക്ക്

തുല്യം ആ വ്യക്തി മാത്രം!

ഇത് പ്രകൃതി നിയമം -

അഥവാ ഈശ്വരേശ്ച.

അയാളുടെ ശരീരപ്രകൃതം,

ഇഷ്ടാനിഷ്ടങ്ങൾ, വികാരവിചാരങ്ങൾ,

പെരുമാറ്റം എല്ലാമെല്ലാം അയാൾക്ക്‌ സ്വന്തം!

എന്നാൽ, ഒന്ന് മാത്രം

പൊതുവായി കാണുന്നു -

ശരിയും തെറ്റും - അഥവാ

ഹൃദയത്തിൽ ദൈവവും പിശാചും.

ഇത് രണ്ടും അയാളിലുണ്ട്,

വേറൊരാളിലുണ്ട്,

വേറെ എല്ലാവരിലുമുണ്ട്!

ഇനി, ദൈവത്തിന്റെ മക്കൾ

പിശാചിനെ അനുസരിക്കരുത്

കാരണം, പിശാചിന്റെ മക്കൾപോലും

ഇന്നല്ലെങ്കിൽ നാളെ

ഇപ്പോഴല്ലെങ്കിൽ ഇനിയൊരിക്കൽ

ദൈവത്തെ  അനുസരിക്കും!

ആരാണ് ദൈവം, ആരാണ് പിശാചു് ?

ശരി, നന്മ, സ്നേഹമിതൊക്കെ ദൈവം

അതിന് വിപരീതം പിശാചു്   

നല്ല കാര്യങ്ങൾ ചിന്തിക്കുക, പ്രവര്ത്തിക്കുക

ദൈവത്തിന്റെ കൈകളിലുറങ്ങുക   



23 അഭിപ്രായങ്ങൾ:

  1. വളരെ ശരിയാണ് ഡോക്ടര ഓരോ ആൾക്കാരും വ്യത്യസ്തർ പക്ഷെ മനസ്സില് എല്ലാവരിലും ദൈവവും ചെകുത്താനും ദൈവത്തിന്റെ മുമ്പിൽ തന്നെ വരണം ചെകുത്താനും സമ്മാനം വാങ്ങുവാൻ ദൈവത്തിന്റെ കൈകളിലുറങ്ങുക

    മറുപടിഇല്ലാതാക്കൂ
  2. അപ്പോഴും ഞാൻ ദൈവത്തിന്റെ കൈകളിൽ ഉറങ്ങിടും, ആ പഴയ ഗാനം ഓർത്തു പോയി. മൊബൈലിൽ നിന്നും

    മറുപടിഇല്ലാതാക്കൂ
  3. ഈശരനും ചെകുത്താനും മനുഷ്യമനസ്സിൽ കുടികൊള്ളുന്നു. ചെകുത്താനെ മെരുക്കി നിർത്തി ഈശ്വരനെ മുന്നിൽ നിർത്തണം, എല്ലാ പ്രവർത്തികളിലും.

    മറുപടിഇല്ലാതാക്കൂ
  4. വാക്കിലും,നോക്കിലും,ചെയ്തിയിലും 'ദൈവ'മുണ്ടാകട്ടെ!
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ
  5. ഒരു ആഫ്രിക്കന്‍ കഥ:
    എന്റെയുള്ളില്‍ ഒരു കറുത്ത നായയും ഒരു വെളുത്ത നായയും ഉണ്ട്. കറുത്തനായ ദുഷ്ടനും വെളുത്ത നായ നല്ലവനും ആണ്. ഞാന്‍ ഏതിന് നല്ല ഭക്ഷനം കൊടുക്കുന്നുവോ അത് ശക്തനായിത്തീരും. പിന്നെ അതിന്റെ പ്രവര്‍ത്തിയാകും മുന്നില്‍ നില്‍ക്കുന്നത്

    മറുപടിഇല്ലാതാക്കൂ
  6. നല്ലതിനേയും,നല്ലതല്ലാത്തതിനേയും പറ്റിയുള്ള കവിത നല്ലതായി.


    ശുഭാശംസകൾ....

    മറുപടിഇല്ലാതാക്കൂ
  7. ചെകുത്താന്‍ ഉണ്ടായാലേ ഈശ്വരനെക്കുറിച്ച് ചിന്തിക്കു.

    മറുപടിഇല്ലാതാക്കൂ
  8. നല്ല കാര്യങ്ങൾ ചിന്തിക്കുക, പ്രവര്ത്തിക്കുക

    ദൈവത്തിന്റെ കൈകളിലുറങ്ങുക ----------നല്ല ചിന്തകള്‍

    മറുപടിഇല്ലാതാക്കൂ
  9. ഇന്നല്ലെങ്കിൽ നാളെ

    ഇപ്പോഴല്ലെങ്കിൽ ഇനിയൊരിക്കൽ

    ദൈവത്തെ അനുസരിക്കും!

    മറുപടിഇല്ലാതാക്കൂ
  10. ചിലരുടെ ദൈവം മറ്റുചിലർക്ക് പിശാചാണ്‌. ചിലരുടെ പിശാച് മറ്റുചിലർക്ക് ദൈവമാണ്‌.

    മറുപടിഇല്ലാതാക്കൂ

.