2013, മാർച്ച് 31, ഞായറാഴ്‌ച

''അയ്യോ, എന്റെ പണം''''അയ്യോ, എന്റെ പണം''

(ചെറുകഥ)


ഹംസ ഇസ്മയിലിനു ഓഫീസിൽ നല്ല ജോലിയുണ്ടായിരുന്നു.  ദോഹയിലെ പ്രധാന ട്രേഡിംഗ് കമ്പനികൾ ഒന്നിന്റെ ഓഫീസാണത്. ഓഫീസ് ഐഡിയിലെ ഇ-മെയിലിൽ നിറച്ചും സന്ദേശങ്ങൾ കണ്ടു.  ഹംസ ഓരോന്നായി വായിച്ചുവേണ്ടിടത്ത് മറ്റു റെക്കോർഡുകൾ ചെക്കുചെയ്തു മറുപടി കൊടുത്തു. ചിലത് നോട്ടു ചെയ്തുവെച്ചു - ചെക്കുചെയ്തു പിന്നീടയക്കാൻ.  ഇടക്കു പല കാര്യങ്ങള്ക്കായി വരുന്ന സഹപ്രവര്ത്തകരും,  ടെലിഫോണ്‍ കാളുകളും ആ ഓഫീസ് അന്തരീക്ഷം കൂടുതൽ തിരക്കുള്ളതാക്കി  ആക്കി. 


തന്റെ ജോലികൾ ആകുന്നതും പെട്ടെന്ന് ചെയ്തുതീര്ക്കുന്ന പ്രകൃതമാണ് ഹംസയുടേത്.  തിരക്കാണെങ്കിലുംപ്രൈവെറ്റു മെയിൽസ് വല്ലതും ഉണ്ടോ എന്ന് നോക്കി.  ആവുന്നതും വ്യക്തിപരമായ കാര്യങ്ങള്ക്കായി ഓഫീസ് സമയം ഉപയോഗിക്കാറില്ല. എങ്കിലുംകാലത്തും വൈകീട്ടും ഓരോ പ്രാവശ്യമെങ്കിലും പ്രൈവെറ്റു മെയിൽസ് ചെക്ക് ചെയ്യാറുണ്ട്. ബാങ്കിൽ നിന്നും അതാ ഒരു കൊച്ചു സന്ദേശം - നിങ്ങളുടെ അക്കൌണ്ടിലേക്ക് ഒരു ക്രെഡിറ്റ്‌ ഇൻഫർമേഷൻ വന്നിട്ടുണ്ട്.  ട്രാൻസാക്ഷൻ കോഡു കണ്‍ഫേം ചെയ്യുക.  ഓക്കേ. അതിനെന്താ - ഒന്നുരണ്ടു കൊച്ചു സംഭാവന തുകകൾ അയച്ചത് ഏതെങ്കിലും കാരണവശാൽ തിരിച്ചുവന്നതാകാം. അല്ലാതെ ആര് ഇങ്ങോട്ടയക്കാൻ.  ഹംസ ഉടൻ  അവർ പറഞ്ഞപോലെ ചെയ്തു.


തിരക്കൊന്നു കുറഞ്ഞപ്പോൾഹംസക്ക് തലക്കകത്ത് വെളിച്ചം വീണു - അല്ലഇങ്ങിനെ ഒരു പതിവ് മുമ്പ്  ഉണ്ടായിട്ടില്ലല്ലോ.  മാത്രമല്ലബാങ്കിന്റെ ഒരു അറിയിപ്പ് ഉണ്ടായിരുന്നതായി ഓര്ക്കുന്നു -  ഞങ്ങൾ ഇങ്ങിനെ ഒരു മെസ്സേജു അയക്കില്ലനിങ്ങൾ സൂക്ഷിക്കുക എന്ന്! പടച്ചോനേചതിച്ചോ.  തണുപ്പ് സമയം ആണെങ്കിലുംദേഹം ആധികൊണ്ട് ചൂട് പിടിച്ചു. ഉടൻ ബാങ്കുമായി ബന്ധപ്പെട്ടു. ശരിയാണ്അതൊരു ഫേക്ക് മെസ്സേജ് ആയിരുന്നു. ഉടൻ - ആകുന്നതും പെട്ടെന്ന് പാസ്സ്‌വേർഡ്‌ മാറ്റാൻ നിര്ദ്ദേശം!  ഹംസ വിയർത്ത് കുളിച്ചു.


ബാങ്കിന്റെ സയ്റ്റിലേക്ക് പോകുമ്പോഴേക്കും നെറ്റ് കണെക്ഷൻ പോയ്ക്കിട്ടി!  അയാള് വല്ലാതെ പരിഭ്രമിച്ചു. നല്ലൊരു കാര്യത്തിനായി  അല്പ്പം പണം സ്വരുക്കൂട്ടിവെച്ചതാണ്.  വിയര്പ്പിന്റെ വില!  ഏതാനും ദിവസങ്ങൾക്കുള്ളിൽഅടുത്ത മാസത്തെ ശമ്പളവും കിട്ടിയാൽഅതും ചേർത്ത് ഒരു പദ്ധതി ആസൂത്രണം ചെയ്തതാണ്.  നല്ലൊരു സ്വപ്നം പൂവണിയാൻ പോകുന്ന സമയം. 


ഉടൻ നെറ്റ് വരുമോ ഇല്ലയോ - ആര്ക്കറിയാം. ഇല്ലെങ്കിൽ ഇവിടെനിന്നു ഓടി പുറത്തു എവിടെയെങ്കിലും പോയ്‌ നോക്കേണ്ടിയിരിക്കുന്നു. ഹംസ  ഒരു എത്തും പിടിയുമില്ലാതെ ഇരുന്നു. 


ഏതാനും നിമിഷങ്ങള്ക്ക് ശേഷംനെറ്റ് കണെക്ഷൻ കിട്ടി.  അല്പ്പം ബുദ്ധിമുട്ടിയാണെങ്കിലുംവേണ്ടത് ചെയ്തു.  വീണ്ടും ബാങ്കുമായി ബന്ധപ്പെട്ടു.  ഓപാവം ഹംസക്ക് ശ്വാസം നേരെ വീണു!  പടച്ചോൻ കാത്തു.   നന്ദിനന്ദി. അയാളുടെ ഹൃദയം മന്ത്രിച്ചു -  അതെഇത് ഞാനൊരു സൂചനയായി എടുക്കുന്നു.  

ഒരു അപകടത്തിൽനിന്നു രക്ഷപ്പെട്ടപോലെ ഹംസക്ക് തോന്നി. ഇനി പേടിക്കാനില്ല.  ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ  ഹംസ അനുഭവിച്ച പിരിമുറുക്കം അയാള്ക്കേ അറിയൂ.  ഒരു സുഹൃത്തിനോട് ഉണ്ടായ കാര്യം പറഞ്ഞപ്പോൾ എന്തിനു അങ്ങിനെ ചെയ്യാൻ പോയി എന്ന ചോദ്യമാണ് നേരിടേണ്ടിവന്നത്! 


ഇങ്ങിനെ ഒരു കാര്യം ഉണ്ടായത് ഇനി ഒരിക്കലും പാറ്റാതിരിക്കാൻ ശ്രദ്ധിക്കണം - ഹംസ മനസ്സില് കുറിച്ചിട്ടു. ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലം.  തരം കിട്ടിയാൽ ചതിക്കുന്നവർ.  ഇതെന്തൊരു ലോകം!  അയാള് നെടുവീര്പ്പിട്ടു.

26 അഭിപ്രായങ്ങൾ:

 1. ഞാൻ കരുതി പണം അടിച്ചു മാറ്റിയെന്ന്‌. പക്ഷെ നഷ്ടപ്പെട്ടില്ല എന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി. ഈ കഥ എല്ലാവർക്കും ഗുണപാഠമാവട്ടെ

  മറുപടിഇല്ലാതാക്കൂ
 2. അങ്ങിനെ പറ്റേണ്ടതായിരുന്നു. ഭാഗ്യത്തിന് രക്ഷപ്പെട്ടു. ബ്ലോഗ്‌ വായിച്ചു കമെന്റ് ഇട്ടതിൽ സന്തോഷം, നന്ദി സർ.

  മറുപടിഇല്ലാതാക്കൂ
 3. നന്മ നിറഞ്ഞവര്‍ക്ക് സമാധാനം!
  നല്ല സന്ദേശമുള്ള ഈ കുറിപ്പ്‌ നന്നായി ഡോക്ടര്‍.,.

  ആശംസകളോടെ

  മറുപടിഇല്ലാതാക്കൂ
 4. പ്രിയ ഡോക്ടര്‍,

  ബാങ്കുമായുള്ള എല്ലാ ഇടപാടുകളും തീര്‍ച്ചയായും സൂക്ഷമതയോടെ മാത്രം ചെയ്യേണ്ട ഒന്നാണെന്ന കാര്യം ഇവിടെ എടുത്തുപറഞ്ഞത് എല്ലാവര്ക്കും നല്ല ഒരു പാഠമാകട്ടെ!!

  സ്നേഹത്തോടെ,

  മറുപടിഇല്ലാതാക്കൂ
 5. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട

  മറുപടിഇല്ലാതാക്കൂ
 6. അതെ സന്ദേശമുള്ള കുറുപ്പ് തന്നെ . സൂക്ഷിക്കൽ ദു:ഖിക്കണ്ട അല്ലെ ?

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതെ, കഥ, സന്ദേശം ഉള്ള കുറിപ്പായി തോന്നിക്കട്ടെ - ''സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട.''
   നന്ദി, നീലിമ.

   ഇല്ലാതാക്കൂ
 7. തട്ടിപ്പ് ശ്വസിക്കുന്ന വായുവിലൂടെയും വരാം അല്ലേ ..... ?

  മറുപടിഇല്ലാതാക്കൂ
 8. സങ്കേതിക വിദ്യ വികസിക്കും തോറും നമ്മുടെ ദൈനംദിനചര്യകളും അനായാസമാകുന്നു.
  എ.ടി.എം കാർഡ്,ക്രെഡിറ്റ് കാർഡ്,ഡെബിറ്റ് കാർഡ് അങ്ങനെ എന്തെല്ലാം..!!കൈതൊടാതെ ലക്ഷങ്ങളും,കോടികളും അക്കൗണ്ടുകളിൽ നിന്ന് അക്കൗണ്ടുകളിലേക്ക് മറിയുന്നു.!! ഒന്നും ദൈവം ഒന്നിച്ചു തരില്ലെന്നു പറയുന്നത് വളരെ ശരി.!!! ഈ സൗകര്യങ്ങളുടെ മറവിൽ ഒളിച്ചിരിക്കുന്ന
  അപകടങ്ങൾ കണ്ടില്ലേ..? സൂക്ഷിച്ചാലും ദുഃഖിക്കേണ്ടിവന്നാൽ അത്ഭുതപ്പെടേണ്ടതില്ല.
  കഥ വളരെ നല്ല ഒരു മുന്നറിയിപ്പായി.

  ശുഭാശംസകൾ.....

  മറുപടിഇല്ലാതാക്കൂ
 9. വിഷയം വളരെ ഗൌരവമുള്ളതാണ്. സ്വന്തം വിയര്പ്പിന്റെ വില, ചതി കൈമുതലാക്കിയവർ അനുഭവിക്കുക എന്ന് വന്നാലോ. അപ്പോൾ, നാം വളരെയേറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നന്ദി, സുഹൃത്തേ.

  മറുപടിഇല്ലാതാക്കൂ
 10. വളരെ നല്ല ഉപകാരപ്രദമായ കഥ. നന്ദി.

  മറുപടിഇല്ലാതാക്കൂ
 11. ജനങ്ങള്‍ പലതും സമയം പോക്കിന് എഴുതുന്നു. ഇതുപോലുള്ള ഗുണപാഠം നിറഞ്ഞത് അല്ലെങ്കില്‍ നല്ല അറിവ് പകരുന്നത് പലതും എഴുതാനുണ്ട്. അതൊക്കെ എഴുതിയാല്‍ പൊതുജനത്തിനും ഗുണമാകും.

  Good write up sir.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ബുദ്ധി കുബുദ്ധിയാക്കി ഉപയോഗിച്ച് മറ്റുള്ളവരെ ദ്രോഹിച്ചു ആനന്ദം കണ്ടെത്തുന്നവർ, തട്ടിപ്പ് നടത്തുന്നവർ - ഇവരെ സൂക്ഷിക്കുക. ജാ ഗ്ര തൈ !
   നന്ദി, സുഹൃത്തേ.

   ഇല്ലാതാക്കൂ
 12. പ്രിയ ഏട്ടാ..

  ഈ കഥയിലൂടെ എല്ലാര്ക്കും ഒരു നല്ല സന്ദേശമാണ് അങ്ങ് തന്നത്..

  സ്നേഹപൂര്‍വ്വം

  മറുപടിഇല്ലാതാക്കൂ
 13. ഇന്നത്തെക്കാലത്ത് എപ്പോഴും സംഭവിക്കാവുന്നത്.ലളിതമായി അവതരിപ്പിച്ചു.

  മറുപടിഇല്ലാതാക്കൂ
 14. ഒരു ഗുണ പാടമുള്ള കഥ ഇച്ചിരി കുട്ടികളുടെ ഭാഷയിൽ ആയിരുന്നു ഇത് എഴുതി ഇരുന്നു എങ്കിൽ ഗംബീര്യം ആയിരുന്നു

  മറുപടിഇല്ലാതാക്കൂ

.