2013, മാർച്ച് 16, ശനിയാഴ്‌ച

കി ച്ന ഭ ഗ് വാ ന്‍

കി ച്ന
  ഭ ഗ് വാ ന്‍
                                                           
കല്യാണ്‍
(ദിനസരിക്കുറിപ്പ്)                                                             22.08.2011                                              
 

പ്രഭാതകര്‍മ്മങ്ങള്‍ കഴിച്ച്പത്രപാരായണത്തിനുള്ള തയ്യാറെടുപ്പ് ആയി. ഇന്നിപ്പോൾ കാലത്ത് എവിടെയും പോകാനില്ല.  ടൈംസ്‌ ഓഫ് ഇന്ത്യ  കയ്യിലെടുത്ത് ബാല്‍ക്കണിയിലുള്ള കസേരയിലിരുന്ന് വിശദമായി വായിക്കുന്നതിനു മുമ്പ്തലവാചകങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചു. എല്ലാം അണ്ണാ ഹസാരെയെക്കുറിച്ചുതന്നെ. 

പുറത്തു ചെറിയതോതില്‍ മഴ പെയ്യുന്നു. കുന്നിന്‍പുറത്തെ  ഹരിതാഭയുംതാഴെയുള്ള പൂന്തോട്ടവുംപാര്‍ക്കുംശിവക്ഷേത്രവും മറ്റും നോക്കിയിരിക്കാന്‍  ഒരു രസം തോന്നി. ക്ലബ് ഹൌസിന്റെ ഭാഗത്ത്‌ അധികം ആരെയും കാണുന്നില്ല.  വൈകുന്നേരങ്ങളിൽ അവിടെയും പാര്ക്കിലുമൊക്കെ കുട്ടികളുടെയും മുതിര്ന്നവരുടെയും തിരക്കായിരിക്കും. അടുത്ത കോംപൌണ്ടിലെ രാധാകൃഷ്ണ മന്ദിറിൽനിന്ന് ഭക്തിഗാനങ്ങൾ ഒഴുകുന്നു. കുറച്ചുനേരം അത് കേട്ടുകൊണ്ടിരുന്നു.  രാധാകൃഷ്ണൻമാരെ മനസ്സില് കണ്ടു.   "ദര്‍വാജാ  ഖോലോ.... കിച്ന ഭ ഗ് വാ ന്‍." ''

സ്വപ്നമാണോ?  അല്ലല്ലോ. ഭഗവാനെ മനസ്സിൽ വിചാരിക്കുമ്പോഴേക്കും പ്രത്യക്ഷമായി എന്നോ. ഇതെന്താത് കഥ.

ഗ്രില്‍ ഇട്ട്അല്‍പ്പം തുറന്നുവെച്ച ഉമ്മറവാതിലില്‍ക്കൂടി ഒരു കൊച്ചുകുട്ടിയുടെ ശബ്ദം. അല്‍പ്പം ദൂരെവേറെ താമസിക്കുന്ന കൊച്ചുമകള്‍ മാളൂട്ടിയുടെ ശബ്ദമല്ല. എഴുന്നേറ്റു പോയി നോക്കിയപ്പോള്‍ മനസ്സിലായി. 

"മുറ്റച്ഛാകിച്ന ഭ ഗ് വാ ന്‍." "

അത് ശരി - സൃഷ്ടിയെന്ന രണ്ടര വയസ്സുകാരിയായഅടുത്ത ഫ്ലാറ്റിലെ ബീഹാറിക്കുട്ടി. അതെഇന്നലെ അവളുടെ അമ്മ -  ഖുശ്ബൂ പറഞ്ഞിരുന്നു - ഇന്ന് കാലത്ത് ജന്മാഷ്ടമി പരിപാടികളുടെ ഭാഗമായ ഉണ്ണികൃഷ്ണന്‍മാരില്‍ ഒരാള്‍ ആയി താഴെത്തന്നെയുള്ള പ്ലേസ്കൂളില്‍ പോകണമെന്നുംഅമ്മയും (എന്റെ വാമഭാഗം) വരണമെന്നും. സൃഷ്ടിമാളു ദീദിയെ പോലെതന്നെ എന്നെ മുറ്റച്ഛാ എന്ന് വിളിക്കുന്നത്‌ കേട്ടാല്‍ മലയാളിക്കുട്ടി അല്ല എന്ന് ആരും പറയില്ല. മാളൂട്ടിയും സൃഷ്ടിക്കുട്ടിയും തമ്മിൽ ഹിന്ദിയിൽ സംസാരിക്കുന്നത് കേട്ട്ഒരിക്കൽ ഒരു ബന്ധു തമാശിച്ചു, ''ഇതേതപ്പാ കോതമംഗലം''!

അമ്മയോടുംമോളോടും കടന്നിരിക്കാന്‍ പറഞ്ഞു. ഖുശ്ബുവിന്റെ ചോദ്യത്തിനുത്തരമായിഎന്റെ ചെറിയമോള്‍ ജോലിക്കുപോയെന്നുംഭാര്യ കുളി കഴിഞ്ഞ് ഇപ്പോള്‍ വരുമെന്നും ഞാന്‍ പറഞ്ഞു.

സൃഷ്ടി ഒരു കൊച്ചു മിടുക്കിയാണ്. ഞാന്‍ എന്റെ ഭാര്യയോടു ചോദിച്ചിരുന്നു  - സൃഷ്ടിക്കു പുറകെ ഇനി 'സ്ഥിതി'യും, 'സംഹാര'വും ഉണ്ടാകുമോ. അതിനു മറുപടി ഒരു ചിരി മാത്രം. സൃഷ്ടിയുടെ 'കിച്ന ഭഗവാന്‍' വേഷം വളരെ നന്നായിരിക്കുന്നു.

ആ സമയത്ത് ഖുശ്ബുവിന്റെ മൊബൈൽ ഫോണിൽ ഒരു കാൾ വന്നു.  ഭർത്താവാണെന്ന് തോന്നിബോജ്പുരിയിൽ സംസാരിച്ചുകൊണ്ട് അവൾ അകത്തേക്ക് പോയി.

‘’ഭഗവാന്‍’’ കൊച്ചു വികൃതികള്‍ കാണിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍, എന്റെ വീട്ടുകാരി കുളി കഴിഞ്ഞ് തയാറായി വന്നു.

''നിങ്ങള് സമയോയാ ഇഡ്ളി കഴിച്ചോൾട്ടോൾ.  ഞാൻ വരാൻ വൈകും'', ഭാര്യ പറഞ്ഞു. ഞാൻ അങ്ങനെ ആയിക്കോട്ടെ എന്നർത്ഥത്തിൽ തലയാട്ടി. 
കിച്ന ഭഗവാനും സംഘവും പ്ലേ സ്കൂളിലേക്ക് നീങ്ങി. ''മുറ്റച്ഛാ കോ ടാറ്റാ ബോൽനാ'' ഖുശ്ബൂ മോളോട് പറഞ്ഞു.

''മുറ്റച്ഛാ ടാറ്റാ''

''ടാറ്റാ''

അവര്‍  ലിഫ്റ്റില്‍ നിന്ന് മറയുന്നതുവരെ നോക്കി നിന്നു.

24 അഭിപ്രായങ്ങൾ:

 1. ടാറ്റാ പറയുകയും, മുറ്റച്ഛാ എന്നു വിളിക്കുകയും ചെയ്യുന്ന കിച്‌ന ഭഗ്‌വാൻ ! എന്തൊരു മഹാഭാഗ്യം !

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. :) അതെ, സർ.
   ആദ്യം വന്നു വായിച്ചു, കമെന്റ് ഇട്ടതിൽ സന്തോഷം, നന്ദി.

   ഇല്ലാതാക്കൂ
 2. അയവിറക്കാന്‍ സുഖമുള്ള ഓര്‍മ്മകള്‍ ..അല്ലേ..നന്നായി.

  മറുപടിഇല്ലാതാക്കൂ
 3. മുറ്റച്ഛാ എന്ന് വിളിക്കുന്നത്‌ കേട്ടാല്‍ മലയാളിക്കുട്ടി അല്ല എന്ന് ആരും പറയില്ല.
  അതെ, മലയാളി ഇപ്പോള്‍ മലയാലിയാണ്. അതുകൊണ്ട് വലിയ പ്രശ്നം ഉണ്ടാവില്ല.
  നന്നായിരിയ്ക്കുന്നു .... ആശംസകള്‍ ...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വിനോദ് എഴുതിയത് ശരിയാണ്. മറുനാട്ടിൽ ഉള്ളവർ മാത്രമല്ല കേരളത്തിൽ ഉള്ളവരും വെള്ളക്കാരന്റെ ഭാഷ പഠിച്ചതുകൊണ്ടാണ് എന്ന് വരുത്തിതീര്ക്കാൻ ''മല്യാലം'' പറയുന്നവരാണ്. ഇവിടെ, മറുനാട്ടിൽ ജനിച്ചു വളരുന്ന കുട്ടികൾ എന്നതുകൂടാതെ, കൊച്ചുകുട്ടികൾ ആരായാലും അവര്ക്ക് അങ്ങിനെയൊക്കെ സംസാരിക്കാനേ അറിയൂ എന്നതാണ് വേറൊരു സത്യം. നന്ദി, സുഹൃത്തേ.

   ഇല്ലാതാക്കൂ
 4. ഡോക്ടറുടെ കുടുംബത്തിനും,ആ കുഞ്ഞിന്റെ കുടുംബത്തിലുള്ളവർക്കുമെല്ലാം ഓർക്കാൻ രസമുള്ള
  ഒരനുഭവം തന്നെയായിരിക്കുമിത്.എനിക്കുമിഷ്ടമായി. മറ്റൊരു തരത്തിൽ ചിന്തിച്ചാൽ, ആ കുഞ്ഞിന്റെ വരവ് നമുക്ക് വേറൊരു തലത്തിലും കാണാം. പല സന്ദർഭങ്ങളിലും ദൈവ മനസ്സ് കുഞ്ഞുങ്ങളിൽക്കൂടി
  സംസാരിക്കുന്നത്/സംസാരിച്ചത്, പിന്നീട് അതിനേപ്പറ്റി ആലോചിക്കുമ്പോൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കും.എന്തിന്, മുതിർന്നവർക്കു പോലും തടുക്കാൻ കഴിയാത്ത ചില അനിഷ്ട/അശുഭ കാര്യങ്ങൾ,കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ(എന്നാൽ സന്ദർഭോചിതവും..!!) ഇടപെടൽ നിമിത്തം ഒഴിവാകുന്നത്
  സൂക്ഷ്മമായി നിരീക്ഷിച്ചാൽ നമുക്ക് കാണാം.


  ''വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളേ...
  ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ'' !!! എന്നല്ലേ കവിവചനം.

  ഇതു ചിലപ്പോൾ എന്റെ വ്യക്തിപരമായ ഒരു കാഴ്ചപ്പാടായിരിക്കും.എങ്കിലും,ഞാൻ അങ്ങനെ തന്നെ വിശ്വസിക്കുന്നു.ഒരു വേള മനഃപൂർവ്വം തന്നെ..!!

  അനുഭവക്കുറിപ്പ് ഏറെ ഹൃദ്യമായി.

  ശുഭാശംസകൾ.....

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി, സുഹൃത്തേ. നീണ്ട കമന്റ്സ് താല്പ്പര്യത്തോടെ വായിച്ചു. ശരിയാണ്. എനിക്കും അങ്ങിനെ തോന്നി. സന്തോഷം.

   ഇല്ലാതാക്കൂ
 5. ഭാഗ്യവാനായ മുത്തച്ഛന്‍
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 6. പ്രിയ ഡോക്ടര്‍,

  നിഷ്കളങ്കബാല്യത്തിന്റെ കൌതുകങ്ങള്‍ എനിക്ക് എപ്പോഴും സന്തോഷം തരുന്ന ഒന്നാണ്, എത്ര കണ്ടാലും, വായിച്ചാലും, കേട്ടാലും മതിവരാത്ത ഒന്ന്!!
  ഇവിടെ അതിന്റെ ഒരു യഥാതഥ ചിത്രം വരച്ചത് കണ്ടപ്പോള്‍ മനസ്സ് നിറഞ്ഞു!!
  തുടര്‍ന്നും പോരട്ടെ, ഈ മാതിരി ബാല്യ കൌതുകങ്ങള്‍!!
  'സൃഷ്ടി', ആ പേരും ഇഷ്ടമായി,എത്ര അര്ഥസംപുഷ്ടി നിറഞ്ഞ ഒരു പേര്!!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതെ, മോഹൻ - താങ്കളുടെ മനസ്സ് ഞാൻ മനസ്സിലാക്കുന്നു. സന്തോഷം, നന്ദി.

   ഇല്ലാതാക്കൂ
 7. ആദ്യം തന്നെ 'മുറ്റച്ഛാ' എന്ന വിളി വായിച്ചപ്പോള്‍ അതെന്തായിരിയ്ക്കും എന്നാലോചിയ്ക്കുകയായിരുന്നു. പിന്നെയാണ് കാര്യം കത്തിയത് :)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. താങ്ക്സ് ശ്രീ. ഈ കമന്റ്സ് കുറേക്കാലം എന്തുകൊണ്ടോ സ്പാമിൽ കിടക്കുകയായിരുന്നു!

   ഇല്ലാതാക്കൂ
 8. 'കിച്നാ' വിളി ബോധിച്ചു. ചെറിയ പിള്ളേരുടെ സംസാരം തന്നെ കേള്‍ക്കാന്‍ നല്ല രസല്ലേ...

  മറുപടിഇല്ലാതാക്കൂ
 9. കുട്ട്യോളുടെ സംസാരം കേള്ക്കാന്‍ എന്ത് സുഖം.. അല്ലേ ഏട്ടാ... നന്നായി എഴുതി

  മറുപടിഇല്ലാതാക്കൂ
 10. ചോട്ടി ലഡ്കിയോം കാ ഖേല് ദേഖര് മുഝേ ബഹുത് പസംത് ഹോഗയാ...

  മറുപടിഇല്ലാതാക്കൂ
 11. കൊച്ചു കൊച്ചു ഓർമ്മകൾ..വാൽസല്യത്തിന്റെ നേരിയ അടിയൊഴുക്ക്..

  ഫോണ്ട് പ്രശ്നം കൊണ്ടായിരിക്കുമോ , ഒരുപാട് അക്ഷരത്തെറ്റുകൾ കാണുന്നുന്നു. ( പ്രഭാതകര്‍മ്മങ്ങള്‍ കഴിച്ച്, പത്രപാരായണത്തിനുള്ള) അതിശയം തന്നെ - പഭ്രാതകർമ്മങ്ങൾ, പതപ്രാരായണം എന്നിങ്ങനെയാണ് കാണുന്നത്. പക്ഷേ ഇവിടേയ്ക്ക് കോപ്പി പേസ്റ്റ് ചെയ്യുമ്പോൾ ശരിയായി വരുന്നു.

  മറുപടിഇല്ലാതാക്കൂ

.