2013, മാർച്ച് 26, ചൊവ്വാഴ്ച

പ്രേമോപഹാരംപ്രേമോപഹാരം


   

ഒരു വല്ലാത്ത മനോവിഷമത്തിലാണ് ലതിക. എത്ര പ്രാവശ്യം കമ്പ്യൂട്ടര്‍ തുറന്നു, ക്ലോസ് ചെയ്തു എന്ന് അവള്‍ക്കുതന്നെ അറിയില്ല. അതാ, വീണ്ടും പോയി കമ്പ്യൂട്ടര്‍ ഓണ്‍ ആക്കുന്നു. ഇ ന് വേ ർ ഡ്  മെസ്സെജെസില്‍ നോക്കി. ഇല്ല. പാവത്തിന് കരച്ചില്‍ വരാന്‍ തുടങ്ങി. സെന്റ്‌ മെസ്സെജെസില്‍പോയി, ഒരിക്കല്‍ക്കൂടി താന്‍ രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് അയച്ച മെസ്സേജ് വായിച്ചു:

"രാകേഷ്, ഞാന്‍ ഇതോടൊപ്പം ഒരു ഗിഫ്റ്റ് അയക്കുന്നു. സ്വീകരിക്കുമെന്ന വിശ്വാസമുണ്ട്. മറുപടിക്കായി ഞാന്‍ കാത്തിരിക്കുന്നു.

സ്നേഹപൂര്‍വ്വം, ലതിക."

അതില്‍ അറ്റാച്ച് ചെയ്ത സ്ക്രാപ്പ് നോക്കി. എന്തൊരു ഭംഗി! ലേറ്റസ്റ്റ് ഡിസൈന്‍, മഞ്ഞലോഹത്തില്‍ പണിത ഒരു മോതിരം. അവള്‍ നെടുവീര്‍പ്പിട്ടു. ഇനി ഇപ്പോള്‍, തന്റേത് പോലുള്ള ആത്മാര്‍ത്ഥമായ സ്നേഹം രാകേഷിനു തന്നോട് ഇല്ല എന്നുണ്ടോ? അത്രയും ആലോചിച്ചപ്പോള്‍ ഹൃദയം വിങ്ങിപ്പൊട്ടി.  എന്തെല്ലാം ഹൃദയരഹസ്യങ്ങൾ കൈമാറി.  ഒരു വികൃതിക്കുട്ടൻ  ആണെങ്കിലും രാകേഷ് നല്ലവൻതന്നെ എന്ന് ലതിക വിശ്വസിക്കുന്നു.

കമ്പ്യൂട്ടര്‍ ക്ലോസ് ചെയ്യുന്നതിന് മുമ്പ് വീണ്ടും  ഇ ന് വേ ർ ഡ് മെസ്സെജെസിലേക്ക്‌ നോട്ടമെത്തി. അതാ, രാകേഷിന്റെ മെസ്സേജ്! അത് എന്തെന്നറിയാനുള്ള ജിജ്ഞാസ - ഓ, അതനിര്‍വചനീയം തന്നെ.

"ഡാര്‍ലിംഗ്, മെസ്സേജ് ഞാന്‍ ഇപ്പോഴാണ് കണ്ടത്. രണ്ടു ദിവസങ്ങളായി കമ്പ്യൂട്ടര്‍ വര്‍ക്ക്‌ ചെയ്തിരുന്നില്ല. ഇപ്പോഴാണ് ശരിയാക്കിയത്. നിന്റെ മെസ്സേജ് കണ്ടു, വല്ലാത്ത സന്തോഷം തോന്നുന്നു. നിന്റെ ഉപഹാരം എനിക്ക് നന്നേ ഇഷ്ടപ്പെട്ടു. പിന്നേയ്, എനിക്ക് ഈ മോതിരം കൈമാറാനും കാത്തിരിക്കാനും ഒന്നും സമയമില്ല കേട്ടോ. നിന്റെ കഴുത്തില്‍ ഇതോടൊപ്പം അയക്കുന്ന ചെയിന്‍ കെട്ടാന്‍ എനിക്ക് ധൃതിയായി. വീട്ടില്‍ ഞാന്‍ പറഞ്ഞു കഴിഞ്ഞു. ഉടന്‍തന്നെ ശരിയാക്കാം. ഡോണ്ട് വറി യാര്. സ്നേഹത്തോടെ - രാകേഷ്.

അവള്‍, അറ്റാച്ചുമെന്റ് തുറന്നു. ഹൃദയത്തിന്റെ ലോക്കെറ്റ് ഉള്ള ഒരു ചെയിന്‍..!  രാകേഷ് അത് തന്റെ കഴുത്തില്‍ കെട്ടുന്ന രംഗം മനസ്സില്‍ കണ്ട ലതിക ഇത്തവണ ശരിക്കും കരഞ്ഞുപോയി - സന്തോഷം സഹിക്കവയ്യാതെ.  മാക്സിയുടെ തുമ്പുകൊണ്ട് മുഖം തുടച്ചു.  

കംപ്യൂട്ടർ അടക്കാനായി തുടങ്ങുമ്പോൾ ചാറ്റ്ലയിനിൽ ഒരാള്.  രാകേഷ്! ഈ നേരത്ത് പതിവില്ലല്ലോ.

''ലീനാ, അല്പ്പം തിരക്കിലായിരുന്നു.  നിന്റെ മെസ്സെജിനു മറുപടി ഇതാ.  ലൈനിൽ ഉണ്ടെനിൽ വരിക.  ആ ലതികയുമായി നീ എന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണ്.  അവളുടെ പൂതി മനസ്സിലിരിക്കയെ ഉള്ളൂ.  നീയല്ലേ എന്റെ നായിക.  മണ്ടീ''

എന്താണിത്ലതിക സ്തബ്ദയായി.  മനസ്സിലാകുന്നു. തനിക്കു മെസ്സേജു അയച്ച ശേഷം താൻ അറിയുന്ന ലീന  എന്ന പെണ്ണുമായി  രാകേഷ് ചാറ്റ് ചെയ്യാൻ നോക്കുകയാണ്!  വിരൽ അബദ്ധത്തിൽ ചാറ്റ് റിക്കാര്ഡിലെ അടുത്ത പേരില് ക്ലിക്ക് ആകാതെ തന്റെ ചാറ്റ് ലയിനിൽ തന്നെ വന്നതാണ്! 

തലക്കകത്ത്   ഒരു മരവിപ്പ്. സത്യം മനസ്സിലാക്കിയ ലതിക വീണ്ടും കരയാനുള്ള ഇടയില്ലാതെ അബോധാവസ്ഥയിലേക്ക് വീണു.    

28 അഭിപ്രായങ്ങൾ:

 1. പ്രിയമുള്ള ഡോക്ടര്‍,

  കഥ നന്നായി!! ചാറ്റിംഗിലൂടെ തന്നെ കാമുകന്റെ ചീറ്റിംഗ്
  മനസ്സിലാക്കാന്‍ ലതികയ്ക്ക് കഴിഞ്ഞല്ലോ!!
  സ്നേഹത്തോടെ,

  മറുപടിഇല്ലാതാക്കൂ
 2. മോഹൻ, കഥ വായിച്ചു കമെന്റിയതിൽ സന്തോഷം, നന്ദി.

  മറുപടിഇല്ലാതാക്കൂ
 3. ചാറ്റിങ്ങും ചീറ്റിങ്ങും :)

  മറുപടിഇല്ലാതാക്കൂ
 4. ചാറ്റിംഗിലൂടെ ചീറ്റിംഗ് കഥ നന്നായി!!

  മറുപടിഇല്ലാതാക്കൂ
 5. പുതുലോകത്തിന്റെ പുതിയരൂപ പ്രേമചേഷ്ടകള്‍ ....കുരുങ്ങുന്ന ഇരകള്‍ !തഞ്ചംനോക്കുന്ന വേട്ടക്കാര്‍ !സ്നേഹാശംസകള്‍ സര്‍ ....

  മറുപടിഇല്ലാതാക്കൂ
 6. അതെ, അതുതന്നെയാണ് പ്രമേയം. നന്ദി, സർ.

  മറുപടിഇല്ലാതാക്കൂ
 7. ചാട്ടത്തിന്‍റെ ലക്ഷ്യം പിഴച്ചാല്‍ പിന്നെ താഴെ അല്ലേ ഡോക്ടര്‍
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 8. ചാറ്റുകളില്‍ ചെന്നുചാടുകയും ഒടുവില്‍ ചാട്ടം പിഴച്ചു വീഴുകയും ചെയ്യുന്ന ഈ ലോകത്തെ വളരെ വ്യക്തമായി പകര്‍ത്തി.ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 9. ഇതാണ്‌ ചിലന്തിവല. കണ്ണുകളെ ചതിക്കുന്ന ലോകം. ഇഷ്ടപ്പെട്ടു.

  മറുപടിഇല്ലാതാക്കൂ
 10. ഇന്റെർനെറ്റ് വഴിയും,മൊബൈൽ ഫോൺ വഴിയുമൊക്കെ,ചാറ്റിങ്ങിലൂടെയും മറ്റും ഉണ്ടാകുന്ന
  സൗഹൃദങ്ങളിൽ ഭൂരിപക്ഷവും കപടവും,ഹൃദങ്ങഅപകടവും,ശാശ്വതമല്ലാത്തതാണെന്നും ഇതു ചെയ്യുന്ന
   മിക്കവർക്കും അറിയാമെന്നതാണ് ഏറ്റവും രസകരമായ കാര്യം.ആൺപെൺ ഭേദമെന്യേ. എന്നാലും,ചൂടുവെള്ളത്തിൽ വീണ പൂച്ചകൾ പോലും വീണ്ടും ചാടുന്നു.!!
  കാരണം, അനന്തം..അജ്ഞാതം..!!!

  കഥ നന്നായി ഡോക്ടർ. 

  ശുഭാശംസകൾ...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. .ആൺപെൺ ഭേദമെന്യേ. എന്നാലും,ചൂടുവെള്ളത്തിൽ വീണ പൂച്ചകൾ പോലും വീണ്ടും ചാടുന്നു.!!
   കാരണം, അനന്തം..അജ്ഞാതം..!!!
   Absolutely correct. Thanks, my friend.

   ഇല്ലാതാക്കൂ
 11. അയ്യോ കാക്കേ പറ്റിച്ചോ...?

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പറ്റിച്ചൂ, അജിത്‌ ഭായ്. എന്താ ചെയ്ക.
   നന്ദി.

   ഇല്ലാതാക്കൂ
 12. ഒരു ചുംബനം കൂടി മെയില്‍ ചെയ്തിട്ട് കള്ളി പൊളിച്ചാല്‍ മതിയായിരുന്നു. കഥ ഇഷ്ടമായി.

  മറുപടിഇല്ലാതാക്കൂ
 13. ഒരു നല്ല നിര്ദ്ദേശം തന്നെ. അങ്ങിനെ എഴുതാൻ മനസ്സില് തോന്നി എങ്കിലും വേണ്ട എന്ന് വെച്ചതാണ്. കാരണം, നായകന് ഒരു ''വികൃതിക്കുട്ടൻ'' ആണെന്ന് നായികക്ക് പ്രത്യക്ഷത്തിൽ അറിയാമല്ലോ. :) നന്ദി, സുഹൃത്തേ.

  മറുപടിഇല്ലാതാക്കൂ
 14. ഇതു പോലല്ലങ്കിലും ഇങ്ങനെ ചില അബദ്ധങ്ങള് എനിക്കും പറ്റിയിട്ടുണ്ട്....

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അങ്ങിനെ വരട്ടെ.... ഇതൊക്കെ സംഭവിക്കുന്നു, പലര്ക്കും അനുഭവം. ബ്ലോഗ്‌ വായിച്ചു കമന്റിയതിനു നന്ദി, സുഹൃത്തേ.

   ഇല്ലാതാക്കൂ
 15. പ്രണയം രൂപം മാറി ഇപ്പോള്‍ ഈ കോലത്തിലായി അല്ലേ ? കൊള്ളാം......

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതെ, കാലത്തിനനുസരിച്ച് കോലവും മാറി. ത്യാങ്ക്സ്, വിനോദ്.

   ഇല്ലാതാക്കൂ
 16. പുതിയ പ്രണയ ഉപാധികളിലെ അപകടം... നന്നായി ഏട്ടാ

  മറുപടിഇല്ലാതാക്കൂ

.